Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഭൂമി കുംഭകോണത്തിലും കന്യാസ്ത്രീകൾക്ക് വേണ്ടിയും സമരത്തിന് ഇറങ്ങിയത് തെറ്റാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്; ഇരവാകാം സഭാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി തനിക്കെതിരെ തിരിഞ്ഞത്; ഒരാള് മരിച്ചു.. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? ഉത്തരവാദി ഫ്രാങ്കോ ആയതു കൊണ്ടാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്; തനിക്കെതിരായ നീക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഫാദർ അഗസ്റ്റിൻ വട്ടോളി മറുനാടനോട്

ഭൂമി കുംഭകോണത്തിലും കന്യാസ്ത്രീകൾക്ക് വേണ്ടിയും സമരത്തിന് ഇറങ്ങിയത് തെറ്റാണെന്ന് ചിന്തിക്കുന്ന ഒരുപാട് പേർ സഭയിലുണ്ട്; ഇരവാകാം സഭാ നേതൃത്വത്തെ സമ്മർദ്ദത്തിലാക്കി തനിക്കെതിരെ തിരിഞ്ഞത്; ഒരാള് മരിച്ചു.. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? ഉത്തരവാദി ഫ്രാങ്കോ ആയതു കൊണ്ടാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്; തനിക്കെതിരായ നീക്കങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ഫാദർ അഗസ്റ്റിൻ വട്ടോളി മറുനാടനോട്

അർജുൻ സി വനജ്

കൊച്ചി: ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടും കന്യാസ്ത്രീകൾക്ക് വേണ്ടി സമര രംഗത്തിറങ്ങിയതും തെറ്റാണെന്ന് ചിന്തിക്കുന്ന ഒരുപാട് മനുഷ്യർ സഭയ്ക്കുള്ളിലും ഉണ്ടായിരിക്കാമെന്ന് ഫാദർ അഗസ്റ്റിൻ വട്ടോളി. ഇവരാണ് എറണാകുളം-അംഗമാലി രൂപത അദ്ധ്യക്ഷനെ സമ്മർദ്ദത്തിലാക്കി, തന്നോട് വിശദീകരണം ചോദിപ്പിച്ചിട്ടുണ്ടാകുക. ഒരാള് മരിച്ചു. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? അതിന്റെ ഉത്തരവാദി ഫ്രാങ്കോ മുളയ്ക്കൽ ആണ്. അതിനാൽ ആണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സഭ പഠിപ്പിക്കുന്ന വിശ്വാസവും ധാർമ്മികതയേയും സംബന്ധിക്കുന്ന കാര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചാലാണ്, സഭവിരുദ്ധ കാര്യങ്ങളായി കാണാൻ പറ്റുകയുള്ളു. അങ്ങനെ ഒരു പ്രവർത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നും ഫാദർ അഗസ്റ്റിൻ വട്ടോളി മറുനാടൻ മലയാളിക്ക് കൊച്ചിയിൽ നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.

എറണാകുളം-അങ്കമാലി അതിരൂപതയുടെ വിശദീകരണം തേടിയുള്ള കത്ത് കിട്ടിയതിനെത്തുടർന്ന് 25 ന് തന്നെ വിശദീകരണം നൽകി. ആ വിശദീകരണം അവർ പഠിക്കുകയാണെന്നാണ് മനസ്സിലാക്കുന്നത്. ഇതുവരെയും ആ വിഷയത്തിൽ മറ്റ് പ്രതികരണങ്ങൾ ഉണ്ടായതായി അറിവില്ല. വിശദീകരണത്തിനെക്കുറിച്ച് പിന്നീട് എന്നോട് അവർ സംസാരിച്ചിട്ടില്ല. ആ വിശദീകരണത്തിൽ അവർ തൃപ്തരാണെന്നാണ് മനസ്സിലാക്കുന്നത്. മറിച്ചാണെങ്കിൽ സുഹൃത്തുക്കളുമായി ആലോചിച്ച് ഉചിതമായ നടപടി സ്വീകരിക്കും. ഫ്രാങ്കോ ബിഷപ്പുമായി ബന്ധപ്പെട്ട ധർണ്ണയിലും സമരത്തിലും പങ്കെടുത്തത് സഭ വിരുദ്ധകാര്യമായാണ് രൂപത വായിക്കാൻ ശ്രമിച്ചിട്ടുള്ളത്. മനത്തോട്ടത്തിൽ പിതാവാണ് രൂപതയ്ക്ക് വേണ്ടി വിശദീകരണം ചോദിച്ചിട്ടുള്ളത്. ഈസ് റിപ്പോർട്ടഡ് ദാറ്റ് എന്ന് പറഞ്ഞ് കൊണ്ടാണ് ചില കാര്യങ്ങൾ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. തനിക്ക് ബോധ്യം വന്നിട്ടില്ല, മറ്റ് പലരും പറയുന്നത് കേട്ടിട്ടാണ് അദ്ദേഹം ഇത് ചെയ്തതെന്ന് അതിൽ തന്നെ വ്യക്തമാണ്. ഫാദർ അഗസ്റ്റിൻ വട്ടോളി ചൂണ്ടിക്കാട്ടി.

താൻ ചെയ്യുന്നത് സഭ വിരുദ്ധമായ കാര്യങ്ങളാണെന്ന് മറ്റ് പല സോഴ്സും പറയുന്നത് കേട്ടാണ് രൂപത കത്ത് നൽകിയിട്ടുള്ളത്. സമരം ഒരിക്കലും സഭ വിരുദ്ധമായ കാര്യങ്ങളല്ല. ഒരു പുരോഹിതന്റെ മരണം അന്വേഷിക്കണമെന്ന് പറഞ്ഞ് സമരം ചെയ്യുന്നത് ക്രിസ്തുവിന്റെ പഠനങ്ങൾക്കോ, സഭയുടെ പഠനങ്ങൾക്കോ എതിരായ കാര്യങ്ങളല്ലല്ലോ, ഒരാള് മരിച്ചു. അതിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെടുന്നത് തെറ്റല്ലല്ലോ..? അതിന്റെ ഉത്തരവാദി ഫ്രാങ്കോ മുളയ്ക്കൽ ആണ്. അതിനാൽ ആണ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടത്. സഭ പഠിപ്പിക്കുന്ന വിശ്വാസവും ധാർമ്മികതയേയും സംബന്ധിക്കുന്ന കാര്യങ്ങൾക്ക് എതിരായി പ്രവർത്തിച്ചാലാണ്, സഭവിരുദ്ധ കാര്യങ്ങളായി കാണാൻ പറ്റുകയുള്ളു. അങ്ങനെ ഒരു പ്രവർത്തി എന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. വട്ടോളിയച്ചൻ വിശദീകരിച്ചു.

കന്ന്യാസ്ത്രീ സമരത്തിന് ശേഷം ഒന്നിച്ചിരുന്ന് ആലോചനകൾ നടത്തിയിട്ടില്ല. ഭാവി പരിപാടിയെക്കുറിച്ച് ആലോചിക്കാൻ പോകുന്നതേ ഉള്ളു. എന്നോട് പങ്കെടുക്കരുത് എന്ന് പറഞ്ഞത് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന മാർച്ചിലും ധർണ്ണയിലുമാണ്. മറ്റ് പരിപാടികളിൽ പങ്കെടുക്കരുതെന്ന ധ്വനി രൂപത നൽകിയ വിശദീകരണക്കുറിപ്പിൽ ഇല്ല. ഭാവി പരിപാടിയെക്കുറിച്ച് എസ്.ഒ.എസ് കൂടിയിരുന്ന് ആലോചിക്കുന്നതാണ്. കന്ന്യാസ്ത്രീകൾക്ക് നീതി ലഭിക്കുന്നത് വരെ എസ്.ഒ.എസ് അവർക്കൊപ്പം ഉണ്ടാകും. എസ്.ഒ.എസിന്റെ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. കെ.സി.ബിസി പ്രതികരിക്കേണ്ട വിഷയമാണ് എന്ന് തോന്നുന്നില്ല. അതാകും അവർ ഈ വിഷയത്തിലെ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകാത്തത്. രൂപതയും രൂപതയിലെ അംഗമായ ഞാനും തമ്മിലുള്ള വിഷയമാണല്ലോ, സ്വഭാവികമായും ആ വിഷയത്തിൽ അവർ ഉത്തരം പറയേണ്ടെന്ന് വിചാരിച്ചാൽ അതിനെ കുറ്റം പറയാൻ പറ്റില്ല. കെസിബിസി അല്ലല്ലോ എനിക്ക് എഴുത്ത് നൽകിയത്. രൂപത അദ്ധ്യക്ഷനാണല്ലോ. അതുകൊണ്ട് ഉത്തരം പറയേണ്ടതും രൂപതയാണല്ലോ. അച്ചൻ പറഞ്ഞ് നിർത്തി.

വിവിധ കാര്യങ്ങൾ ചൂണ്ടിക്കാട്ടി ഈ മാസം 25 ന് വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ടാണ് അഗസ്റ്റിൻ വട്ടോളിക്ക് എറണാകുളം-അങ്കമാലി അതിരൂപത കത്ത് നൽകിയത്്. പീഡനത്തിന് ഇരയായ കന്യസ്ത്രീയ്ക്കൊപ്പം നിന്ന് ഹൈക്കോടതി ജംങ്ങ്ഷനിൽ നടന്ന അനിശ്ചിതകാല സമര സമിതിയുടെ കൺവീനർ ആയിരുന്നു ഫാദർ അഗസ്റ്റിൻ വട്ടോളി. സഭയിൽ നിന്ന് അനുവാദം വാങ്ങിക്കൊണ്ട്, രണ്ട് വർഷത്തോളമായി വിവിധ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിവരുകയാണ് ഈ പുരോഹിതൻ.

അവസാനമായി കടവന്ത്ര പള്ളിയിലാണ് ഫാദർ അഗസ്റ്റിൻ വട്ടോളി പുരോഹിതമായി പ്രവർത്തിച്ചത്. സഭയ്ക്കുള്ളിലെ തിരുത്തൽ വാദിയായാണ് ഏറെ വർഷങ്ങളായി ഫാദർ വ്ട്ടോളി അറിയപ്പെടാറ്. കഴിഞ്ഞ കാലങ്ങളിൽ നൽകിയ അനുവാദം പിൻവലിച്ചുകൊണ്ട് ഫാദർ അഗസ്റ്റിൻ വട്ടോളിക്ക് വീണ്ടും ചർച്ചിന്റെ മുഴുവൻ സമയ പുരോഹിത ചുമതല നൽകിക്കൊണ്ട്, ജനകീയ സമരങ്ങളിൽ നിന്ന് അച്ചനെ മാറ്റി നിർത്താനുള്ള ചരട്വലികൾ സഭമേലധികാരികൾക്ക് ഇടയിൽ നടക്കുന്നുണ്ടെന്നും അനൗദ്യോഗിക വിവരമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP