Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല; സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ; കോൺഗ്രസും ബിജെപിയും മതിലിനെ ഭയക്കുന്നുവെന്നും കടകംപള്ളി; വിവാദങ്ങൾക്ക് വിരാമമിടാൻ വെള്ളാപ്പള്ളിക്ക് പിന്നാലെ വിശദീകരണവുമായി ദേവസ്വം മന്ത്രിയും; എസ് എൻ ഡി പി യോഗം മതിലുമായി സഹകരിക്കുമെന്ന് ഉറപ്പായി; എന്ത് നവോത്ഥാനമാണ് ലക്ഷ്യമെന്ന് വിശദീകരിക്കാൻ പ്രതിപക്ഷ വെല്ലുവിളിയും

ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ല; സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ; കോൺഗ്രസും ബിജെപിയും മതിലിനെ ഭയക്കുന്നുവെന്നും കടകംപള്ളി; വിവാദങ്ങൾക്ക് വിരാമമിടാൻ വെള്ളാപ്പള്ളിക്ക് പിന്നാലെ വിശദീകരണവുമായി ദേവസ്വം മന്ത്രിയും; എസ് എൻ ഡി പി യോഗം മതിലുമായി സഹകരിക്കുമെന്ന് ഉറപ്പായി; എന്ത് നവോത്ഥാനമാണ് ലക്ഷ്യമെന്ന് വിശദീകരിക്കാൻ പ്രതിപക്ഷ വെല്ലുവിളിയും

മറുനാടൻ മലയാളി ബ്യൂറോ

ഇടുക്കി: ശബരിമല യുവതീപ്രവേശനവുമായി വനിതാ മതിലിന് ബന്ധമില്ലെന്ന് വിശദീകരിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്തിന്റെ നവോത്ഥാന മൂല്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയാണ് വനിതാ മതിൽ എന്നും കോൺഗ്രസും ബിജെപിയും വനിതാ മതിലിനെ ഭയപ്പെടുന്നുണ്ടെന്നും കടകംപള്ളി കൂട്ടിച്ചേർത്തു. ഇത് ആദ്യമായാണ് സർക്കാരിന്റെ ഭാഗത്തു നിന്നും ശബരിമലയുമായി വനിതാ മതിലിന് ബന്ധമില്ലെന്ന് വ്യക്തമാക്കുന്നത്. ശബരിമലയിലെ യുവതി പ്രവേശന വിഷയം ചർച്ച ചെയ്യാനാണ് ഹിന്ദു-ജാതിമത സംഘടനകളുടെ യോഗം വിളിച്ചത്. ഈ യോഗത്തിലാണ് വനിതാ മതിൽ എന്ന ആശയം രൂപപ്പെട്ടത്. അതുകൊണ്ട് തന്നെ വനിതാ മതിൽ യുവതി പ്രവേശനത്തിന് വേണ്ടിയുള്ളതാണെന്ന വിലയിരുത്തലുമെത്തി.

എന്നാൽ അപ്രതീക്ഷിതമായി സംഘാടക സമിതി ചെയർമാനായ വെള്ളാപ്പള്ളി നടേശൻ തന്നെ ശബരിമലയുമായി മതിലിന് ബന്ധമില്ലെന്ന് വ്യക്തമാക്കി. ഇതോടെ സർവ്വത്ര ആശയക്കുഴപ്പായി. ഈ സാഹചര്യത്തിലാണ് കടകംപള്ളിയും സർക്കാർ നിലപാട് വിശദീകരിക്കുന്നത്. ഇതോടെ ശബരിമല യുവതി പ്രവേശനത്തിന് വേണ്ടിയല്ലെ മതിലെന്ന് വ്യക്തമാവുകയാണ്. ശബരിമലയിൽ ഇപ്പോഴും അക്രമി സംഘം തമ്പടിച്ചിട്ടുണ്ടെന്ന് കടകംപള്ളി സുരേന്ദ്രൻ പറയുന്നു. അവർ അവസരത്തിനായി കാത്തിരിക്കുകയാണെന്നും അതുകൊണ്ടാണ് നിരോധനാജ്ഞ നീട്ടിയതെന്നും കടകംപള്ളി പറഞ്ഞു. ഇതിനൊപ്പമാണ് വനിതാ മതിലിൽ വിശദീകരണവും നൽകിയത്. അതിനിടെ വനിതാ മതിലിലെ നവോത്ഥാന അജണ്ട വ്യക്തമാക്കണമെന്ന് പ്രതിപക്ഷവും ബിജെപിയും ആവശ്യപ്പെടുന്നുണ്ട്.

ശ്രീനാരായണ ഗുരുവാണ് കേരളത്തിലെ നവോത്ഥാന ശിൽപ്പിയെന്നും അതുകൊണ്ടാണ് ശബരിമല വിഷയത്തിൽ ശ്രീനാരായണിയരാരും സമരത്തിലും നാമജപ ഘോഷയാത്രയിലും പങ്കെടുക്കരുതെന്ന് പറഞ്ഞതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. സമരക്കാർ തലയിൽ മുണ്ടിട്ട് രണ്ടുവഴിക്കായി പിരിഞ്ഞുപോകേണ്ടി വന്നു. ശബരിമല വിഷയമുയർത്തി നാട്ടിൽ കലാപം ഉണ്ടാക്കാനാണ് നോക്കിയത്. അതിന് കൂട്ടുനിൽക്കാൻ ശ്രീനാരായണിയരെ കിട്ടില്ല. നവോത്ഥാന മൂല്യങ്ങൾക്ക് ശക്തിപകരാൻ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിൽ വിജയിപ്പിക്കാൻ കേരളത്തിലെ നവോത്ഥാന ശിൽപ്പിയുടെ ശിഷ്യർക്ക് ബാധ്യതയുണ്ടെന്നുംവെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. വിശ്വാസികൾക്കൊപ്പാണ് യോഗമെന്നും ശബരിമലയുമായി നവോത്ഥാന മതിലിന് പങ്കില്ലെന്നും വെള്ളാപ്പള്ളി വിശദീകരിച്ചിരുന്നു. ഈ നിലപാട് സർക്കാരും സ്വീകരിക്കുകയാണ്. ഇതോടെ എസ് എൻ ഡി പി അടക്കമുള്ള മത സംഘടനകൾ മതിലിൽ പങ്കെടുക്കുമെന്നും ഉറപ്പായി.

ശബരിമലയിൽ അറസ്റ്റിലായ ബിജെപി നേതാവ് കെ സുരേന്ദ്രൻ വിഷയത്തിൽ സർക്കാരിനെ വിമർശിച്ചിരുന്നു. വനിതാ മതിൽ ശബരിമല യുവതീപ്രവേശത്തിനു വേണ്ടിയല്ലെന്നാണു സംഘാടകനായ എസ്എൻഡിപിയോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറയുന്നത്. മതിൽ യുവതീപ്രവേശത്തിന്റെ പേരിലല്ലെങ്കിൽ എന്തുകൊണ്ടാണ് അതിൽ സ്ത്രീകളെ മാത്രം അണിനിരത്തുന്നതെന്നു മുഖ്യമന്ത്രി പറയണം. ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്തയാൾ ഇപ്പോൾ വനിതാമതിലിന്റെ പേരിൽ വെള്ളാപ്പള്ളിയെ ഭയക്കുകയാണ്. മതിൽ യുവതീപ്രവേശത്തിനായുള്ള ബോധവൽക്കരണമാണെങ്കിൽ സർക്കാർ തുറന്നുപറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കടകംപള്ളിയുടെ വാക്കുകളെത്തുന്നത്. ഇതോടെ ശബരിമലയുമായി മതിലിന് ബന്ധമില്ലെന്ന് സർക്കാർ തന്നെ വിശദീകരിക്കുകയാണ്.

വനിതാ മതിൽ എന്ന ആശയം സർക്കാരിന്റേതല്ലെന്നും യോഗത്തിലെ ചർച്ചയിൽ സംഘടനകൾ തന്നെ മുന്നോട്ടുവച്ചതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. സ്ത്രീകൾക്ക് പുരുഷനു തുല്യമായ അവകാശങ്ങൾ ഉറപ്പു വരുത്താനാണ് വനിതാമതിൽ സമിതി പ്രവർത്തിക്കുക. സർക്കാരിന്റെ നിലപാടുകളോട് വ്യത്യസ്ത സമീപനം സ്വീകരിക്കുന്ന സംഘടനകളെയും യോഗത്തിൽ ക്ഷണിച്ചത് അവരുടെ നവോത്ഥാന പാരമ്പര്യം കണക്കിലെടുത്താണെന്നും വിശദീകരിച്ചിരുന്നു. കേരളം വീണ്ടും ഭ്രാന്താലയമാക്കരുത് എന്ന മുദ്രാവാക്യമുയർത്തി ജനവരി ഒന്നിന് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാ മതിൽ സംഘടിപ്പിക്കാനാണ് തീരുമാനം. നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണവും അതിന്റെ തുടർച്ചയും ലക്ഷ്യമാക്കിയാണ് സമുദായ സംഘടനകളുടെയടക്കം യോഗം വിളിച്ചത്. 190 ഓളം സംഘടനാ പ്രതിനിധികൾക്ക് ക്ഷണമുണ്ടായിരുന്ന യോഗത്തിൽ എൻ.എസ്.എസ്. പങ്കെടുത്തില്ല.

എസ്.എൻ.ഡി.പി.ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണ് വനിതാ മതിൽ സംഘാടനത്തിനുള്ള ജനറൽ കൗൺസിൽ ചെയർമാൻ. പുന്നല ശ്രീകുമാറാണ് കൺവീനർ. വൈസ് ചെയർമാന്മാരായി വിദ്യാസാഗർ, വി.രാഘവൻ, ജോ.കൺവീനർമാരായി സി.ആർ.ദേവദാസ്, സി.പി.സുഗതൻ, ഇ.എൻ.ശങ്കരൻ, ട്രഷററായി കെ.സോമപ്രസാദ് എന്നിവരേയും തിരഞ്ഞെടുത്തു. എക്‌സി.കമ്മിറ്റി അംഗങ്ങൾ. പി.രാമഭദ്രൻ.പി.കെ.സജീവ്, കെ.രാമൻകുട്ടി., രാജേന്ദ്ര പ്രസാദ്, എൻ.കെ.നീലകണ്ഠൻ, എം വിജയപ്രകാശ്, അഡ്വ.കെ.ആർ.സുരേന്ദ്രൻ, കരിമ്പുഴ രാമൻ, ഭാസ്‌കരൻ നായർ, സീതാദേവി, ടി.പി.കുഞ്ഞുമോൻ, കെ.കെ.സുരേഷ് എന്നിവരേയും തിരഞ്ഞെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP