Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദർശനങ്ങൾ തുടങ്ങി; ഇന്ന് പ്രദർശിപ്പിക്കുന്നത് 34 ചിത്രങ്ങൾ

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദർശനങ്ങൾ തുടങ്ങി; ഇന്ന് പ്രദർശിപ്പിക്കുന്നത് 34 ചിത്രങ്ങൾ

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ പ്രദർശനങ്ങൾ തുടങ്ങി. ഇന്ന് ആകെ 34 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. വൈകിട്ട് ആറിന് നിശാഗന്ധിയിൽ ചലച്ചിത്രോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. കൈരളി തീയേറ്ററിലും ടാഗോറിലും രാവിലെ ഒമ്പതിന് യഥാക്രമം ജംപ്മാനോടും എ ഫാമിലി ടൂറോടും കൂടിയാണ് പ്രദർശനം തുടങ്ങിയത്.

റഷ്യൻ സംവിധായകൻ ദ്വോർദോവ്സ്‌കിയുടെതാണ് ജംപ്മാൻ. യിങ് ലിയാംഗ് ആണ് എ ഫാമിലി ടൂർ സംവിധാനം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് അറ്റ് അകികോസ്, സ്‌ക്ര്യൂഡ്രൈവർ, ദ മാൻ ഹു ബോട്ട് ദ മൂൺ, വർക്കിങ് വുമൺ, സുലൈമാൻ മൗണ്ടൈൻ, ദ ലോർഡ്, ഡൈ ടുമാറോ, പിൽഗ്രിമേജ് എന്നിവയാണ് രാവിലെ പ്രദർശിപ്പിക്കുന്ന മറ്റ് ചിത്രങ്ങൾ.

വൈകിട്ട് ആറിന് നടക്കുന്ന ഉദ്ഘാടന ചടങ്ങിനെ തുടർന്ന് സ്പാനിഷ് സൈക്കോ ത്രില്ലർ എവെരിബഡി നോസ് ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കും. ഇറാൻ സംവിധായകനായ അസ്ഗർ ഫർഹാദിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ ഏഴ് മുതൽ 13 വരെയാണ് ചലച്ചിത്രോത്സവം നടക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP