Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

വിഷ്ണു വിശാലിന്റെ വിവാഹമോചനം അമലാ പോളിന് വേണ്ടിയോ? രാക്ഷസൻ എന്ന സിനിമയിലെ നായകന്റെ വിവാഹമോചന വാർത്തക്ക് പിന്നാലെ അമലാ പോളുമായുള്ള വിവാഹവാർത്തയെത്തി; വാർത്ത പരന്നതോടെ പ്രതികരണവുമായി നടൻ രംഗത്ത്

വിഷ്ണു വിശാലിന്റെ വിവാഹമോചനം അമലാ പോളിന് വേണ്ടിയോ? രാക്ഷസൻ എന്ന സിനിമയിലെ നായകന്റെ വിവാഹമോചന വാർത്തക്ക് പിന്നാലെ അമലാ പോളുമായുള്ള വിവാഹവാർത്തയെത്തി; വാർത്ത പരന്നതോടെ പ്രതികരണവുമായി നടൻ രംഗത്ത്

മികച്ച ത്രില്ലർ എന്ന ഖ്യാതിയോടെ തിയ്യറ്ററുകളിൽ തകർത്തോടിയ ചിത്രമാണ് അമല പോളും വിഷ്ണു വിശാലും ഒന്നിച്ച രാക്ഷസൻ. ചിത്രം തിയേറ്ററുകളിൽ വൻവിജയമാണ് നേടിയത്. ചിത്രം പ്രേക്ഷകർ ഏറ്റെടുത്തതിന് തൊട്ടുപിന്നാലെ താൻ വിവാഹമോചിതനാകുന്നുവെന്ന വാർത്തയും വിഷ്ണു ആരാധകരോട് പങ്ക് വച്ചിരുന്നു.

അതോടെ വിഷ്ണു വിവാഹമോചനം നേടിയത് അമലയ്ക്ക് വേണ്ടിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും ഉടനെ വിവാഹിതരാവുമെന്നുമുള്ള അഭ്യൂഹങ്ങൾ ശക്തമായി. എന്നാൽ വാർത്ത പരന്നതോടെ പ്രതികരണവുമാി നടൻ തന്നെ രംഗത്തെത്തി. ഇത്തരം റിപ്പോർട്ടുകളെ കഠിനമായ ഭാഷയിൽ തന്നെ അദ്ദേഹം ട്വിറ്ററിലൂടെ വിമർശിച്ചു.

എന്ത് അംസബന്ധ വാർത്തയാണിത്. കുറച്ച് ഉത്തരവാദിത്വത്തോടെ പെരുമാറൂ. ഞങ്ങളും മനുഷ്യരാണ്. ഞങ്ങൾക്കും കുടുംബവും ജീവിതവുമുണ്ട്. മറ്റെന്തിനെങ്കിലും വേണ്ടി ഇങ്ങിനെയൊന്നും എഴുതരുത്. വിഷ്ണു ട്വിറ്ററിൽ കുറിച്ചു.

രാക്ഷസന്റെ വിജയാഘോഷങ്ങൾക്കിടയിലാണ് വിഷ്ണു തന്റെ വിവാഹമോചന വാർത്ത പുറത്തു വിട്ടത്.താനും ഭാര്യ രജിനിയും ഒരു വർഷത്തോളമായി വേർപിരിഞ്ഞ് കഴിയുകയാണെന്നും ഇപ്പോൾ തങ്ങൾ നിയമപരമായി വിവാഹമോചനം നേടിയിരിക്കുകയാണെന്നുമാണ് വിഷ്ണു ട്വിറ്ററിലൂടെ അറിയിച്ചത്. വേർപിരിഞ്ഞാലും സുഹൃത്തുക്കളായി നിലകൊള്ളുമെന്നും വിഷ്ണു പറഞ്ഞിരുന്നു.

തന്റെ പുതിയ ചിത്രം സിൽക്കുവാർപെട്ടി സിങ്കം എന്ന ചിത്രത്തിന്റെ റിലീസിന്റെ തിരിക്കിലാണ് വിഷ്ണു ഇപ്പോൾ. അതോ അന്ത പറവയ് പോലെ ആടൈ ആടുജീവിതം തുടങ്ങിയ ചിത്രങ്ങളാണ് അമലയുടേതായി അണിയറയിൽ ഒരുങ്ങുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP