Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വീണ്ടും കടകൾ കുത്തിത്തുറന്ന് മോഷണ പരമ്പര; വൈലത്തൂർ, തിരൂർ, തിരുന്നാവായ പ്രദേശങ്ങളിൽ ഒരാഴ്ചക്കിടെ കൊള്ളയടിച്ചത് മുപ്പതോളം കടകൾ; സംഭവത്തിനു പിന്നിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്നും പൊലീസുകാരന്റെ കണ്ണിൽ കറിയെറിഞ്ഞ് രക്ഷപ്പെട്ട തഫ്‌സീർ ദർവീഷ് എന്ന സംശയത്തിൽ പൊലീസ്

വീണ്ടും കടകൾ കുത്തിത്തുറന്ന് മോഷണ പരമ്പര; വൈലത്തൂർ, തിരൂർ, തിരുന്നാവായ പ്രദേശങ്ങളിൽ ഒരാഴ്ചക്കിടെ കൊള്ളയടിച്ചത് മുപ്പതോളം കടകൾ; സംഭവത്തിനു പിന്നിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്നും പൊലീസുകാരന്റെ കണ്ണിൽ കറിയെറിഞ്ഞ് രക്ഷപ്പെട്ട തഫ്‌സീർ ദർവീഷ് എന്ന സംശയത്തിൽ പൊലീസ്

എം പി റാഫി

മലപ്പുറം: വൈലത്തൂർ, തിരൂർ, തിരുന്നാവായ തുടങ്ങിയ പ്രദേശങ്ങളിൽ കടകൾ കുത്തിത്തുറന്നുള്ള മോഷണ പരമ്പര. ഇന്നലെ രാത്രിയിലും ഇന്ന് പുലർച്ചെയുമായി കുത്തിത്തുറന്ന് മോഷണം നടത്തിയത് 12 കടകളിൽ. ഒരാഴ്ചക്കിടെ മുപ്പതോളം കടകളിലാണ് മോഷണമുണ്ടായത്. മോഷണ സംഭവങ്ങൾ തുടർക്കഥയായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്.

നിരവധി മോഷണ കേസുകളിലെ പ്രതി തഫ്‌സീർ ദർവീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മോഷണങ്ങൾക്കു പിന്നിലെന്ന് പൊലീസിനു വിവരം ലഭിച്ചെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്നും പൊലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ച് കടന്നു കളഞ്ഞ പ്രതിയാണ് തഫ്‌സീർ ദർവേഷ്. ഇയാൾ ചമ്രവട്ടം, തിരൂർ, തിരുന്നാവായ ഭാഗങ്ങളിൽ ഉണ്ടെന്നാണ് സൂചന. മോഷണസംഘ തലവനായി പൊലീസ് വലവിരിക്കുന്നതിനിടെയാണ് വീണ്ടും ഈ പ്രദേശങ്ങളിൽ മോഷണ പരമ്പര അരങ്ങേറിയിരിക്കുന്നത്.

പയ്യനങ്ങാടി, വൈലത്തൂർ മേഖലകളിൽ 12 കടകൾ കുത്തിതുറന്നുള്ള മോഷണം പൊലിസിനെ വലച്ചിരിക്കുകയാണ്. മോഷണം ദിവസവും തുടരുന്നത് കച്ചവടക്കാർക്കും ആശങ്കയുണ്ടാക്കുന്നു.കഴിഞ്ഞ ഒരാഴ്ചക്കിടെ 30 ഓളം കടകളിലാണ് മോഷണം നടന്നത്.

തിരൂർ കോട്ടക്കൽ റോഡിൽ പയ്യനങ്ങാടി, വൈലത്തൂർ എന്നിവിടങ്ങളിലെ കടകളിലാണ് മോഷണം നടന്നത്. പുലർച്ചെ രണ്ടിനും നാലിനും ഇടയിലാണിത്.നേരത്തെ ചമ്രവട്ടത്തും തിരുനാവായയിലും ബൈക്കിലെത്തിയാണ് മോഷണം നടത്തിയതെങ്കിൽ ഇവിടെ മോഷ്ടാക്കൾ എത്തിയത് കാറിലാണ് .മൂന്നു പേരാണ് സംഘത്തിലുള്ളത്. കാർ കടക്കു സമീപം നിർത്തി രണ്ടു പേർ ഇറങ്ങി പൂട്ടുപൊളിക്കുന്നതും മേശകൾ പരിശോധിക്കുന്നതും സി സിടിവി ദൃശ്യത്തിലുണ്ട്.

വൈലത്തൂരിലെ തുണിക്കടയുടെ ഗ്ലാസ് അടിച്ചു തകർത്ത് ഉള്ളിൽ കയറിയാണ് ഷട്ടറുകൾ പൊട്ടിച്ചത്.പുലർച്ചെ സമയത്തുംതിരക്കേറിയ പാതയിൽ ഇത്രയധികം നേരം മോഷ്ടാക്കൾ വിഹരിച്ചിട്ടും ആരും കണ്ടില്ല എന്നത് വ്യാപാരികളെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.

തിരുനാവായയിലേയും ചമ്രവട്ടത്തേയും മോഷണത്തിനു പിന്നിൽ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ നിന്ന് പൊലിസുകാരന്റെ കണ്ണിൽ കടലക്കറി എറിഞ്ഞു രക്ഷപ്പെട്ട തഫ്‌സീർ ദർവേഷാണെന്ന് പൊലിസിന് നേരത്തെ സൂചന ലഭിച്ചിട്ടുണ്ട്. പയ്യനങ്ങാടിയിലേയും ചമ്രവട്ടത്തേയും മോഷണത്തിനു പിന്നിലും ഇയാളാണോ എന്നും പൊലിസ് സംശയിക്കുന്നു. എന്നാൽ ഇയാളുടെ സംഘത്തിൽപ്പെട്ടവരെയോ ഇവരുടെ ഒളിത്താവളങ്ങളോ കണ്ടെത്താനായിട്ടില്ല.

എറണാകുളം പൊലീസിന്റെ പിടിയിലായ ശേഷം സ്റ്റേഷനിൽ വെച്ച് പൊലീസുകാരന്റെ കണ്ണിലേക്ക് കറിയൊഴിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. ശേഷം മോഷ്ടാവ് തിരൂർ കേന്ദ്രമാക്കി മോഷണം തുടരുന്നതായി പൊലീസ് മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. തഫ്‌സീർ ദർവേഷ് എന്ന ഈ മോഷ്ടാവ് പൊന്നാനി സ്വദേശിയാണ്.

ചെറിയ കടകൾ കുത്തി തുറന്നാണ് കവർച്ച. എറണാകുളത്തു മാത്രം അൻപതോളം കേസുകളിൽ പ്രതിയാണ് ഇയാൾ. കറുത്ത ബൈക്കിൽ ചുറ്റി കറങ്ങിയാണ് മോഷണം. ഈ ബൈക്കും മോഷ്ടിച്ചതാണ്. സമാന രീതിയിൽ തിരൂരിൽ നടന്ന കവർച്ചകൾ പരിശോധിച്ചതിലാണ് അന്വേഷണം ദർവേഷിലേക്കെത്തിയത്. ഇതിനിടെ വീണ്ടും മോഷണ പരമ്പര നടന്ന സാഹചര്യത്തിൽ അന്വേഷണം ഊർജിതമാക്കാനാണ് പൊലീസ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP