Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പ്രതിപക്ഷ ബഹളത്തിൽ അഞ്ചാം ദിവസവും സഭ പിരിഞ്ഞു; ശബരിമലയുടെ പേരിൽ നാലു ദിവസവും അലമ്പുണ്ടാക്കിയ പ്രതിപക്ഷം ഇന്ന് ഉടക്കിയത് മന്ത്രി ജലീലിന്റെ പേരിൽ; ചോദ്യങ്ങൾക്ക് മറുപി നൽകാതെ എല്ലാ കുറ്റവും സമ്മതിച്ച് ജലീൽ: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രിയും; സഭ ഉടക്കി പിരിഞ്ഞത് ബന്ധു നിയമന വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയയേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ

പ്രതിപക്ഷ ബഹളത്തിൽ അഞ്ചാം ദിവസവും സഭ പിരിഞ്ഞു; ശബരിമലയുടെ പേരിൽ നാലു ദിവസവും അലമ്പുണ്ടാക്കിയ പ്രതിപക്ഷം ഇന്ന് ഉടക്കിയത് മന്ത്രി ജലീലിന്റെ പേരിൽ; ചോദ്യങ്ങൾക്ക് മറുപി നൽകാതെ എല്ലാ കുറ്റവും സമ്മതിച്ച് ജലീൽ: ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രിയും; സഭ ഉടക്കി പിരിഞ്ഞത് ബന്ധു നിയമന വിവാദം സഭ നിർത്തിവെച്ച് ചർച്ച ചെയയേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചാം ദിവസവും പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ പിരിഞ്ഞു. കഴിഞ്ഞ നാലു ദിവസവും ശബരിമല വിഷയത്തിന്റെ പേരിൽ സഭയിൽ അലമ്പുണ്ടാക്കിയ പ്രതിപക്ഷം ഇന്ന് മന്ത്രി കെ.ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിന്റെ പേരിൽ ബഹളമുണ്ടാക്കിയതോടെയാണ് സഭ ഉടക്കി പിരിഞ്ഞത്. ബന്ധു നിയമന വിവാദം സഭ നിർത്തി വെച്ചു ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളിയതോടെ പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിക്കുക ആയിരുന്നു. ജലീൽ വിഷയത്തിൽ ഉടക്കി ഇറങ്ങിയ പ്രതിപക്ഷം സഭാ നടപടികളിൽ മന്ത്രിമാർ സഹകരിപ്പിക്കുന്നില്ലെന്നും ആരോപിച്ചു. മന്ത്രിമാർ തന്നെ സഭ തടസ്സപ്പെടുത്തുന്നതായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം ബന്ധുനിയമന വിവാദത്തിൽ മന്ത്രി കെ.ടി.ജലീലിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. കെ ടി അദീബിന്റെ നിയമനത്തിന് സമാനമായ നിയമനം യുഡിഎഫിന്റെ കാലത്തും നടന്നിട്ടുണ്ട്. നിങ്ങളുടെ കാലത്തെ രീതികളല്ല ഇപ്പോഴെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രി മറുപടി ആരംഭിച്ചത്. നിയമ സഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് നോട്ടീസ് മറുപടി നൽകവെയാണ് മുഖ്യമന്ത്രി ജലീലിനെ പിന്തുണച്ചത്. വിഷയത്തിൽ ജലീൽ ചട്ടലംഘനമോ സത്യപ്രതിജ്ഞാ ലംഘനമോ നടത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ബന്ധുനിയമന വിവാദം നിയമസഭാ നടപടികൾ നിറുത്തിവച്ച് ചർച്ച ചെയ്യണമെന്ന കെ.മുരളീധരൻ എംപിയുടെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി. വിഷയത്തിന് അടിയന്തര പ്രധാന്യം ഇല്ലെന്നും സഭ നിറുത്തി ചർച്ച ചെയ്യേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു.

മന്ത്രി ജലീലിന്റെ ബന്ധുവായ അദീബിന് എല്ലാ ചട്ടങ്ങളും മറികടന്നാണ് നിയമനം നൽകിയതെന്നായിരുന്നു മുരളീധരന്റെ ആരോപണം. ബന്ധു നിയമന വിവാദത്തെ മുഖ്യമന്ത്രി ലാഘവ ബുദ്ധിയോടെയാണ് കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ എം.ഡിക്കുള്ള യോഗ്യതയിൽ മന്ത്രി മാറ്റം വരുത്തി. ബന്ധുവിനെ നിയമിക്കാനാണ് ഇത്തരത്തിൽ യോഗ്യതയിൽ മാറ്റംവരുത്തിയത്. എം.ബി.എക്കാർക്ക് ഇത്ര ക്ഷാമമുള്ള നാടല്ല കേരളമെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി. യോഗ്യത മാറ്റുമ്പോൾ അക്കാര്യം മന്ത്രിസഭയുടെ പരിഗണനയിൽ കൊണ്ടു വരണമെന്ന് വകുപ്പു സെക്രട്ടറി കുറിപ്പ് എഴുതിയിരുന്നു. എന്നാൽ, ഈ ആവശ്യം മന്ത്രി ജലീൽ തള്ളി. മുഖ്യമന്ത്രിയുടെ മുമ്പിൽ നേരിട്ടെത്തി യോഗ്യതാ മാറ്റത്തിന് അനുമതി വാങ്ങുകയായിരുന്നു മന്ത്രി. മന്ത്രി നടത്തിയ അഴിമതിയിൽ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു. ഇടത് സർക്കാർ അഴിമതിയുടെ ചെളിക്കുണ്ടിലാണെന്നും മുരളീധരൻ ആരോപിച്ചു.

എന്നാൽ ചട്ടങ്ങൾ പാലിച്ചായിരുന്നു അദീബിന്റെ നിയമനമെന്ന് മുഖ്യമന്ത്രിയും ജലീലും ആവർത്തിച്ചു. നിയമനം നൽകിയത് ഡെപ്യൂട്ടേഷൻ വഴിയാണ്. അപേക്ഷ ക്ഷണിച്ച ശേഷം സർക്കാരിന് യോജിച്ച ആളെന്ന് കണ്ടെത്തിയാണ് അദീബിനെ ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ജനറൽ മാനേജരായി നിയമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആരോപണങ്ങളും വിവാദങ്ങളും ഉണ്ടായപ്പോൾ അദീബ് മാതൃ സ്ഥാപനത്തിലേക്ക് മടങ്ങി. നിയമനം വഴി കോർപറേഷന് ഒരു രൂപ പോലും നഷ്ടമില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവർത്തി പരിചയം നോക്കിയാണ് അദീബിനെ നിയമിച്ചതെന്നായിരുന്നു ജലീലിന്റെ വാദം. 12 വർഷമായി സഭയിലുള്ള താൻ തെറ്റായ ഒന്നും ഇതുവരെ ചെയ്തിട്ടില്ല. തെറ്റുപറ്റിയെന്ന് തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കാമെന്നും ജലീൽ വെല്ലുവിളിച്ചു.

ശബരിമല വിഷയത്തിൽ നിയമസഭ തടസ്സപ്പെടുത്താൻ ഇല്ലെന്ന നിലപാടെടുത്ത പ്രതിപക്ഷം കെ ടി ജലീലിന്റെ ബന്ധു നിയമന വിവാദത്തിൽ സഭ തടസ്സപ്പെടുത്താൻ ശ്രമം നടത്തുകയാണ്. തനിക്ക് നേരെയുള്ള ആരോപണങ്ങൾക്ക് മന്ത്രി കെ ടി ജലീൽ മറുപടി പറയവേ പ്രതിപക്ഷം അദ്ദേഹത്തെ തടസപ്പെടുത്തി. ലീഗിന്റെ അഴിമതിക്കെതിരെയും പൊന്നാനിയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് ബന്ധു നിയമനാരോപണമെന്നായിരുന്നു കെ ടി ജലീലിന്റെ വാദം.

യൂത്ത് ലീഗാണ് ജലീലിനെതിരെ ബന്ധു നിയമന ആരോപണവുമായി രംഗത്ത് വന്നത്. അദീബിന് യോഗ്യതയില്ല. ബന്ധുവിനായി നടപടിക്രമങ്ങളിൽ കെ ടി ജലീൽ അഴിമതി കാണിച്ചു. ഇന്റർവ്യൂവിൽ പങ്കെടുത്ത മൂന്ന് പേർക്കും യോഗ്യത ഇല്ലായിരുന്നു. പങ്കെടുക്കാതിരുന്ന അദീബിനാണ് നിയമനം നൽകിയതെന്നുമായിരുന്നു ആരോപണം. അദീബിന്റെ യോഗ്യത കേരളത്തിലെ ഒരു സർവ്വകലാശാലയും അംഗീകരിച്ചിട്ടില്ലെന്നും മുസ്ലിം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് പറഞ്ഞു. മന്ത്രി സഭയിലെ രണ്ടാമനായിരുന്ന ഇ പി ജയരാജന് ഇല്ലാതിരുന്ന എന്ത് പ്രത്യേകതയാണ് കെ ടി ജലീലിനെന്നാണ് പ്രതിപക്ഷവും ചോദിക്കുന്നത്.

യൂത്ത് ലീഗ് ആരോപണം ഉന്നയിച്ചപ്പോൾ ആദ്യം പി കെ കുഞ്ഞാലിക്കുട്ടിയോ യുഡിഎഫ് നേതാക്കളോ വിഷയം ഏറ്റെടുക്കാൻ തയ്യാറായിരുന്നില്ല. ശബരിമല വിഷയം കത്തിനിൽക്കുന്ന സമയമായിരുന്നതിനാൽ ഇന്നാണ് പ്രതിപക്ഷം ഇത് സംബന്ധിച്ച അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP