Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പണി പാളി...! ശബരിമലയിൽ കുട്ടികളെ കവചമാക്കിയവർക്കെതിരെ ബാലാവകാശ കമ്മീഷൻ; നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി; മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; രക്ഷിതാക്കളാണെങ്കിൽ അവർക്കെതിരെയും നടപടിക്ക് നിർദ്ദേശം നൽകിയെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ

പണി പാളി...! ശബരിമലയിൽ കുട്ടികളെ കവചമാക്കിയവർക്കെതിരെ ബാലാവകാശ കമ്മീഷൻ; നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകി; മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം; രക്ഷിതാക്കളാണെങ്കിൽ അവർക്കെതിരെയും നടപടിക്ക് നിർദ്ദേശം നൽകിയെന്ന് ബാലാവകാശ കമ്മീഷൻ ചെയർമാൻ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; ശബരിമലയിൽ സമരമുഖത്ത് കുട്ടികളെ കവചമായി ഉപയോഗിച്ചെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ. യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ നടത്തിയ സമരത്തിൽ കുട്ടികളെ കവചമായി ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ നടപടിയെടുക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകിയതായി ബാലാവകാശ കമ്മീഷൻ ചെയർമാൻ പി.സുരേഷ് പറഞ്ഞു.

ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75-ാം വകുപ്പ് പ്രകാരം മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടികളെ മുൻനിർത്തി നടത്തിയ സമരത്തിന് നേതൃത്വം നൽകിയവർക്കെതിരെ നടപടി ഉടൻ ഉണ്ടാകുമെന്നും നിയോഗിച്ചത് രക്ഷിതാക്കൾ ആണെങ്കിൽ അവർക്കെതിരെ നിയമനടപടിയെടുക്കാനാണ് നിർദ്ദേശമെന്നും പി സുരേഷ് പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് പിന്നാലെ മല ചവിട്ടാനെത്തിയ ആകിടിവിസ്റ്റ് രഹന ഫാത്തിമയും തെലുങ്ക് മാധ്യമപ്രവർത്തക കവിതയും തങ്ങൾ മല ചവിട്ടാത്തതിന് കാരണം കുട്ടികളെ മുൻനിർത്തി സമരം നടത്തിയതിനാലാണെന്ന് പറഞ്ഞിരുന്നു. പ്രതിഷേധം നടത്തിയത് കുട്ടികളെ മുൻനിർത്തിയാണ്. തങ്ങളുടെ അവകാശം സംരക്ഷിക്കുന്നതിനായി കുട്ടികളെ ബുദ്ധിമുട്ടിക്കുന്നതിനോട് താത്പര്യമില്ലെന്നും അതുകൊണ്ടാണ് പിന്മാറുന്നത് എന്നുമായിരുന്നു തെലുങ്ക് മാധ്യമപ്രവർത്തക കവിത പറഞ്ഞിരുന്നത്.

മലയിറങ്ങാൻ തീരുമാനിച്ചത് കുട്ടികളെ പ്രശ്‌നത്തിലാക്കാൻ താത്പര്യമില്ലാത്തതുകൊണ്ടാണെന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ ഇപ്പോൾ അറസ്റ്റിലായ രഹന ഫാത്തിമയും വ്യക്തമാക്കിയിരുന്നു.ചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജയ്ക്കും തുലാമാസ പൂജയ്ക്കും ശബരിമല നട തുറന്നപ്പോൾ വൻ പ്രതിഷേധമാണ് അരങ്ങേറിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP