Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വസ്തു ഈട് വെച്ച് സഹകരണ ബാങ്കിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; ഭാര്യ സഹോദരന്റെ ആത്മഹത്യക്ക് ഇടയാക്കിയ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ;

വസ്തു ഈട് വെച്ച് സഹകരണ ബാങ്കിൽ നിന്ന് തട്ടിയത് ലക്ഷങ്ങൾ; ഭാര്യ സഹോദരന്റെ ആത്മഹത്യക്ക് ഇടയാക്കിയ കോൺഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റിൽ;

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: സഹകരണ ബാങ്കിൽ വസ്തു ഈട് വച്ച് ലക്ഷങ്ങൾ തട്ടുകയും ഭാര്യ സഹോദരന്റെ ആത്മഹത്യക്ക് ഇടയാക്കുകയും ചെയ്ത കേസിൽ കോൺഗ്രസ് കവളങ്ങാട് ബ്ലാേക്ക് സെക്രട്ടറി കുത്തുകുഴി കരീംകുറ്റിപ്പുറം ജോയ് കുര്യാക്കോസ് (59) അറസ്റ്റിൽ. പെരുമണ്ണൂർ പുളിക്കൽ ബിൻസി പോൾ റൂറൽ എസ്‌പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വടാട്ടുപാറ റൂറൽ സഹകരണ ബാങ്കിൽ പ്രസിഡന്റായിരിക്കെ ജോയ് കുര്യാക്കോസ് ഭാര്യ സഹോദരന്റെ പേരിലുള്ള സ്ഥലം ഈട് വച്ച് 77 ലക്ഷം രൂപയോളം കൈപ്പറ്റി.

തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ബാങ്ക് ജപ്തി നടപടികൾ ആരംഭിക്കുകയും ഇതിനെ തുടർന്ന് ഭാര്യ സഹോദരൻ ആത്മഹത്യ ചെയ്യുകയായിരുന്നു. വെള്ളിയാഴ്‌ച്ച രാമല്ലൂരിൽ വച്ച് കുട്ടമ്പുഴ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എസ്‌ഐ പി.ടി.വർക്കി, എഎസ്ഐ രാധ കൃഷ്ണൻ, സി.പി.ഒ അഭിലാഷ്, ജിനി എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. കുറുപ്പംപടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP