Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വീട്ടു വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരനെ സഹോദരൻ കുത്തിക്കൊന്നു; പാലക്കാട് 21കാരൻ പിടിയിൽ; മൈക്രോബയോളജി വിദ്യാർത്ഥിയായ പ്രതി കഞ്ചാവിനടിമയെന്നും സൂചന; ഹൃദയത്തിൽ മൂന്നിഞ്ച് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഇളയ സഹോദരൻ ആശുപത്രിയിൽ

വീട്ടു വഴക്കിന് പിന്നാലെ ഉറങ്ങിക്കിടന്ന ഒൻപതുവയസുകാരനെ സഹോദരൻ കുത്തിക്കൊന്നു; പാലക്കാട് 21കാരൻ പിടിയിൽ; മൈക്രോബയോളജി വിദ്യാർത്ഥിയായ പ്രതി കഞ്ചാവിനടിമയെന്നും സൂചന; ഹൃദയത്തിൽ മൂന്നിഞ്ച് ആഴത്തിലേറ്റ മുറിവാണ് മരണകാരണമെന്ന് പൊലീസ്; സംഭവത്തിൽ ഗുരുതരമായി പരുക്കേറ്റ ഇളയ സഹോദരൻ ആശുപത്രിയിൽ

മറുനാടൻ ഡെസ്‌ക്‌

പാലക്കാട്: സഹോദരന്റെ കുത്തേറ്റ് ഒൻപത് വയസുകാരന് ദാരുണാന്ത്യം. മലപ്പുറം-പാലക്കാട് ജില്ലകൾക്കിടയിലുള്ള അതിർത്തി ഗ്രാമമായ കൊപ്പത്താണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. കൊപ്പം നടുവട്ടത്ത് കൂർക്കപ്പറമ്പ് വീട്ടിൽ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് ഇബ്രാഹിമാണ് സഹോദരന്റെ ആക്രമണത്തിൽ കൊലപ്പെട്ടത്. ശനിയാഴ്‌ച്ച അർധരാത്രിയോടെയായിരുന്നു സംഭവം.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ.വീട്ടിലുണ്ടായ വഴക്കിനിടെ സഹോദരനായ നബീൽ ഇബ്രാഹിം ഉറങ്ങി കിടക്കുകയായിരുന്ന സഹോദരങ്ങളെ ആക്രമിക്കുകയായിരുന്നു. നാലാം ക്ലാസ് വിദ്യാർത്ഥിയായ മുഹമ്മദ് ഇബ്രാഹിമിന്റെ നെഞ്ചത്ത് കുത്തിയ മുഹമ്മദ് നബീൽ ഇളയ അനുജനും ഏഴ് വയസ്സുകാരനായ അഹമ്മദിനേയും കുത്തി. ആക്രമണത്തിൽ കഴുത്തിന് ഗുരുതരമായ പരിക്കേറ്റ അഹമ്മദ് ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്.

മൂന്ന് ഇഞ്ച് ആഴത്തിലുള്ള മുറിവാണ് മുഹമ്മദ് ഇബ്രാഹിമിന്റെ ശരീരത്തിലുണ്ടായതെന്നും ഹൃദയത്തിൽ ആഴത്തിലേറ്റ കുത്ത് കാരണം നിമിഷങ്ങൾക്കകം തന്നെ കുട്ടി മരിച്ചെന്നും ഡോക്ടർമാർ അറിയിച്ചു. കൊലപാതകത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച നബീൽ ഇബ്രാഹിമിനെ നാട്ടുകാർ പിടികൂടി വളാഞ്ചേരി പൊലീസിന് കൈമാറി.

ഇയാളെ പിന്നീട് കേസ് അന്വേഷിക്കുന്ന കൊപ്പം പൊലീസിന് വിട്ടു കൊടുത്തു. കോയമ്പത്തൂരിൽ മൈക്രോബയോളജി വിദ്യാർത്ഥിയാണ് 21-കാരനായ മുഹമ്മദ് നബീലെന്നും ഇയാൾ കഞ്ചാവിന് അടിമയാണെന്നും പൊലീസ് പറയുന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP