Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തത്തയുടെ 'മിമിക്രി മികവ്' അഗ്നിശമന സേനയെ വട്ടം ചുറ്റിച്ചു ! ഫയർ അലാമിന്റെ ശബ്ദം തത്ത അനുകരിച്ചത് കേട്ട് തീപിടുത്തമെന്ന് കരുതി ഓടിയെത്തി; വിശദമായ പരിശോധനയ്‌ക്കോടുവിൽ പുറത്ത് വന്നത് ജാസ് എന്ന ആഫ്രിക്കൻ തത്തയുടെ ശബ്ദാനുകരണ മികവ്; തത്തയുടെ കലാപരിപാടി നടന്നത് ബ്രിട്ടണിൽ

തത്തയുടെ 'മിമിക്രി മികവ്' അഗ്നിശമന സേനയെ വട്ടം ചുറ്റിച്ചു ! ഫയർ അലാമിന്റെ ശബ്ദം തത്ത അനുകരിച്ചത് കേട്ട് തീപിടുത്തമെന്ന് കരുതി ഓടിയെത്തി; വിശദമായ പരിശോധനയ്‌ക്കോടുവിൽ പുറത്ത് വന്നത് ജാസ് എന്ന ആഫ്രിക്കൻ തത്തയുടെ ശബ്ദാനുകരണ മികവ്; തത്തയുടെ കലാപരിപാടി നടന്നത് ബ്രിട്ടണിൽ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ശബ്ദം അനുകരിക്കാൻ ഏറെ കഴിവുള്ള പക്ഷിയാണ് തത്ത. എന്നാൽ ഒരു കൂട്ടം ഉദ്യോഗസ്ഥരെ വട്ടം ചുറ്റിക്കാനും ഈ കഴിവിന് സാധിക്കുമെന്നും ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. ബ്രിട്ടണിൽ നിന്നുമാണ് കൗതുകകരമായ വാർത്ത പുറത്ത് വരുന്നത്. ഇവിടെ ഡെവൻഡ്രിയിൽ ഒരു വീട്ടിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വീടിനുള്ളിൽ നിന്നും സ്‌മോക്ക് അലാം ശബ്ദിക്കുന്നത് കേട്ട് തീപിടുത്തമുണ്ടായെന്ന കരുതി ഉദ്യോഗസ്ഥർ ഓടിയെത്തി. എന്നാൽ പരിശോധിച്ചപ്പോൾ വീട്ടിൽ തീപിടുത്തമോ മറ്റൊ ഉണ്ടായിട്ടുമില്ല.

ഒടുവിലാണ് സംഗതി തത്ത പറ്റിച്ച പണിയാണെന്ന് മനസിലായത്. പലതവണ ഉയർന്ന അലാം ശബ്ദം തത്തയുടെ അസ്സൽ മിമിക്രിയായിരുന്നു. തുടർച്ചയായി അലാം ശബ്ദം കേട്ടപ്പോൾ തങ്ങൾ ഇവിടേയ്ക്ക് ഓടിയെത്തുകയായിരുന്നെന്നും തീപിടിച്ചിട്ടില്ലെന്ന് വീട്ടുടമ അറിയിച്ചതോടെയാണ് തങ്ങൾക്ക് അമളി പറ്റിയതാണെന്ന് മനസിലായതെന്നും അഗ്നിശമന സേനാ ഉദ്യോഗസ്ഥർ പറയുന്നു. ഇതിന് ശേഷം വിശദമായി പരിശോധിക്കുന്നതിനിടെയാണ് ജാസ് എന്ന ഇവരുടെ ആഫ്രിക്കൻ തത്ത വളരെ നന്നായി അപായ ശബ്ദം അനുകരിക്കുന്നതായി കണ്ടത് - വാച്ച് കമാൻഡർ നോർമൻ ജെയിംസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP