Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

എമിറേറ്റ്‌സ് പൂർണമായും വെട്ടിത്തിളങ്ങുന്ന ഡയമണ്ടിൽ തീർത്ത വിമാനം പുറത്തിറക്കിയോ? എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചിത്രം വൈറലാക്കി സോഷ്യൽ മീഡിയ; ദുബായ് വിമാനക്കമ്പനിയുടെ വജ്രവിമാനത്തിന്റെ പിന്നിലെ രഹസ്യമറിയാം

എമിറേറ്റ്‌സ് പൂർണമായും വെട്ടിത്തിളങ്ങുന്ന ഡയമണ്ടിൽ തീർത്ത വിമാനം പുറത്തിറക്കിയോ? എമിറേറ്റ്‌സിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്ത ചിത്രം വൈറലാക്കി സോഷ്യൽ മീഡിയ; ദുബായ് വിമാനക്കമ്പനിയുടെ വജ്രവിമാനത്തിന്റെ പിന്നിലെ രഹസ്യമറിയാം

ജ്രത്തിൽ തീർത്ത വിമാനമോ? എമിറേറ്റ്‌സിന്റെതെന്ന മട്ടിൽ പുറത്തുവന്ന ഈ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ്. എമിറേറ്റ്‌സിന്റെ ബോയിങ് 777 വിമാനത്തിലാണ് വജ്രം പതിപ്പിച്ചിട്ടുള്ളത്. എന്നാൽ, ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായി ഏറെ വൈകാതെ അതിന്റെ സത്യാവസ്ഥ പുറത്തുവന്നു. അത്തരമൊരു വിമാനം എമിറേറ്റ്‌സ് തയ്യാറാക്കിയിട്ടില്ല. വിമാനക്കമ്പനിയുടെ പ്രചരണാർഥം ഫോട്ടോഷോപ്പിൽ തയ്യാറാക്കിയ ചിത്രം മാത്രമാണത്.

ഇസ്ലാമാബാദിൽനിന്ന് മിലാനിലേക്ക് പറക്കാൻ തയ്യാറായി നിന്ന എമിറേറ്റ്‌സ് വിമാനത്തിന്റെ ചിത്രത്തെ വജ്രം കൊണ്ട് മോടിപിടിപ്പിച്ചത് സാറ ഷക്കീൽ എന്ന ഫോട്ടോഷോപ്പ് വിദഗ്ധയാണ്. ഡെന്റിസ്റ്റ് കൂടിയായ അവർ, ഒരു കൗതുകത്തിനുവേണ്ടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രമാണ് വജ്രം പതിപ്പിച്ച വിമാനമെന്ന മട്ടിൽ ലോകമെങ്ങും പ്രചരിച്ചത്. എമിറേറ്റ്‌സ് അതിന്റെ ഔദ്യോഗിക അക്കൗണ്ടിലും ഈ ചിത്രം റീ--പോസ്റ്റ് ചെയ്തു. 'പ്രസന്റിങ് ദ് എമിറേറ്റ്‌സ് 'ബ്ലിങ്' 777. ഇമേജ് ക്രിയേറ്റഡ് ബൈ സാറഷക്കീൽ' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്തത്.

ഇതോടെയാണ് ഇത് ഔദ്യോഗികമാണെന്ന തെറ്റിദ്ധാരണ ശക്തമായത്. എമിറേറ്റ്‌സിന്റെ ഔദ്യോഗിക അക്കൗണ്ടിൽ വന്നതോടെ, പലരും ഇത് യഥാർഥമാണെന്ന് കരുതുകയും പലതരത്തിലുള്ള അഭ്യൂഹങ്ങൾ പരത്തുകയും ചെയ്തു. ദുബായ് രാജകുടുംബത്തിന്റേതാണ് വജ്രം പതിപ്പിച്ച വിമാനമെന്ന തരത്തിലുള്ള വിലയിരുത്തലുകൾ വരെയുണ്ടായി. എന്നാൽ, ഇത്രയും വജ്രം പതിപ്പിച്ചാൽ ആ ഭാരവും താങ്ങി വിമാനം പറക്കുകയെങ്ങനെയെന്ന യുക്തിപരമായ സംശയങ്ങളും ചിലരുന്നയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP