Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ശബരിമല സമരം വിശ്വാസവിരുദ്ധമെന്ന് സുനിൽ പി ഇളയിടം; കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാർ വിശ്വാസമാക്കി മാറ്റുന്നത്; മാറുമറയ്ക്കലും ക്ഷേത്രത്തിൽ പ്രവേശിക്കാനാവാത്തതുമെല്ലാം ഒരു കാലത്ത് ആചാരമായിരുന്നു; അത് റദ്ദാക്കിയപ്പോഴാണ് അനാചാരമായി മാറിയതെന്നും ഇളയിടം

ശബരിമല സമരം വിശ്വാസവിരുദ്ധമെന്ന് സുനിൽ പി ഇളയിടം; കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാർ വിശ്വാസമാക്കി മാറ്റുന്നത്; മാറുമറയ്ക്കലും ക്ഷേത്രത്തിൽ പ്രവേശിക്കാനാവാത്തതുമെല്ലാം ഒരു കാലത്ത് ആചാരമായിരുന്നു; അത് റദ്ദാക്കിയപ്പോഴാണ് അനാചാരമായി മാറിയതെന്നും ഇളയിടം

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: ശബരിമലയുടെ പേരിൽ നടക്കുന്ന സമരം മൗലികമായി വിശ്വാസവിരുദ്ധമാണെന്ന് എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. സുനിൽ പി. ഇളയിടം. കാതലിനെയല്ല വിശ്വാസത്തിന്റെ പുറംതോടിനെയാണ് സമരക്കാർ വിശ്വാസമാക്കി മാറ്റുന്നത്. അത് ദൈവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

മാറുമറയ്ക്കലും ക്ഷേത്രത്തിൽ പ്രവേശിക്കാനാവാത്തതുമെല്ലാം ഒരു കാലത്ത് മനോഹരമായ ആചാരമായിരുന്നു. അത് റദ്ദാക്കിയപ്പോഴാണ് അനാചാരമായി മാറിയത്. മതവിരുദ്ധമായത് മതത്തിന്റെ പേരിൽ ചെയ്യുകയെന്നതാണ് നാമജപഘോഷയാത്രയിലൂടെ നടക്കുന്നത്. മതത്തെ കേവലം ആചാരമായി മനസിലാക്കുമ്പോഴാണ് ഇങ്ങനെ ഒരു കൂട്ടം ആളുകളെ സമരത്തിന് ഇറയ്ക്കാനായി കഴിയുന്നതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു.

കേളുവേട്ടൻ പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 'വിശ്വാസവും രാഷ്ട്രീയവും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സവർണമേലാളന്മാരുടെയും ജാതി പ്രമാണിമാരുടെയും ഔധാര്യബുദ്ധികൊണ്ടല്ലെന്നും ജീവൻ ബലിയർപ്പിച്ചും സമരം ചെയ്തും ഏറെ കഷ്ടപ്പെട്ടാണ് അതെല്ലാം അനാചരങ്ങളാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP