Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഡൽഹിയിൽ ഭീകരർ എത്തിയതായി റിപ്പോർട്ട്; സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു; സുരക്ഷ ശക്തമാക്കി; ഭീകരരെ കണ്ടതായി റിപ്പോർട്ട് ചെയ്തത്ഫിറോസ്പൂരിൽ

ഡൽഹിയിൽ ഭീകരർ എത്തിയതായി റിപ്പോർട്ട്; സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു; സുരക്ഷ ശക്തമാക്കി; ഭീകരരെ കണ്ടതായി റിപ്പോർട്ട് ചെയ്തത്ഫിറോസ്പൂരിൽ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡെൽഹയിൽ ഭീകരർ എത്തിയതായി റിപ്പോർട്ടിനെ തുടർന്ന് സുരക്ഷ ശക്തമാക്കി. ഭീകരർ എന്നു സംശയിക്കുന്ന രണ്ടുപേരുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിടുകയും ചെയ്തു. ഇവരെ കാണുന്നപക്ഷം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് പഹാട് ഗഞ്ച് പൊലീസ് സ്റ്റേഷൻ നമ്പറും പോസ്റ്ററിൽ നൽകിയിട്ടുണ്ട്.

ഡൽഹി 360 കിലോമീറ്റർ, ഫിറോസ്പുർ ഒൻപത് കിലോമീറ്റർ എന്നെഴുതിയ മൈൽക്കുറ്റിക്കു സമീപം നിൽക്കുന്ന രണ്ടുപേരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടത്. പഞ്ചാബിനോട് ചേർന്ന പാക് അതിർത്തി പ്രദേശമാണ് ഫിറോസ്പുർ. ഫിറോസ്പുർ ഒൻപത് കിലോമീറ്റർ എന്ന് ചിത്രത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച പഞ്ചാബ് പൊലീസ് ആറോ ഏഴോ ജയ്ഷെ മുഹമ്മദ് ഭീകരർ പഞ്ചാബിൽനിന്ന് ഡൽഹി ലക്ഷ്യമാക്കി നീങ്ങുന്നുണ്ടെന്ന മുന്നറിയിപ്പ് അധികൃതർക്ക് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഡൽഹി പൊലീസ് ഫോട്ടോ ഉൾപ്പെട്ട പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP