Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുത്തത് കേരളം....! സെമി ഫൈനലിൽ അഞ്ചു വിക്കറ്റിന് തോറ്റ ബിജെപിയെ അരഞ്ചംപുരഞ്ചം ട്രോളി സോഷ്യൽ മീഡിയ; ട്രോളുകളിൽ താരമായി സുരേന്ദ്രന്റെ പോസ്റ്റും; ഇവിടെ തോറ്റാലെന്താ 2019 കാണാമെന്ന് സംഘപരിവാറുകാർ; ഫല പ്രഖ്യാപനത്തിന് ഹർത്താൽ നടത്തി റിസൾട്ട് കാണാൻ അവസരമൊരുക്കിയ കേരളാ നേതാക്കൾക്കും നന്ദിയെന്ന് ട്രോളന്മാർ

അടുത്തത് കേരളം....! സെമി ഫൈനലിൽ അഞ്ചു വിക്കറ്റിന് തോറ്റ ബിജെപിയെ അരഞ്ചംപുരഞ്ചം ട്രോളി സോഷ്യൽ മീഡിയ; ട്രോളുകളിൽ താരമായി സുരേന്ദ്രന്റെ പോസ്റ്റും; ഇവിടെ തോറ്റാലെന്താ 2019 കാണാമെന്ന് സംഘപരിവാറുകാർ; ഫല പ്രഖ്യാപനത്തിന് ഹർത്താൽ നടത്തി റിസൾട്ട് കാണാൻ അവസരമൊരുക്കിയ കേരളാ നേതാക്കൾക്കും നന്ദിയെന്ന് ട്രോളന്മാർ

മറുനാടൻ ഡെസ്‌ക്‌

കോൺഗ്രസ് വിമുക്ത ഭാരതം എന്ന മുദ്രാവാക്യം ലക്ഷ്യമിട്ട് ബിജെപി പ്രവർത്തിച്ചപ്പോൾ നിലവിലിലെ സ്ഥിതിയിൽ ബിജെപി മുക്ത ഭാരതമാകുമോ എന്നാണ് തിരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ ട്രോളന്മാർ ചോദിക്കുന്നത്. വർഗ്ഗീതയുടെ ചുവട് പിടിച്ച് പ്രചാരണം നടത്തിയ ബിജെപിയുടെ കോട്ടകളിൽ വിള്ളലുണ്ടാക്കി നഷ്ടമായ ജനപിന്തുണ കോൺഗ്രസ് തിരികെപ്പിടിക്കുകയായിരിന്നു. എന്നാൽ ബിജെപിയുടെ കനത്ത തിരിച്ചടി കോൺഗ്രസുകാരെക്കാലും ആഘോഷമാക്കുന്നത് ട്രോളന്മാരാണ്. ബിജെപി നേതാക്കളെയും അവരുടെ പഴയ പോസ്റ്റുകളും അടക്കം കുത്തിപൊക്കി വലിയ രീതിയിലാണ് അവർ പരിഹസിച്ച് ആഘോഷമാക്കുന്നത്.

ഏറ്റവും കൂടുതൽ ട്രോളുകൾക്ക് പാത്രമാകുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അദ്ധ്യക്ഷൻ അമിത് ഷായുമാണ്. കൂടാതെ ഇവരോടൊപ്പം കേരളാ നേതാക്കളും സ്ഥാനം പിടിച്ചിട്ടുണ്ട്. ഇതിൽ താരമാകുന്നത്. ബിജെപി നേതാവ് കെ സുരേന്ദ്രന്റെ 'അടുത്തത് കേരളം'എന്ന പോസ്റ്റാണ്. ഇലക്ഷൻ ഫലം വന്നതോടെ ഇനി ഇന്ധന വില കൂടുമെന്നും ഇവർ പറയുന്നു. കനത്ത തോൽവി ഏറ്റുവാങ്ങിയെങ്കിലും സംഘപരിവാറുകാർ അതിനെ ന്യായീകരിക്കുന്ന പോസ്റ്റുകളുമായി രംഗത്തെത്തിയിട്ടുണ്ടെന്നതും കൗതുകകരമാണ്. ഫല പ്രഖ്യാപനത്തിന് ഹർത്താൽ നടത്തി എല്ലാവരെയും റിസൾട്ട് കാണാൻ അവസരമൊരുക്കിയ കേരളാ നേതാക്കൾക്കും ട്രോളന്മാർ നന്ദി അറിയിച്ചു.

അടുത്ത വർഷം നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്നു വിശേഷിപ്പിക്കാവുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഇതോടെ ബിജെപി ആസ്ഥാനത്ത് കനത്ത മൗനമാണ്. ബിജെപി ഓഫീസുകൾ എല്ലാം ആളൊഴിഞ്ഞ അവസ്ഥയിലാണ്. എന്നാൽ കോൺഗ്രസ് ആകട്ടെ കൈവിട്ട സംസ്ഥാനങ്ങൾ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിലാണ്. കോൺഗ്രസ് ഓഫീസുകൾക്കു മുന്നിൽ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം തുടരുകയാണ്.

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP