Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പുരസ്‌ക്കാരത്തിളക്കത്തിൽ വീണ്ടും ലിജോജോസ് പെല്ലിശ്ശേരി; 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ഈ മ യൗവിന്റെ സംവിധായകന്; ദ ഡാർക്ക് റൂം മികച്ച ചിത്രം; സുഡാനി ഫ്രം നൈജീരിയക്ക് ഫിപ്രസി പുരസ്‌ക്കാരം; ഗോവൻ ചലച്ചിത്രമേളക്ക് പിന്നാലെ ഐഎഫ്എഫ്കെയിലും തിളങ്ങി മലയാളം

പുരസ്‌ക്കാരത്തിളക്കത്തിൽ വീണ്ടും ലിജോജോസ് പെല്ലിശ്ശേരി; 23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ഈ മ യൗവിന്റെ സംവിധായകന്; ദ ഡാർക്ക് റൂം മികച്ച ചിത്രം; സുഡാനി ഫ്രം നൈജീരിയക്ക് ഫിപ്രസി പുരസ്‌ക്കാരം; ഗോവൻ ചലച്ചിത്രമേളക്ക് പിന്നാലെ ഐഎഫ്എഫ്കെയിലും തിളങ്ങി മലയാളം

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഗോവൻ രാജ്യത്തര മേളയിലെ പുരസ്‌ക്കാരത്തിളത്തിനു പിന്നാലെ സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയെ തേടി വീണ്ടും അംഗീകാരം.23ാമത് രാജ്യാന്തര ചലച്ചിത്ര മേളയിൽ മികച്ച സംവിധായകനുള്ള രജത ചകോരം ലിജോ ജോസ് പെല്ലിശേരിക്ക്. ഈ.മാ.യൗ എന്ന ചിത്രത്തിന്റെ സംവിധാന മികവിനാണ് പുരസ്‌കാരം. അഞ്ച് ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. രാജ്യാന്തര ചലച്ചിത്രമേളയിലെ സുവർണചകോരം ഇറാനിയൻ ചിത്രമായ 'ദ് ഡാർക്ക് റൂമി' നാണ്. 15 ലക്ഷം രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയക്കാണ്.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ജനപ്രിയ ചിത്രത്തിനുള്ള രജതചകോരവും ഇ.മ.യൗ സ്വന്തമാക്കി. മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കർ നേടി. ചിത്രം 'ടേക്കിങ് ദി ഹോഴ്‌സ് ടു ഈറ്റ് ജിലേബീസ്'. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്നറുടെ 'ദ് സൈലൻസ്' എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

ഇന്ത്യയിലെ മികച്ച നവാഗത സംവിധായക ചിത്രത്തിനുള്ള പ്രഥമ കെ.ആർ. മോഹനൻ എൻഡോവ്‌മെന്റ് അമിതാഭ ചാറ്റർജി സംവിധാനം ചെയ്ത 'മനോഹർ ആൻഡ് ഐ' കരസ്ഥമാക്കി. വിനു കോലിച്ചാൽ സംവിധാനം ചെയ്ത 'ബിലാത്തിക്കുഴൽ' ഈ വിഭാഗത്തിൽ പ്രത്യേക പരാമർശത്തിന് അർഹമായി. റൗഹള്ള ഹെജാസി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഡാർക്ക് റൂം മകനെ ലൈംഗിക പീഡനത്തിനിരയാക്കിയവരെ കണ്ടെത്താൻ മാതാപിതാക്കൾ നടത്തുന്ന ശ്രമമാണ് പ്രമേയമാക്കിയിരിക്കുന്നത്. 15 ലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.

മികച്ച നവാഗത സംവിധായകനുള്ള രജത ചകോരം ഹിന്ദി സംവിധായികയായ അനാമിക ഹസ്‌കർ നേടി. ചിത്രം ടേക്കിങ് ദി ഹോഴ്സ് ടു ഈറ്റ് ജിലേബീസ്. ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ സൗമ്യാനന്ദ് സാഹി ജൂറിയുടെ പ്രത്യേക പരാമർശം നേടി. ബിയാട്രിസ് സഗ്‌നറുടെ ദി സൈലൻസ് എന്ന ചിത്രവും ജൂറിയുടെ പ്രത്യേക പരാമർശത്തിന് അർഹമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP