Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആർബിഐ താത്ക്കാലിക ചുമതല മുതിർന്ന ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥന്; ഉർജിത് പട്ടേലിന് പിൻഗാമിയെ കണ്ടുപിടിക്കാൻ ഊർജിത ശ്രമം; വെള്ളിയാഴ്ച ചേരുന്ന ആർബിഐ ഭരണസമിതി നിർണായകം

ആർബിഐ താത്ക്കാലിക ചുമതല മുതിർന്ന ഡെപ്യൂട്ടി ഗവർണർ എൻ എസ് വിശ്വനാഥന്; ഉർജിത് പട്ടേലിന് പിൻഗാമിയെ കണ്ടുപിടിക്കാൻ ഊർജിത ശ്രമം; വെള്ളിയാഴ്ച ചേരുന്ന ആർബിഐ ഭരണസമിതി നിർണായകം

മുംബൈ: കേന്ദ്രസർക്കാരുമായുള്ള അഭിപ്രായഭിന്നതകളെ തുടർന്ന് റിസർവ് ബാങ്ക് ഗവർണറായിരുന്ന ഉർജിത് പട്ടേൽ രാജിവെച്ച സാഹചര്യത്തിൽ താൽകാലിക ചുമതല എൻ എസ് വിശ്വനാഥന് നൽകുമെന്ന് റിപ്പോർട്ട്. സെൻട്രൽ ബാങ്കിലെ മുതിർന്ന ഡെപ്യൂട്ടി ഗവർണറാണ് എൻ.എസ് വിശ്വനാഥൻ. 2016 ജൂലൈ നാലിനാണ് ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണറായിനിയമിതനായത്.

താത്ക്കാലിക ചുമതല വിശ്വനാഥനു നൽകുന്നതു സംബന്ധിച്ച് വെള്ളിയാഴ്ച നടക്കുന്ന ആർ.ബി.ഐ ഭരണസമിതി യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് സൂചന.

വെള്ളിയാഴ്ച ആർ.ബി.ഐ ഭരണസമിതിയോഗം ചേരാനിരിക്കേയാണ് ഉർജിത് പട്ടേൽ അപ്രതീക്ഷിതമായി രാജി സമർപ്പിക്കുന്നത്. ആർ.ബി.ഐയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായ യോഗമാണിത്. ഇടക്കാല ഗവർണറായി അധികാരത്തിലേറ്റാൽ വെള്ളിയാഴ്ച നടക്കുന്ന സെൻട്രൽ ബോർഡ് യോഗത്തിൽ വിശ്വനാഥൻ ആയിരിക്കും പങ്കെടുക്കുക.

ആർബിഐ പോലെയുള്ള ഒരു സ്ഥാപനത്തിന് തലവനില്ലാതെ അധികനാൾ മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിൽ ഉർജിത്  പട്ടേലിന് പകരം ആളെ കണ്ടെത്താൻ ത്വരിത നടപടികളാണ് സ്വീകരിച്ചു വരുന്നത്.

ആർബിഐയുടെ സ്വയംഭരണാവകാശത്തെ ചൊല്ലി കേന്ദ്രസർക്കാരുമായി ഉടലെടുത്ത ഭിന്നതയാണ് അവസാനം ഉർജിത്  പട്ടേലിന്റെ രാജിയിൽ അവസാനിച്ചത്. വ്യക്തിപരമായ കാരണങ്ങളാൽ രാജിവെക്കുന്നുവെന്നാണ് ഉർജിത് പട്ടേൽ വിശദീകരിച്ചത്. പട്ടേലിന് കാലാവധി പൂർത്തിയാക്കാൻ ഇനി പത്തു മാസം ബാക്കിയുണ്ട്.

കേന്ദ്രസർക്കാരുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് ഉർജിത് പട്ടേൽ രാജിവയ്ക്കുമെന്നു നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. പ്രശ്‌നം പരിഹരിച്ചുവെന്ന പ്രതീതിയാണ് സർക്കാർ സൃഷ്ടിച്ചിരുന്നത്. നോട്ട് നിരോധനം, റിസർവ് ബാങ്കിന്റെ പരമാധികാരത്തിലുള്ള ഇടപെടൽ തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രസർക്കാരിന്റെ നിലപാടുകളോട് ഉർജിത് പട്ടേലിന് എതിർപ്പുണ്ടായിരുന്നു. സമ്പദ്‌രംഗത്ത് സ്വയംഭരണ സ്വാതന്ത്ര്യമുള്ള ഭരണഘടനാ സ്ഥാപനമാണ് റിസർവ് ബാങ്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP