Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മത്സരവേദിയിൽ നേട്ടം കൊയ്തത് ഉള്ളം നുറുങ്ങും വേദനയോടെ; ചാക്യാർ കൂത്തിനൊപ്പം ഫുട്‌ബോൾ കളിയും; കലോത്സ നഗരിയിൽ നേട്ടം കൊയ്തത് പരിക്കേറ്റ കാലുമായി

മത്സരവേദിയിൽ നേട്ടം കൊയ്തത് ഉള്ളം നുറുങ്ങും വേദനയോടെ; ചാക്യാർ കൂത്തിനൊപ്പം ഫുട്‌ബോൾ കളിയും; കലോത്സ നഗരിയിൽ നേട്ടം കൊയ്തത് പരിക്കേറ്റ കാലുമായി

പ്രകാശ് ചന്ദ്രശേഖർ

ആലപ്പുഴ: മത്സരവേദിയിൽ ഗണേശ് പി രാജ് ഹാൻസ് നേട്ടം സ്വന്തമാക്കിയത് ഉള്ളം നുറുങ്ങും വേദനയോടെ.കണ്ണീർ വാർത്തുകൊണ്ടാണ് തൃശ്ശൂർ പാവർട്ടി സെന്റ് ജോസഫ് ഹയർ സെക്കന്ററി സ്‌കൂളിലെ 8ാം ക്ലാസ്സ് വിദ്യാർത്ഥിയായ ഗണേശ് വേദി വിട്ടത്. കലിന്റെ മുട്ട് മൂടി കെട്ടിയിരുന്ന കോട്ടൻ തുണിക്കടിയിൽ രക്തത്തിന്റെ നനവും എത്തി തുടങ്ങിയിരുന്നു.പക്ഷേ മത്സരഫലം വന്നപ്പോൾ അവന്റെ വേദനയെല്ലാം മാറി.മുഖത്ത് പറഞ്ഞറിയിക്കാനാവാത്ത സന്തോഷം.

ചാക്യാർകൂത്തിലാണ് അവശതയ്ക്കിടയിലും ഈ മിടുക്കൻ തിളക്കമാർന്ന വിജയം സ്വന്തമാക്കിയത്.കാലിന്റെ ചിരട്ട മുട്ടിനായിരുന്നു പരിക്ക്. എന്നിട്ടും ചിട്ടവട്ടം കടുകിട തെറ്റാതെ വേദിയിൽ തിങ്ങിയാണ് ഗണേശ് ജഡ്ജസിന്റെ ഗുഡ് ലിസ്റ്റിൽ ഇടം പിടിച്ചത്. ഗണേശിന്
കമ്പം കൂടുതൽപന്തുകളിയോടായിരുന്നു .ടി വി യിൽ പന്തുകളി ഉള്ള ദിവസം എത്ര വൈകിയാലും കളി കണ്ടിട്ടേ ഉറങ്ങാറുള്ളു. നെയ്മറുടെ കടുത്ത ആരാധകനാണ്. നെയ്മറിന്റെ ചിത്രം ഉൾക്കൊള്ളുന്ന വലിയൊരു ഫളക്‌സ് വാങ്ങി ഡൈനിങ് ടേബിളിന്റെ അടിയിൽ സൂക്ഷിച്ചിട്ടുണ്ടെന്നും വീടു നിറയെ ഫുട്‌ബോളിൽ മികവ് തെളിയിച്ചവരുടെ ചിത്രങ്ങളാണെന്നും മാതാവ് സീന വെളിപ്പെടുത്തി.

കഴിഞ്ഞ രണ്ട് വർഷമായി ഫുട്‌ബോളിൽ വിദഗ്ധരുടെ കീഴിൽ ഗണേശ് പരിശീലനവും ആരംഭിച്ചിരുന്നു ഈ സാഹചര്യത്തിൽ തന്നെ കലാപ്രവർത്തനങ്ങളിലും തൽപരനായിരുന്നു. ഗുരുക്കന്മാരുടെ കീഴിൽ ചാക്യാർകൂത്തും മറ്റും അഭ്യസിയ്കുകയും ചെയ്തു വരികയായിരുന്നു.
അറ് ദിവസം മുമ്പ് ഫുട്‌ബോളിൽ പരിശീലനം നടത്തി വരവേ ബാലൻസ് തെറ്റി നിലം പതിക്കുകയായിരുന്നു. വീഴ്ചയിൽ ചിരട്ട മുട്ടിന് പരിക്കേറ്റതായി ആശുപത്രിയിൽ എത്തിച്ച് നടത്തിയ പരിശോധനയിൽ വ്യക്തമായി. ഇത് ഗണേശിന് വല്ലാത്ത വിഷമമായെന്നും വേദന സഹിച്ചും മത്സരിക്കണമെന്നുള്ള മകന്റെ നിർബന്ധത്തിന് വഴങ്ങി താൻ എല്ലാത്തിനും കൂട്ടുനിൽക്കുകയായിരുന്നെന്നും അദ്ധ്യാപിക കൂടിയായ സീന അറിയിച്ചു.

മകന്റെ വിജയത്തിൽ ഇവരും മനസ്സുനിറഞ്ഞ ആഹ്‌ളാദം പങ്കുവച്ചു. നല്ല വായനാശീലമുള്ള മകന് താൻ വിശേഷ അവസരങ്ങളിൽ സമ്മാനമായി പുസ്തകങ്ങളാണ് നൽകിയിരുന്നതെന്നും ഫുട്‌ബോളിലും കലാരംഗത്തും ഗണേശിനുള്ള താൽപര്യം അനുസരിച്ച് വേണ്ടതെല്ലാം ചെയ്യുമെന്നും മാതാവ് തുടർന്ന് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP