Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വീട്ടു ജോലിക്കാരനെ കൊന്നത് ഇൻഷുറൻസ് തുക തട്ടാൻ; 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ; വിദേശത്ത് പഠിക്കുന്ന മക്കൾക്ക് അയച്ചു കൊടുക്കാനാണ് തുക തട്ടിയെടുത്തതെന്നും പ്രതി പൊലീസിനോട്

വീട്ടു ജോലിക്കാരനെ കൊന്നത് ഇൻഷുറൻസ് തുക തട്ടാൻ; 50 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ച സംഭവത്തിൽ പഞ്ചാബ് സ്വദേശി അറസ്റ്റിൽ; വിദേശത്ത് പഠിക്കുന്ന മക്കൾക്ക് അയച്ചു കൊടുക്കാനാണ് തുക തട്ടിയെടുത്തതെന്നും പ്രതി പൊലീസിനോട്

മറുനാടൻ ഡെസ്‌ക്‌

ചണ്ഡീഗഢ്: ഇൻഷുറൻസ് തുക തട്ടാനായി വീട്ടു ജോലിക്കാരനെ കൊലപ്പെടുത്തി യുവാവ്. പഞ്ചാബിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സംഭവത്തിൽ ആകാശ് എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. വിദേശത്ത് പഠിക്കുന്നതിനുള്ള മക്കൾക്ക് പണം അയയ്ക്കാനാണ് ആകാശ് വേലക്കാരനെ കൊന്ന് ഇൻഷുറൻസ് തുക തട്ടാൻ ശ്രമിച്ചത്. ഭാര്യയും മകളും ഉൾപ്പെടെയുള്ള ബന്ധുക്കളുടെ സഹായത്തോടെയാണ് ആകാശ് പദ്ധതി നടപ്പിലാക്കിയത്.

നവംബർ 18 ന് സഹോദരി പുത്രൻ രവിയും ആകാശും ചേർന്ന് വേലക്കാരനായ രാജുവിന് മദ്യം നൽകിയ ശേഷം കൊലപ്പെടുത്തി. തുടർന്ന് കാറിന്റെ സീറ്റിൽ ഇരുത്തിയ ശേഷം കാർ കത്തിച്ചു. നേരത്തെ തയ്യാറാക്കിയ പദ്ധതി പ്രകാരം ആകാശിന്റെ ഭാര്യം മകളും ചേർന്ന് അകാശ് അപകടത്തിൽ മരിച്ചുവെന്ന് പൊലീസിൽ അറിയിച്ചു. പിന്നീട് ഇൻഷുറൻസ് തുകയ്ക്ക് അവകാശവാദം ഉന്നയിക്കുകയും ചെയ്തു. ഇൻഷുറൻസ് തുക ലഭിക്കാനായി രവി ധൃതി കൂട്ടിയതാണ് കേസിൽ വഴിത്തിരിവായത്.

തുക വേഗത്തിൽ ലഭിക്കാനായി സമ്മർദ്ദം ചെലുത്തിയതോടെ സംശയം തോന്നിയ പൊലീസ് രവിയെ ചോദ്യം ചെയ്തു. ഇതോടെ അകാശും താനും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് രവി പൊലീസിൽ മൊഴി നൽകി. രാജുവിന്റെ മൃതദേഹത്തിൽ നിന്നും പൊലീസ് അകാശിന്റെ കൈയിൽ ധരിച്ചിരുന്ന ചെയിൻ കണ്ടെത്തിയിരുന്നു. ഇതും പൊലീസിനെ കൊലപാതകം എന്ന സംശയത്തിലേക്ക് എത്തിച്ചു. നേപ്പാളിലേക്ക് രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് ആകാശിനെ പൊലീസ് അറസ്റ്റു ചെയ്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP