Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിഖുമത വിശ്വാസികളുടെ ഏറെക്കാലത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിനൊപ്പം തന്നെ ഭീകരപ്രവർത്തനം സജീവമാകുമോയെന്ന ആശങ്കശക്തം; മയക്കുമരുന്നു മാഫിയയുടെ കടന്നുകയറ്റവും തള്ളിക്കളയാനാവില്ല; കർതാർപൂർ ഇടനാഴി ഉയർത്തുന്ന വെല്ലുവിളികൾ

സിഖുമത വിശ്വാസികളുടെ ഏറെക്കാലത്തെ സ്വപ്‌നം യാഥാർഥ്യമാകുന്നതിനൊപ്പം തന്നെ ഭീകരപ്രവർത്തനം സജീവമാകുമോയെന്ന ആശങ്കശക്തം; മയക്കുമരുന്നു മാഫിയയുടെ കടന്നുകയറ്റവും തള്ളിക്കളയാനാവില്ല; കർതാർപൂർ ഇടനാഴി ഉയർത്തുന്ന വെല്ലുവിളികൾ

മറുനാടൻ ഡെസ്‌ക്‌

ഗുർദാസ്പൂർ: സിഖുമത വിശ്വാസികളുടെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർതാർപൂർ സാഹിബ് ഗുരുദ്വാരയിലേക്ക് പാക്കിസ്ഥാനിൽ നിന്നുള്ള തീർത്ഥാടകർക്ക് എളുപ്പത്തിൽ എത്തുന്നതിനായി നിർമ്മിച്ച കർതാർപൂർ ഇടനാഴിയെ ചൊല്ലിയുള്ള വിവാദങ്ങൾ അവസാനിക്കുന്നില്ല. പഞ്ചാബിലെ ഡെരാബാബ നാകാക്ക് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രൊവിൻസിലെ കർതാർപൂർ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന സൗഹൃദ ഇടനാഴി നിർമ്മാണ ഉദ്ഘാടനം നവംബർ 28നാണ് പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനാണ് നിർവഹിച്ചത്. ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ കർതാർപൂർ ഇടനാഴി നിർമ്മാണം ജനശ്രദ്ധയിലെത്തിച്ചതും പഞ്ചാബ് മന്ത്രി നവജ്യോത് സിങ് സിദ്ദുവാണ്.

1539 ൽ അന്തരിച്ച സിഖുകാരുടെ ആത്മീയ ആചാര്യനും സിഖുമത സ്ഥാപകനുമായ ഗുരുനാനാക്ക് തന്റെ അവസാന പതിനേഴുവർഷം കഴിച്ചു കൂട്ടിയ സിഖ് തീർത്ഥാടന കേന്ദ്രമാണ് കർതാർപൂർ നാന സാഹിബ് ഗുരുദ്വാര. പഞ്ചാബിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ, ഇന്ത്യയിൽ നിന്നും നാല് കിലോമീറ്റർ മാത്രം അകലമുള്ള കർതാർപൂർ സന്ദർശിക്കണമെങ്കിൽ വിസാ ചട്ടങ്ങൾ പാലിക്കേണ്ടതുകൊണ്ടും അതിനുള്ള നീണ്ട ക്യൂ ഒഴിവാക്കാനുമാണ് കർതാർപൂർ ഇടനാഴി എന്ന സ്വപ്‌നം സഫലമാക്കുന്നത്. ഡെറാ ബാബാ നാനാക്കിൽ നിന്ന് നാലുകിലോമീറ്ററുകൾ എന്നത് വലിയൊരു ദൂരമായി കരുതിയിരുന്നുവെങ്കിലും കർതാർപൂർ ഇടനാഴി യാഥാർഥ്യമാകുന്നതോടെ അതൊരു ദൂരമല്ലാതായിത്തീരും.

എന്നാൽ കർതാർപൂർ ഇടനാഴി യാഥാർഥ്യമാകുന്നതോടെ രാജ്യത്ത് ഭീകരപ്രവർത്തനവും മയക്കുമരുന്നു മാഫിയയുടെ പ്രവർത്തനവും സജീവമാകുമെന്ന ആശങ്കയും ഇതോടൊപ്പം ഉയരുന്നുണ്ട്. വർഷങ്ങളായി സിഖുമതക്കാരുടെ ആവശ്യമാണെങ്കിലും ഇടനാഴി നിലവിൽ വരുമ്പോൾ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത ഏറെയാണെന്നാണ് പ്രദേശിക നിവാസിയായ സത്‌നാം സിങ് ആശങ്കപ്പെടുന്നത്. മേഖലയിൽ ഭീകരപ്രവർത്തനം കൂടുതൽ ശക്തിപ്പെടാനും ഡ്രഗ് മാഫിയയുടെ പിടിമുറുകാനും ഇടനാഴി വഴിയൊരുക്കുമോയെന്നും സംശയമുണ്ടെന്ന് ഈ അറുപത്തിനാലുകാരൻ പറയുന്നു.

സത്‌നാം സിംഗിന്റെ ഈ ആശങ്ക അടിസ്ഥാനരഹിതമല്ല. 2015-ൽ ഗുരുദാസ്പൂരിലെ ദിനാനഗർ പൊലീസ് സ്‌റ്റേഷൻ പാക്കിസ്ഥാനി ഭീകരവാദികളാൽ ആക്രമിക്കപ്പെട്ടിരുന്നു. മൂന്ന് ഭീകരരുൾപ്പെടെ 11 പേരാണ് അന്ന് കൊലചെയ്യപ്പെട്ടത്. അടുത്ത വർഷം സമീപ ജില്ലയിൽ പത്താൻകോട്ട് എയർബേസ് ആയുധധാരികളായ നുഴഞ്ഞുകയറ്റക്കാർ ആക്രമിച്ചു. അന്ന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയും ചെയ്തു. നാല് ഭീകരരെയാണ് ഇന്ത്യൻ സേന വെടിവച്ചു കൊന്നത്. കർതാർപൂർ ഇടനാഴി വരുന്നതോടെ ഗ്രാമവാസികളിൽ തങ്ങളുടെ സുരക്ഷയുടെ കാര്യത്തിൽ ഉയരുന്ന ആശങ്കയുടെ അടിസ്ഥാനമിതാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP