Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അയ്യപ്പനെ അവഹേളിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ ആക്ടിവിസം; അറസ്റ്റിലായ രഹ്ന ഫാത്തിമാ ഇന്നലെ അന്തിയുറങ്ങിയതു കൊട്ടരക്കര സബ് ജയിലിൽ; പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തിയപ്പോൾ കൂവി വിളിക്കാൻ ഒഴുകിയെത്തിയത് സ്ത്രീകൾ അടങ്ങിയ അനേകം പേർ; ശബരിമല സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങാനുറച്ച് പൊലീസ്; സംഘടനാ ബന്ധവും അന്വേഷിക്കും; ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ രഹ്നാ ഫാത്തിമയ്ക്ക് ജയിൽ തന്നെ ശരണം

അയ്യപ്പനെ അവഹേളിച്ചു കൊണ്ടുള്ള സോഷ്യൽ മീഡിയ ആക്ടിവിസം; അറസ്റ്റിലായ രഹ്ന ഫാത്തിമാ ഇന്നലെ അന്തിയുറങ്ങിയതു കൊട്ടരക്കര സബ് ജയിലിൽ; പൊലീസ് സ്റ്റേഷനിലും കോടതിയിലും എത്തിയപ്പോൾ കൂവി വിളിക്കാൻ ഒഴുകിയെത്തിയത് സ്ത്രീകൾ അടങ്ങിയ അനേകം പേർ; ശബരിമല സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം കണ്ടെത്താൻ കസ്റ്റഡിയിൽ വാങ്ങാനുറച്ച് പൊലീസ്; സംഘടനാ ബന്ധവും അന്വേഷിക്കും; ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിനാൽ രഹ്നാ ഫാത്തിമയ്ക്ക് ജയിൽ തന്നെ ശരണം

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ ബിഎസ്എൻഎൽ ഉദ്യോഗസ്ഥ രഹ്ന ഫാത്തിമയെ റിമാൻഡ് ചെയ്ത് പത്തനംതിട്ട സിജെഎം കോടതി. രാത്രിയോടെ ജഡ്ജിയുടെ വീട്ടിലെത്തിച്ചാണ് രഹ്നയെ റിമാൻഡ് ചെയ്തത്. അയ്യപ്പനെ അവഹേളിച്ചതു കൊണ്ടുള്ള സോഷ്യൽ മീഡിയ ആക്ടിവിസമാണ് രഹ്നയ്ക്ക് വിനയാകുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് രഹ്നയ്‌ക്കെതിരെ കേസ് എടുത്തത്. അതുകൊണ്ട് തന്നെ അറസ്റ്റ് ചെയ്ത സഹാചര്യത്തിൽ രഹ്നയെ കോടതിയിൽ ഹാരജാക്കി റിമാൻഡ് ചെയ്യുകമാത്രമായിരുന്നു പൊലീസിന് മുമ്പിലുള്ള ഏക മാർഗ്ഗം. അതിനിടെ ബി എസ് എൻ എൽ അറസ്റ്റിനെ തുടർന്ന് രഹ്നയെ സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാൽ ജയിലിലായ സ്ഥിതിക്ക് അവരെ സർവ്വീസിൽ നിന്ന് പുറത്താക്കാനുള്ള സാധ്യത ഏറെയാണ്. ഡിസ്മിസ് ചെയ്യാനുള്ള നടപടി ക്രമങ്ങൾ തുടങ്ങി കഴിഞ്ഞു.

ഫേസ്‌ബുക് പോസ്റ്റിലൂടെ മതസ്പർധ ഉണ്ടാക്കിയെന്ന് കാണിച്ച് ബിജെപി നേതാവ് ബി. രാധാകൃഷ്ണ മേനോൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചിരുന്നെങ്കിലും ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെ കൊച്ചി പാലാരിവട്ടം ബിഎസ്എൻഎൽ ഓഫിസിൽ നിന്ന് പത്തനംതിട്ട സിഐ സുനിൽകുമാർ, എസ്‌ഐ യു.ബിജു, വനിത പൊലീസ് ഓഫിസർ എസ്.ബിന്ദു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ടയിൽ എത്തിച്ച് ചോദ്യം ചെയ്‌തെങ്കിലും ഇവരുപയോഗിച്ചിരുന്ന മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. ഭർത്താവിന്റെ കൈവശമാണെന്നാണ് പറഞ്ഞത്. ഈ സാഹചര്യത്തിൽ തെളിവെടുപ്പിനായി ഇവരെ കസ്റ്റഡിയിൽ വിട്ടു കിട്ടാൻ പൊലീസ് മജിസ്‌ട്രേട്ടിനെ സമീപിക്കാൻ സാധ്യയുണ്ട്. ആവശ്യമെങ്കിൽ ഭർത്താവിനേയും കേസിൽ പ്രതിയാക്കും. പോസ്റ്റ് ഇട്ടത് ഭർത്താവിന്റെ അറിവോടെയാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.

അതേസമയം, പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നും രഹന ഫാത്തിമയ്ക്ക് പിന്നിൽ ആരൊക്കെയുണ്ടെന്ന് പരിശോധിക്കണമെന്നും അന്വേഷണത്തിന് ഹൈക്കോടതിയുടെ മേൽനോട്ടം വേണമെന്നും ആവശ്യപ്പെട്ട് പരാതിക്കാരനായ ബി. രാധാകൃഷ്ണ മേനോൻ കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഇത് ഇന്നലെ ഉച്ചയ്ക്ക് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന 'ആർപ്പോ ആർത്തവം' പരിപാടിയിൽ പങ്കെടുത്തിരുന്നു. യുവതീപ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധിക്കു പിന്നാലെ രഹ്ന ശബരിമല ദർശനത്തിനെത്തിയിരുന്നു. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്നു മടങ്ങി. രഹ്നയെ പൊലീസ് സംരക്ഷിക്കുകയാണെന്ന വാദമാണ് ഈ ഘട്ടത്തിൽ ഉയർന്നത്. ഹൈക്കോടതി ജാമ്യം നിഷേധിച്ച പ്രതിയെ അറസ്റ്റ ്‌ചെയ്തതും വിവാദം ഒഴിവാക്കാനാണ്. ബിഎസ്എൻഎൽ ഓഫീസിലെത്തിയായിരുന്നു അറസ്റ്റ്. എറണാകുളം പാലാരിവട്ടത്തെ ബി.എസ്.എൻ.എൽ ഓഫീസിൽ നിന്ന് ഇന്നലെ ഉച്ചയ്ക്ക് 1.30ന് പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത് പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കുകയായിരുന്നു. രഹ്നയുടെ സംഘടനാബന്ധം, ശബരിമല സന്ദർശനത്തിന് പിന്നിലെ ലക്ഷ്യം തുടങ്ങിയ വിവരങ്ങൾ അന്വേഷിക്കാൻ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകുമെന്ന് പത്തനംതിട്ട സിഐ സുനിൽ കുമാർ പറഞ്ഞു. കൊട്ടാരക്കര സബ് കോടതിയിലേക്കാണ് അവരെ മാറ്റിയത്.

മതവികാരം വ്രണപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ രഹ്ന ഫാത്തിമയെ ബി.എസ്.എൻ.എൽ. ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇത് ഡിസ്മിസൽ ആക്കാനാണ് സ്ഥാപനത്തിന്റെ ആലോചന.. ബി.എസ്.എൻ.എല്ലിൽ ടെലികോം ടെക്നീഷ്യനായ രഹ്ന ഫാത്തിമയെ അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിലാണ് സർവ്വീസിൽനിന്ന് സസ്പെൻഡ് ചെയ്തത്. വിവാദത്തിൽപ്പെട്ടപ്പോൾ ഇവരെ രവിപുരം ബ്രാഞ്ചിൽനിന്ന് പാലാരിവട്ടം ബ്രാഞ്ചിലേക്ക് മാറ്റിയിരുന്നു. ശബരിമല വിഷയത്തോട് അനുബന്ധിച്ച് ഫേസ്‌ബുക്കിൽ പ്രസിദ്ധീകരിച്ച പോസ്റ്റ് മതസ്പർദയുണ്ടാക്കുന്നതാണെന്ന പരാതിയിലാണ് ചൊവ്വാഴ്ച ഉച്ചയോടെ രഹ്ന ഫാത്തിമയെ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സിഐ.യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കൊച്ചിയിലെത്തി രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്തത്. കേസിൽ മുൻകൂർജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നില്ല. ഇതാണ് വിനയായത്.

നടിയും ആക്റ്റിവിസ്റ്റുമായി രഹ്ന ഫാത്തിമ മലകയറിയതോടെയാണ് ശബരിമല സ്ത്രീപ്രവേശനം ആളികത്തിയത്. മുസ്ലിം നാമധാരിയായ ഫെമിനിസ്റ്റിനെ സർക്കാർ ബോധപൂർവ്വം മലകയറ്റാൻ ശ്രമിക്കുകയായിരുന്നെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി. തുടർന്ന് വൻ പ്രതിഷേധമാണ് ശബരിമലയിൽ ഉണ്ടായത്. പ്രതിഷേധത്തെ തുടർന്ന് രഹ്ന ഫാത്തിമ മലയിറങ്ങിയെങ്കിലും മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് അവർക്കെതിരെ പൊലീസിൽ പരാതി എത്തി. പരാതിയിൻ മേൽ പൊലീസ് ഇന്ന് ഉച്ചയോടെ രഹ്നയെ അറസ്റ്റ് ചെയ്തു. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ രഹ്ന ജോലി ചെയ്യുന്ന ബിഎസ്എൻഎൽ ഓഫിസിൽ എത്തിയാണ് അറസ്റ്റ് ചെയ്തത

ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശനമാകാം എന്ന സുപ്രീം കോടതി വിധിക്ക് പിന്നാലെ രഹ്ന ഫാത്തിമ കറുപ്പുടുത്ത് മാലയണിഞ്ഞ് ശരീരഭാഗങ്ങൾ കാണുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. എന്നാൽ ചിത്രം പോസ്റ്റ് മണിക്കൂറികൾക്കുള്ളിൽ തന്നെ രഹ്ന ഫാത്തിമയ്ക്ക് കടുത്ത സൈബർ ആക്രമണവും നേരിടേണ്ടി വന്നിരുന്നു. കടുത്ത വിമർശനമായിരുന്നു ജാമ്യാപേക്ഷ തള്ളികൊണ്ട് കോടതി ഉന്നയിച്ചത്. അയ്യപ്പൻ ഹിന്ദുവല്ലെന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടയാൾ എന്തിനാണ് ശബരിമലയിലേക്ക് പോയത് എന്നായിരുന്നു ഹൈക്കോടതി ചോദിച്ചത്.എന്നാൽ താൻ ഒരു മതവിശ്വാസി ആണെന്നും ശബരിമലയിൽ പോയത് വ്രതമെടുത്തിട്ടാണെന്നും തനിക്ക് അതിനുള്ള അവകാശമുണ്ടെന്നും രഹ്ന വാദിച്ചു. അയ്യപ്പവേഷത്തിൽ ഫോട്ടോ പോസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും ആരുടേയും മതവികാരം വ്രണപ്പെടുത്തിയില്ലെന്നും രഹ്ന ജാമ്യഹർജിയിൽ പറഞ്ഞു. എന്നാൽ രഹ്നയുടെ വാദം കോടതി തള്ളി. ഒരാളുടെ വിശ്വാസം മറ്റൊരാളുടെ വിശ്വാസത്തെ ഹനിക്കുന്നതാവരുതെന്ന് വ്യക്തമാക്കിയ ഹൈക്കോടതി തുടർ നടപടികളുമായി മുന്നോട്ട് പോകാൻ പൊലീസിനോട് നിർദ്ദേശിക്കുകയായിരുന്നു.

അറസ്റ്റിന് പിന്നാലെ രഹ്നയുടെ ആദ്യ പ്രതികരണം ഇങ്ങനെയയാിരുന്നു. ഒരു സ്ത്രീയുടെ കാല് കണ്ടാൽ വ്രണപ്പെടുന്നതാണോ നിങ്ങളുടെ മതവികാരമെന്ന് രഹ്ന ചോദിച്ചു. പത്തനംതിട്ട സിഐ ഓഫീസിന് മുൻപിൽ കൂടി നിന്ന ആളുകളോടായിരുന്നു രഹ്ന പ്രതികരിച്ചത്. ഇവർ രഹ്നയെ കൂകി വിളിച്ചായിരുന്നു സ്വീകരിച്ചത്. എന്നാൽ കൂകാൻ പോലും അറിയാത്ത ചിലർ തനിക്കെതിരെ കുരയ്ക്കുകയാണെന്ന് രഹ്ന ഫാത്തിമ പ്രതികരിച്ചു. കൂകി വിളിക്കുന്നവരുടെ സംസ്‌കാരമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും രഹ്ന പറഞ്ഞു. മൊഴിയെടുത്ത ശേഷമാണ് അവരെ കോടതിയിൽ ഹാജരാക്കിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP