Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആദിവാസി കോളനി നിവാസിക്ക് കരിമ്പനിയെന്ന് സംശയം; രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നടപടിയുമായി ജില്ലാ കളക്ടർ; നാളെ തലസ്ഥാനത്തേക്ക് മാറ്റുന്നത് ട്രൈബൽ ഡിപാർട്‌മെന്റിന്റെ സഹായത്തോടെ; ആരോഗ്യനിലയിൽ അപകടമില്ലെന്ന് അധികൃതർ

ആദിവാസി കോളനി നിവാസിക്ക് കരിമ്പനിയെന്ന് സംശയം; രോഗിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ നടപടിയുമായി ജില്ലാ കളക്ടർ; നാളെ തലസ്ഥാനത്തേക്ക് മാറ്റുന്നത് ട്രൈബൽ ഡിപാർട്‌മെന്റിന്റെ സഹായത്തോടെ; ആരോഗ്യനിലയിൽ അപകടമില്ലെന്ന് അധികൃതർ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: പൊങ്ങൻചോട് ആദിവാസി കോളനിവാസിക്ക് കരിമ്പനിയെന്ന് സംശയം.തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റാൻ നടപടിയായി.കളക്ടർ മുഹമ്മദ് വൈ സഫറുള്ള,ഡി എം ഒ .ഡോക്ടർ കുട്ടപ്പൻ,ഐ സി എം ആറിന്റെ പ്രതിനിധി ഡോക്ടർ പ്രതീപ് എന്നവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘവും ജനപ്രതിനിധികളും കോളനിയിലെത്തിയാണ് രോഗലക്ഷണങ്ങളുമായിക്കഴിഞ്ഞിരുന്ന നാഗമണി ശങ്കരനെ (63)തിരുവനന്തപുരത്തെത്തിച്ച് ചികത്സ ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്.

ഇന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോകാൻ ഉദ്യോഗസസ്ഥർ തയ്യാറായിരുന്നെങ്കിലും നാഗമണി അസൗകര്യം പറഞ്ഞ് ഒഴിവാകുകയായിരുന്നു.നാളെ നാഗമണിയെ തലസ്ഥാനത്തെത്തിക്കാൻ ട്രൈബൽ ഡിപ്പാർട്ട്മെന്റിന് ഉദ്യോഗസ്ഥ സംഘം നിർദ്ദേശം നൽകിയട്ടുണ്ട്.പനിയും അവശതകളും മൂലം ക്ഷീണിതനാണെങ്കിലും നാഗമണിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലന്നാണ് മെഡിക്കൽ സംഘത്തിന്റെ നിഗമനം.

കോളനിയിൽ നടത്തിയ പരിശോധനയിൽ രോഗം പരത്തുന്ന മണലീച്ചയെ മെഡിക്കൽ സംഘം കണ്ടെത്തി.ഇതോടെ നാഗമണിക്ക് പിടിപെട്ടിട്ടുള്ളത് കരിമ്പനിയാണെന്ന ഉറച്ച വിശ്വാസത്തിലാണ് ഉദ്യോഗസ്ഥ സംഘം.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിശദപരിശോധനകൾക്കുശേഷമേ രോഗബാധയെ സംമ്പന്ധിച്ച് കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാവു എന്ന നിലപാടിലാണ് ഡോക്ടർമാർ.

ഈച്ചകളെ കണ്ടെത്തിയ പ്രദേശത്ത് രാസലായനി തളിച്ചു.ഇതുകൂടാതെ കോളനിയിലെ മറ്റ് വീടുകളിൽ കഴിയുന്നവരെയും മെഡിക്കൽ സംഘം പരിശോധിച്ചു.മറ്റാർക്കും രോഗലക്ഷണങ്ങളില്ലന്ന് മെഡിക്കൽ സംഘം അറിയിച്ചു ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നാഗമണി വിട്ടുമാറആത്ത പനിമൂലം കോതമംഗലത്തെ സ്വകാര്യആശുപത്രിയിൽ എത്തുന്നത്.ഇവിടുത്തെ ചികത്സയിലും ഫലം കാണാത്തതിൽ വാഗമണി കോതമംഗലം താലൂക്ക് ആശുപത്രിയിൽ ചികത്സതേടി.ഇവിടുത്തെ ഡോക്ടർനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് മാറ്റി.

ഇവിടെ നടത്തിയ പരേേിശാധനകളിൽ കരിമ്പനിയാണ് പിടിപെട്ടിട്ടുള്ളതെന്ന് ഡോക്ടർ ഏറെക്കുറെ ഉറപ്പിച്ചു.തുടർന്ന് ഈ രോഗത്തിന് കൃത്യമായ ചികത്സ നൽകാൻ കഴിയുന്ന തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി.തെന്മല ഭാഗത്ത് കരിമ്പനി ബാധിച്ചവരെ ചികത്സിച്ച മുൻപരിചയമുള്ള ഡോക്ടർമാർ ഇവിടെ ഉണ്ടായിരുന്നതിനാൽ ചികത്സ ഇവിടേയ്ക്ക് മാറ്റാൻ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ തീരുമാനിച്ചത്.ഇവിടെ നടത്തിയ പരിശോധനകളിൽ തെന്മല ഭാഗത്ത് രോഗംബാധിച്ചവർക്കുള്ള ലക്ഷണങ്ങൾ നാഗമാണിക്കും ഉള്ളതായി കണ്ടെത്തിയിരുന്നു.

ഇവിടെ ഏതാനും ദിവസത്തെ ചികത്സയ്ക്ക് ശേഷം ഇയാൾ കുടിയിലേക്ക് മടങ്ങിയിരുന്നു.പിന്നീട് ഇയാളുടെ ചികത്സാരേഖകളും ടെസ്റ്റ് റിപ്പോർട്ടുകളും പരിശോധിച്ചശേഷമാണ് കോളനിിയിലെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനും പരിശോധനകൾ നടത്തുന്നതിനും ഉന്നത ആഗോഗ്യവകുപ്പധികൃതർ തീരുമാനിച്ചത്.കരിമ്പനി ,കാലാ അസ്സാർ ഡംഡം പനി എന്നീ പേരുകളിൽ അറിയപ്പെടുന്ന രോഗം ലീഷ്മാനിയ എന്ന പരാദ ജീവിയാണ് പരത്തുന്നതാണെന്നാണ് ഇതുവരെയുള്ള പഠനങ്ങളിൽ നിന്നും വ്യക്തമായിട്ടുള്ളത്.മലമ്പനി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയ അസുഖം കരിമ്പനിയാണെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധരുടെ വിലയിരുത്തൽ.പ്രതിവർഷം 2-മുതൽ 4 ലക്ഷം പേർക്കുവരെ രോഗബാധയുണ്ടാവുന്നതായിട്ടാണ് പുറത്തുവന്നിട്ടുള്ള വിവരം.

രോഗം മൂർച്ഛിക്കുന്നതോടെ കരൾ,പ്ലീഹ,മജ്ജ എന്നിടങ്ങളിൽ നീർക്കെട്ട് രൂപപ്പെട്ട് ആരോഗ്യസ്ഥിതി മോശമാവും.തക്കസമയത്ത് ചികത്സ ലഭിച്ചില്ലങ്കിൽ രോഗി മരണപ്പെടുകയും ചെയ്യും.കോളനിയിൽ രോഗം പരത്തുന്ന ഈച്ചയുടെ സാന്നിദ്ധ്യം കണ്ടെത്തിയത് പരക്കെ ഭയാശങ്കകൾ ഉയർത്തിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP