Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബോളിവുഡ് ചിത്രം കേദാർനാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധനം; ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ സംഘടനകൾ

ബോളിവുഡ് ചിത്രം കേദാർനാഥിന് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധനം; ഹിന്ദു മുസ്ലിം പ്രണയം പ്രമേയമാക്കുന്ന ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ സംഘടനകൾ

മറുനാടൻ ഡെസ്‌ക്‌

റായ്പൂർ: ബോളിവുഡ് ചിത്രം കേദാർനാഥ് ഉത്തരാഖണ്ഡിലെ ഏഴ് ജില്ലകളിൽ നിരോധിച്ചു. ഹിന്ദു മുസ്ലിം പ്രണയം പ്രമേയമായ ചിത്രം ലൗവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്ന് സംഘപരിവാർ കേന്ദ്രങ്ങൾ ആരോപിച്ചിരുന്നു. സുഷാന്ത് സിങ് രാജ്പുത്തും സാറാ അലി ഖാനുമാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രം നിരോധിച്ചില്ലെങ്കിൽ പ്രക്ഷോഭം തുടങ്ങുമെന്ന് സന്യാസിമാർ മുന്നറിയിപ്പ് നൽകിയിരുന്നു. സന്യാസി സംഘടനയായ കേദാർ സഭയുടെ അധ്യക്ഷൻ വിദോദ് ശുഭയാണ് മുന്നറിയിപ്പ് നൽകിയത്. ചിത്രം ഹിന്ദു വികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

2013ൽ ഉത്തരാഖണ്ഡിലുണ്ടായ പ്രളയം പശ്ചാത്തലമാക്കിയാണ് അഭിഷേക് കപൂർ കേദാർനാഥ് തയ്യാറാക്കിരിക്കുന്നത്. ഉത്തരാഖണ്ഡിൽ തീർത്ഥാടനത്തിന് വന്ന ഉയർന്ന ജാതിയിലുള്ള ഹിന്ദുമത വിശ്വാസിയായി സാറാ അലി ഖാനും മുസ്‌ലിം ചുമട്ടുതൊഴിലാളിയായി സുഷാന്തും ചിത്രത്തിൽ വേഷമിടുന്നു. ഇവർ തമ്മിലുള്ള പ്രണയമാണ് സിനിമ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP