Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം; ഗോഡൗൺ മാനേജരായ സിപിഎം നേതാവ് താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു ലൈംഗിക അതിക്രമം നടത്തി; കരഞ്ഞു വിളിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതെ കുതറിയോടി രക്ഷപെട്ട് യുവതി; പരാതി നൽകി ഒരാഴ്‌ച്ച കഴിഞ്ഞിട്ടും നടപടിയില്ല; പാർട്ടിക്ക് വേണ്ടപ്പെട്ട നേതാവിനെ രക്ഷിക്കാൻ നീക്കം തകൃതി; അഴിമതി ആരോപണങ്ങളും, ഓഫീസിൽ ജോലിക്കെത്താതെ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന മാനേജരെ തൊടാതെ അധികാരികൾ

ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം; ഗോഡൗൺ മാനേജരായ സിപിഎം നേതാവ് താൽക്കാലിക ജീവനക്കാരിയെ കടന്നുപിടിച്ചു ലൈംഗിക അതിക്രമം നടത്തി; കരഞ്ഞു വിളിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതെ കുതറിയോടി രക്ഷപെട്ട് യുവതി; പരാതി നൽകി ഒരാഴ്‌ച്ച കഴിഞ്ഞിട്ടും നടപടിയില്ല; പാർട്ടിക്ക് വേണ്ടപ്പെട്ട നേതാവിനെ രക്ഷിക്കാൻ നീക്കം തകൃതി; അഴിമതി ആരോപണങ്ങളും, ഓഫീസിൽ ജോലിക്കെത്താതെ ശമ്പളം കൈപ്പറ്റുകയും ചെയ്യുന്ന മാനേജരെ തൊടാതെ അധികാരികൾ

എം മനോജ് കുമാർ

തിരുവനന്തപുരം: ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ പാലക്കാട് ഓഫീസിൽ സ്ത്രീ പീഡനം. താത്കാലിക ജീവനക്കാരിക്ക് നേരെയാണ് ലൈംഗിക പീഡനം. രണ്ടു തവണയാണ് ഈ സ്ത്രീയ്ക്ക് നേരെ ലൈംഗിക പീഡനം നടന്നത്. ഒരാഴ്ച മുൻപാണ് പീഡന ശ്രമം അരങ്ങേറിയത്. ഖാദി ഗോഡൗൺ മാനേജരാണ് താത്കാലിക ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഗോഡൗൺ മാനേജരുടെ കയ്യിൽ നിന്നും കരഞ്ഞു വിളിച്ചിട്ടും രക്ഷപ്പെടാൻ കഴിയാതെ ഒടുവിൽ കുതറിയോടിയാണ് രണ്ടു തവണയും ഈ സ്ത്രീ രക്ഷപ്പെട്ടത്. ഗോഡൗൺ മാനേജരായ വിജയനെതിരെയാണ് ലൈംഗിക പീഡന പരാതി ഉയർന്നിരിക്കുന്നത്. യുവതി പരാതി നൽകിയിട്ടും പരാതി പരിഗണിക്കാൻ ഇതേവരെ ഖാദി ബോർഡ് തയ്യാറായിട്ടില്ല.

ഗുരുതരമായ ആരോപണം ഉയർന്നിട്ടും ഇയാൾ ഇതേ ലാവണത്തിൽ തുടരുകയാണ്. ഖാദി ബോർഡിലെ സിപിഎം യൂണിയന്റെ നേതാവായതിനാലാണ് വിജയനെതിരെ നടപടിയെടുക്കാൻ ഖാദി ബോർഡ് തയ്യാറാകാത്തത് എന്നാണു ആരോപണം ഉയരുന്നത്. ഖാദി ബോർഡിന് ലഭിച്ച പരാതിയിൽ നടപടി സ്വീകരിക്കുകയും തുടർന്ന് പരാതി പൊലീസിന് കൈമാറുകയുമാണ് ഖാദി ബോർഡ് ചെയ്യേണ്ടത്. പക്ഷെ പരാതിയുടെ കാര്യത്തിൽ കുറ്റകരമായ മൗനമാണ് ബോർഡ് പിന്തുടരുന്നത്. യുവതിയുടെ 'അമ്മ ഖാദി ബോർഡിലെ ജീവനക്കാരിയാണ്.

അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ അമ്മ മകളെകൊണ്ടാണ് ജോലികൾ ചെയ്യിക്കുന്നത്. ഈ മകൾക്ക് നേരെയാണ് ഗോഡൗൺ മാനേജർ ലൈംഗിക അതിക്രമം നടത്തിയത്. രണ്ടു തവണയാണ് മകളെ മാനേജർ കയറിപ്പിടിച്ചത്. എതിർത്താൽ അമ്മയേയും മകളെയും ഒരുമിച്ച് ജോലിയിൽ നിന്ന് പിരിച്ചു വിടും എന്ന് പറഞ്ഞായിരുന്നു കയറിപ്പിടിക്കൽ. അതിക്രമം രൂക്ഷമായതോടെയാണ് യുവതി ഖാദി ബോർഡ് അധികൃതർക്ക് പരാതി നൽകിയത്. എന്നാൽ പരാതിയിൽ ഒരു നടപടിയും ഇതുവരെ വന്നില്ല. ഗോഡൗൺ മാനേജരായ വിജയനെതിരെ മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അഴിമതിയാരോപണങ്ങളും, ഓഫീസിൽ ജോലിക്കെത്താത്ത പ്രശ്നങ്ങളും ഇയാൾക്ക് നേരെ മുൻപും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. യുവതി ഖാദി ബോർഡിൽ അതിക്രമത്തിന്നിരയായിട്ടും നടപടി വരാത്തതിൽ ഖാദി ജീവനക്കാർ കടുത്ത പ്രതിഷേധത്തിലാണ്.

പക്ഷെ സിപിഎം യൂണിയനെ പേടിച്ച് ഇവർ മിണ്ടാതിരിക്കുകയാണ്. ഖാദി ബോർഡിന്റെ തലപ്പത്ത് ഒരു വനിതയാണ്. കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ ശോഭനാ ജോർജ് ആണ് ഖാദി ബോർഡ് ഉപാധ്യക്ഷ. എന്നിട്ടു പോലും ഒരു യുവതി നൽകിയ സ്ത്രീ പീഡന പരാതിയിൽ ഖാദി ബോർഡ് നടപടിക്ക് മടിക്കുകയാണ്. വനിതാ ഉപാധ്യക്ഷ തലപ്പത്ത് ഇരിക്കുന്ന ഖാദി ബോർഡിൽ പോലും വനിതകൾക്ക് രക്ഷയില്ലാത്ത അവസ്ഥയാണെന്നാണ് ഖാദി ജീവനക്കാർ ആരോപിക്കുന്നത്. ഖാദി ഗ്രാ ബോർഡിന്റെ വഴിവിട്ട നീക്കത്തിനു കൂട്ടുനിന്ന വ്യവസായ വകുപ്പ് നിലവിൽ കടുത്ത പ്രതിസന്ധി നേരിടുകയാണ്. വ്യവസായ വകുപ്പ്. യുഡിക്ലാർക്ക് ആയി തുടർന്നിരുന്ന 54 ഓളം ഉദ്യോഗസ്ഥർക്ക് ജൂനിയർ സൂപ്രണ്ടിന്റെ ഹയർ ഗ്രേഡ് നൽകി ശമ്പളം നൽകിയ ഖാദി ബോർഡിന്റെ നിയമവിരുദ്ധ നടപടിയാണ് ഇപ്പോൾ വ്യവസായ വകുപ്പിന് തലവേദന സൃഷ്ടിക്കുന്നത്.

സർവീസ് റൂൾസ് തെറ്റിച്ച് ഇരട്ട പ്രമോഷൻ നൽകിയതിലൂടെ കോടികളുടെ അധിക ബാധ്യതയാണ് ഈ കാര്യത്തിൽ സർക്കാരിന് വന്നിരിക്കുന്നത്. രണ്ടു പതിറ്റാണ്ടായി നിലനിന്ന ഇരട്ട പ്രമോഷനുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയിൽ നിലനിന്ന മൂന്നു കേസുകൾ ആണ് ഖാദി ബോർഡ് ഡയറക്ടർ ബോർഡ് തീരുമാനപ്രകാരം വ്യവസായ വകുപ്പ് ഒറ്റയടിക്ക് പിൻവലിച്ചത്. നിയമവിരുദ്ധ നടപടിയാണ് എന്ന് വ്യക്തമായതിനാൽ ഖാദി ബോർഡ് നടപടിക്കെതിരെ സർക്കാർ തന്നെ ഫയൽ ചെയ്ത കേസുകൾ ആണ് ഈ സർക്കാർ വന്നശേഷം പിൻവലിച്ചത്. ഈ കാര്യത്തിൽ പിണഞ്ഞ അബദ്ധം എങ്ങിനെ തിരുത്തണമെന്ന് അറിയാതെ വ്യവസായ വകുപ്പ് കുഴങ്ങുമ്പോഴാണ് ഖാദി ബോർഡിലെ ഇടത് യൂണിയൻ നേതാവിനെതിരെ ഗുരുതരമായ ലൈംഗിക പീഡനക്കേസ് കൂടി ഒപ്പം ഉയരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP