Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കി; യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതോടെ കൂട്ടുകാരൻ മൊബൈലിൽ ചിത്രം പകർത്തി; കണ്ണൂർ വയക്കരയിൽ വയോധികനെ വലയിലാക്കി വീടും സ്ഥലവും എഴുതി വാങ്ങിയെന്ന് പരാതി

വാടകവീട്ടിലേക്ക് വിളിച്ചുവരുത്തി പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കി; യുവതി സ്വയം വസ്ത്രങ്ങൾ അഴിച്ചുമാറ്റിയതോടെ കൂട്ടുകാരൻ മൊബൈലിൽ ചിത്രം പകർത്തി; കണ്ണൂർ വയക്കരയിൽ വയോധികനെ വലയിലാക്കി വീടും സ്ഥലവും എഴുതി വാങ്ങിയെന്ന് പരാതി

രഞ്ജിത്ത് ബാബു

കണ്ണൂർ: വയോധികനെ വലയിലാക്കി നഗ്‌ന ചിത്രങ്ങളെടുത്ത് വീടും സ്ഥലവും തട്ടിയെടുത്തുവെന്ന് പരാതി. പരാതിയെ തുടർന്ന് ചെറുപുഴ എസ്‌ഐ. എം.എൻ. ബിജോയ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പെരിങ്ങോം വയക്കരയിലെ ഹൈദരാലിയാണ് പരാതിക്കാരൻ. വയക്കരയിലെ റിയൽ എസ്റ്റേറ്റ് ബിസിനസ്സ് നടത്തുന്ന തോട്ടുങ്കൽ വിജയൻ, വയക്കര മേനോത്ത് നസീമ, എന്നിവർക്കെതിരെയാണ് പയ്യന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.

2017 ജനുവരി 18 മുതൽ ഇക്കഴിഞ്ഞ ഒക്ടോബർ 3 വരെയുള്ള കാലയളവിൽ ഹൈദരലിയുടെ വയക്കരയിലുള്ള ഇരുപത്തേഴര സെന്റ് സ്ഥലവും അതിലുള്ള വീടും വിജയനും നസീമയും ചേർന്ന് തട്ടിയെടുത്തുവെന്നാണ് പരാതി. ഈ വീട്ടിൽ നസീമ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ഒരു ദിവസം ഹൈദരലിയെ നസീമ വീട്ടിലേക്ക് വിളിച്ചു വരുത്തി. വീട്ടിലെത്തിയ ഹൈദരലിയെ പ്രലോഭിപ്പിച്ച് വിവസ്ത്രനാക്കുകയും നസീമ സ്വയം അവരുടെ വസ്ത്രങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തു. മുറിയിൽ ഒളിച്ചിരുന്ന വിജയൻ ഇവരുടെ ചിത്രങ്ങൾ മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തുകയും ചെയ്തുവെന്നാണ് പരാതി. തുടർന്ന് ഈ ചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥലവും വീടും എഴുതി വാങ്ങിച്ചെന്നാണ് പരാതി.

മാനഹാനി ഭയന്ന് ഹൈദരലി സംഭവം ആരോടും പറഞ്ഞില്ല. എന്നാൽ പിന്നീട് ഈ വീടും സ്ഥലവും വിൽക്കാൻ ഹൈദരലിയുടെ ഭാര്യ ആവശ്യപ്പെട്ടു. എന്നാൽ വിഷയം പുറത്താകുമെന്ന് കരുതി ഹൈദരലി ഭാര്യയുടെ ആവശ്യത്തിൻ മേൽ ഉരുണ്ടു കളിക്കുകയായിരുന്നു. അതോടെ ഭാര്യ മറ്റൊരാളെ വിൽപ്പനക്ക് ഏൽപ്പിച്ചു. അതോടെയാണ് ഹൈദരലി ഭാര്യയോട് സംഭവം തുറന്ന് പറഞ്ഞത്. തുടർന്നാണ് കോടതിയിൽ പരാതിയുമായി ഹൈദരലി എത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP