Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുറഞ്ഞ പലിശ നിരക്കിൽ കേരളത്തിന് വായ്പ വാഗ്ദാനവുമായി ജർമനി; പ്രളയ പുനർനിർമ്മാണത്തിൽ സഹകരിക്കാൻ തയ്യാറെന്നും ജർമൻ അംബാസഡർ; റോഡ് നിർമ്മാണത്തിനും കൊച്ചി വാട്ടർ മെട്രോയിലും സഹകരിക്കാമെന്നും ജർമനി

കുറഞ്ഞ പലിശ നിരക്കിൽ കേരളത്തിന് വായ്പ വാഗ്ദാനവുമായി ജർമനി; പ്രളയ പുനർനിർമ്മാണത്തിൽ സഹകരിക്കാൻ തയ്യാറെന്നും ജർമൻ അംബാസഡർ; റോഡ് നിർമ്മാണത്തിനും കൊച്ചി വാട്ടർ മെട്രോയിലും സഹകരിക്കാമെന്നും ജർമനി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ വാഗ്ദാനവുമായി ജർമനി രംഗത്ത്. പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമ്മാണത്തിന് വളരെ കുറഞ്ഞ പലിശനിരക്കിൽ 90 ദശലക്ഷം യൂറോ(ഏകദേശം 720കോടി രൂപ)യാണ് ജർമനി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇന്ത്യയിലെ ജർമൻ അംബാസിഡർ ഡോ. മാർട്ടിൻ നേയ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

കൂടാതെ, കാലാവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ റോഡുകളും പാലങ്ങളും പുനർനിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന് രാജ്യാന്തര വിദഗ്ധരുടെ സേവനം ലഭ്യമാക്കാൻ ടെക്നിക്കൽ ഗ്രാന്റായി മുപ്പതുലക്ഷം യൂറോ (ഏകദേശം 24 കോടി രൂപ)നൽകാൻ തയ്യാറാണെന്നും ജർമനി അറിയിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഇൻഡോ ജർമൻ സാമ്പത്തിക സഹകരണത്തിന്റെ ഭാഗമായി കൊച്ചിയിൽ വാട്ടർ മെട്രോയുടെ നിർമ്മാണത്തിന് 117 മില്യൺ ഡോളർ (940കോടിരൂപ) നൽകാനും ജർമനി തയ്യാറാണെന്ന് മാർട്ടിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നേരത്തെ കേരളാ ഗവർണർ ജസ്റ്റിസ് പി സദാശിവവുമായി മാർട്ടിൻ കൂടിക്കാഴ്ച നടത്തിയിരുന്നു. സർക്കാരിന്റെ നവകേരള നിർമ്മാണ പദ്ധതിയിലേക്ക് 90 ദശലക്ഷം യൂറോ (ഏകദേശം 729 കോടി രൂപ) സംഭാവന ചെയ്യാൻ ജർമനി തയ്യാറാണെന്ന് കൂടിക്കാഴ്ചയിൽ അദ്ദേഹം ഗവർണറെ അറിയിക്കുകയും ചെയ്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP