Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഐപിഎൽ സീസണിന്റെ താര ലേലത്തിന് മുന്നോടിയായുള്ള പട്ടികയിൽ രണ്ട് കോടി ക്ലബിൽ ആരും കയറിയില്ല; ഒന്നര കോടി അടിസ്ഥാന വിലയോടെ ഇന്ത്യയുടെ ജയ്‌ദേവ് ഉനദ്കട് ഏറ്റവും മൂല്യമേറിയ താരം; ഒരു കോടി രൂപയിലേക്ക് മൂല്യമൊതുങ്ങി യുവരാജും ഷമിയും; പേസ് ബോളർ മാന്ത്രികൻ ഇഷാന്ത് ശർമ്മയ്ക്ക് അടിസ്ഥാന മൂല്യം 75 ലക്ഷം

ഐപിഎൽ സീസണിന്റെ താര ലേലത്തിന് മുന്നോടിയായുള്ള പട്ടികയിൽ രണ്ട് കോടി ക്ലബിൽ ആരും കയറിയില്ല; ഒന്നര കോടി അടിസ്ഥാന വിലയോടെ ഇന്ത്യയുടെ ജയ്‌ദേവ് ഉനദ്കട് ഏറ്റവും മൂല്യമേറിയ താരം; ഒരു കോടി രൂപയിലേക്ക് മൂല്യമൊതുങ്ങി യുവരാജും ഷമിയും; പേസ് ബോളർ മാന്ത്രികൻ ഇഷാന്ത് ശർമ്മയ്ക്ക് അടിസ്ഥാന മൂല്യം 75 ലക്ഷം

മറുനാടൻ ഡെസ്‌ക്‌

മുംബൈ: ക്രിക്കറ്റ് പ്രേമികളുടെ ഉത്സവമായ ഐപിഎൽ മത്സരത്തിൽ താരലേലത്തിന്റെ കാഹളം മുഴങ്ങുന്നു. വരുന്ന ഐപിഎൽ സീസണിന് മുന്നോടിയായിട്ടുള്ള താര ലേലത്തിന്റെ അന്തിമ പട്ടിക ഇപ്പോൾ തയാറായിരിക്കുകയാണ്. ഐപിഎൽ മത്സരത്തിൽ പങ്കെടുക്കാൻ താൽപര്യം കാണിച്ച 1003 താരങ്ങളിൽ 346 പേരാണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഈ മാസം 18ന് ജയ്പൂരിൽ വൻ താരലേലമാണ് നടക്കുക. മിക്ക താരങ്ങളുടേയും അടിസ്ഥാന വില കഴിഞ്ഞ തവണത്തേക്കാൾ നേരിയ രീതിയിൽ കുറവാണ്.

മാത്രമല്ല ഐപിഎൽ ലേലത്തിലെ ഏറ്റവും അടിസ്ഥാന വിലയായ രണ്ട് കോടി രൂപ ഇതു വരെ ഒരു താരത്തിനും നിശ്ചയിച്ചിട്ടില്ല. 346 അംഗങ്ങളടങ്ങുന്ന പട്ടികയിലെ 226 പേരും ഇന്ത്യൻ താരങ്ങളാണ്. കഴിഞ്ഞ സീസണിലെ ഐപിഎൽ താരലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച ഇന്ത്യൻ താരങ്ങളിൽ ഒരാളായ ജയ്‌ദേവ് ഉനദ്കടാണ് ഇക്കുറിയും ഏറ്റവും കൂടുതൽ അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. 1.5 കോടിയാണ് ഉനദ്കടിന്റെ അടിസ്ഥാന വില. എന്നാൽ ഒൻപതു വിദേശ താരങ്ങൾ അടിസ്ഥാന വില രണ്ടു കോടിയായി നിശ്ചയിച്ചിട്ടുണ്ട്.

ഇന്ത്യൻ താരങ്ങളായ യുവരാജ് സിങ്, വൃദ്ധിമാൻ സാഹ, മുഹമ്മദ് ഷമി, അക്‌സർ പട്ടേൽ എന്നിവർ ഒരു കോടി രൂപ വീതമാണ് അടിസ്ഥാന വിലയിട്ടിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ താരങ്ങളായ ഡെയ്ൽ സ്റ്റെയ്ൻ, മോണി മോർക്കൽ, ഇംഗ്ലണ്ട് താരങ്ങളായ ജോണി ബെയർ‌സ്റ്റോ, അലക്‌സ് ഹെയിൽസ് എന്നിവർ 1.5 കോടി രൂപയാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യൻ പേസ് ബോളർമാരിൽ പ്രധാനിയായ ഇഷാന്ത് ശർമ 75 ലക്ഷം രൂപയാണ് അടിസ്ഥാന വിലയിട്ടത്.

ഈ സമയത്ത് തന്നെയാണ് മൂന്നു ന്യൂസീലൻഡ് താരങ്ങളാണ് അടിസ്ഥാന വില രണ്ടു കോടി നിശ്ചയിച്ചിരിക്കുന്നത്. രണ്ടു വീതം ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, ശ്രീലങ്ക താരങ്ങവും രണ്ടു കോടി അടിസ്ഥാന വില നിശ്ചയിച്ചു. രണ്ടു കോടി അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്ന വിദേശ താരങ്ങൾ ഇവരാണ്. ബ്രണ്ടൻ മക്കല്ലം, കോളിൻ ഇൻഗ്രാം, കോറി ആൻഡേഴ്‌സൻ (ന്യൂസീലൻഡ്), ക്രിസ് വോക്‌സ്, സാം കറൻ (ഇംഗ്ലണ്ട്), ഷോൺ മാർഷ്, ഡാർസി ഷോർട്ട് (ഓസ്‌ട്രേലിയ), ലസിത് മലിംഗ, ഏഞ്ചലോ മാത്യൂസ് (ശ്രീലങ്ക). ലേലത്തിന് 346 താരങ്ങൾ ലഭ്യമാണെങ്കിലും ആകെ 70 താരങ്ങളെ മാത്രമേ എട്ടു ടീമുകൾക്കും ലേലം വിളിച്ചെടുക്കാനാകൂ. അതിൽത്തന്നെ 20 വിദേശ താരങ്ങളേ പാടുള്ളൂ.

വിവിധ ടീമുകളുടെ അഭ്യർത്ഥന പ്രകാരം 20 താരങ്ങളെ പ്രത്യേകമായി ഐപിഎൽ അധികൃതർ ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ ക്രിക്കറ്റ് ഇലവനെതിരായ പരിശീലന മൽസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ വിക്കറ്റ് വീഴ്‌ത്തിയ പെർത്തിൽനിന്നുള്ള പേസ് ബോളർ ആരോൺ ഹാർഡിയാണ് ഇവരിൽ പ്രധാനി.

കഴിഞ്ഞയാഴ്ച രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ ഇരട്ടസെഞ്ചുറി നേടി റെക്കോർഡിട്ട മധ്യപ്രദേശിന്റെ ഇരുപത്തൊന്നുകാരൻ താരം അജയ് രോഹറ, കൗണ്ടി ക്രിക്കറ്റിൽനിന്നുള്ള യുവതാരം പാറ്റ് ബ്രൗൺ, ലൗറി ഇവാൻസ്, ജാമി ഓവർട്ടൺ തുടങ്ങിയവരും അപ്രതീക്ഷിത താരോദയങ്ങളായേക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP