Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കലോത്സവ നഗരിയിൽ ആസ്വാധകനായി മന്ത്രിയും; മീഡിയ സെന്ററിൽ താളമേളങ്ങൾ വീക്ഷിച്ച് തോമസ് ഐസക്

കലോത്സവ നഗരിയിൽ ആസ്വാധകനായി മന്ത്രിയും; മീഡിയ സെന്ററിൽ താളമേളങ്ങൾ വീക്ഷിച്ച് തോമസ് ഐസക്

പ്രകാശ് ചന്ദ്രശേഖർ

ആലപ്പുഴ :മന്ത്രി തോമസ്സ് ഐസക് എത്തുമ്പോൾ കലോത്സവ നഗരിയിലെ മീഡിയ സെന്റർ താളമേളങ്ങളാൽ മുഖരിതം. പിന്നെ മന്ത്രിയും കാഴ്ചക്കാർക്കൊപ്പം ആസ്വാദകനായി.കലാപ്രകടനം അവസാനിപ്പിച്ചപ്പോൾ പ്രഭികൾക്ക് കൈ കൊടുത്ത് ,അഭിനന്ദവും അർപ്പിച്ചായിരുന്നു ഇദ്ദേഹത്തിന്റെ മടക്കം. ഏഗ്രേഡ് നേടിയ രണ്ട് നാടൻപാട്ട് സംഘങ്ങൾ തങ്ങളുടെ പ്രകടനം മാധ്യമങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുന്നതിടെയായിരുന്നു മന്ത്രിയുടെ രംഗ പ്രവേശം.

ഈ സമയം വാദ്യേപകരണങ്ങളുടെ അകമ്പടിയോടെ രണ്ട് ഗ്രൂപ്പുകളും മികച്ച ഫോമിലായിരുന്നു.മന്ത്രിയെ കണ്ട് ഒരു വശത്തെ പാട്ടുകാർ അല്പമൊന്ന് പരുങ്ങിയപ്പോൾ തുടരാൻ മന്ത്രി അവരോട് ആംഗ്യം കാണിക്കുകയും തുടർന്ന് പാട്ട് തിരും വരെ മന്ത്രി ആസ്വദിക്കുകയുമായിരുന്നു.പ്രകടനം പൂർത്തിയാക്കിയ ടീം ആലപ്പുഴ ജില്ലയിൽ നിന്നുള്ളതാണെന്ന് അറിയിച്ചപ്പോൾ മന്ത്രിയുടെ ചിരി ഒന്നു കൂടി വിടർന്നു.

പ്രളയ ദുരന്തത്തിന് ശേഷം ചെലവ് ചുരുക്കി നടത്തുന്ന കലോത്സവം സംഘാടന മികവുകൊണ്ട് വേറിട്ടു നിൽക്കുന്നു എന്നും ഒരിടത്തും ഒരു കുറവുമില്ലാതെ ,എല്ലാവരുടെയും മികച്ച സഹകരണത്തിലാണ് മേള നടക്കുന്നതെന്നും മന്ത്രി മാധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.
മന്ത്രിയുടെ ഈ അഭിപ്രായ പ്രകടനത്തോട് കാണികളിൽ ഭൂരിപക്ഷം അനുകൂലിക്കുന്നുണ്ട്. 30തോളം വേദികളിലായിട്ടാണ് മത്സരങ്ങൾ നടക്കുന്നത്. ഒന്നോ രണ്ടോ വേദികളിൽ ചെറിയ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായതാഴിച്ചാൽ തികച്ചും ചിട്ടയായിട്ടാണ് മത്സരങ്ങൾ പുരോഗമിക്കുന്നതെന്ന് സംഘാടകരും സൂചിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP