Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സ്ത്രീകളോടൊപ്പം വേദിപങ്കിട്ട കാന്തപുരം പുലിവാല് പിടിച്ചു; 'എന്തിന്റെ പേരിലായാലും സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിനോട് യോജിക്കാനാവില്ലെന്നും കള്ളുകുടിക്കുന്നവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ ഇത്തരക്കാർ സ്വർഗ്ഗത്തിൽ പ്രവേശിക്കൂവെന്നും പകര മുഹമ്മദ് അഹ്‌സനി; തെറ്റ് തിരുത്തുമെന്നും മർകസ് നേരിട്ട് നടത്തിയ പരിപാടിയായിരുന്നില്ലെന്നും കാന്തപുരത്തിന്റെ മകൻ ഹക്കീം അസ്ഹരി; ശബരിമലയിൽ സ്ത്രീപ്രവേശനം കത്തുമ്പോൾ എപി സുന്നികൾക്കിടയിൽ സ്ത്രീക്കൊപ്പം വേദി പങ്കിട്ട വിവാദം

സ്ത്രീകളോടൊപ്പം വേദിപങ്കിട്ട കാന്തപുരം പുലിവാല് പിടിച്ചു; 'എന്തിന്റെ പേരിലായാലും സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിനോട് യോജിക്കാനാവില്ലെന്നും കള്ളുകുടിക്കുന്നവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ ഇത്തരക്കാർ സ്വർഗ്ഗത്തിൽ പ്രവേശിക്കൂവെന്നും പകര മുഹമ്മദ് അഹ്‌സനി; തെറ്റ് തിരുത്തുമെന്നും മർകസ് നേരിട്ട് നടത്തിയ പരിപാടിയായിരുന്നില്ലെന്നും കാന്തപുരത്തിന്റെ മകൻ ഹക്കീം അസ്ഹരി; ശബരിമലയിൽ സ്ത്രീപ്രവേശനം കത്തുമ്പോൾ എപി സുന്നികൾക്കിടയിൽ സ്ത്രീക്കൊപ്പം വേദി പങ്കിട്ട വിവാദം

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: ശബരിമലയിലെ പ്രായഭേദമന്യേയുള്ള സ്ത്രീപ്രവേശനം ഹൈന്ദവ വിശ്വാസികൾക്കിടയിൽ വലിയ വിവാദമായി തുടരുമ്പോൾ, മുസ്ലിം സമുദായത്തിലെ പ്രബല വിഭാഗാമയ കാന്തപുരം എ പി സുന്നികൾക്കിടയിലും സമാനമായ വിവാദം കത്തുകയാണ്. സ്ത്രീകൾക്കൊപ്പം ഒരു രീതിയിലും വേദി പങ്കിടില്ലെന്ന് ഉറച്ച നിലപാടുള്ള കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ആ നിലപാട് ലംഘിച്ചുവെന്ന് സംഘടനയിൽ നിന്ന് തന്നെ എതിർപ്പുകൾ വരുകയാണ്. ഒക്ടോബർ 19 മുതൽ 21 വരെ മർകസ് നോളേജ് സിറ്റിയിൽ നടന്ന മർകസ് യുനൈറ്റഡ് യൂത്ത് സമ്മിറ്റ് എന്ന പരിപാടിയുടെ ഉദ്ഘാടന സമയത്താണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ സ്ത്രീകൾക്കൊപ്പം വേദി പങ്കിട്ടിരുന്നത്. ഇത് മർകസിന്റെയും സുന്നി വിഭാഗത്തിന്റെയും താത്പര്യങ്ങൾക്കും നയങ്ങൾക്കും എതിരാണ് എന്ന വിമർശനങ്ങളാണ് സംഘടനയിൽ നിന്ന് തന്നെ ഉയരുന്നത്.

കഴിഞ്ഞ ദിവസം എപി സുന്നിവിഭാഗത്തിലെ മുതിർന്ന നേതാവ് പകര മുഹമ്മദ് അഹ്‌സനി ഇക്കാര്യത്തിലുള്ള തന്റെ എതിർപ്പ് പരസ്യമായി പറഞ്ഞിരുന്നു. എന്തിന്റെ പേരിലായാലും സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിനോട് യോജിക്കാനാവില്ലെന്നും അത് തെറ്റാണെന്നുമാണ് മുഹമ്മദ് അഹ്‌സനി പറഞ്ഞത്. സുന്നികൾ അത് ചെയ്യാൻ പാടില്ല. ഇത്തരം പരിപാടികൾ എവിടെ നടക്കുന്നുണ്ടെങ്കിലും അവർ ഇസ്ലാമിന്റെ പുറത്താണെന്നും, കള്ള്കുടിക്കുന്നവർ സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ ഇത്തരക്കാർ സ്വവർഗ്ഗത്തിൽ പ്രവേശിക്കൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. യൂത്ത് സമ്മിറ്റ് നടന്ന മർകസ് നോളേജ് സിറ്റിക്കെതിരെയും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചു. ഇസ്ലാമിന്റെ മാർഗത്തിൽ ചെലവഴിക്കാൻ വേണ്ടി പാവങ്ങൾ തന്ന പണകൊണ്ടാണ് ആ കെട്ടിടങ്ങളൊക്കെയുണ്ടാക്കിയിരിക്കുന്നത്. അവിടെ ഇസ്ലാമിനും സുന്നികൾക്കും നിരക്കാത്ത പ്രവർത്തനങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറയുന്നു. വിദ്യാഭ്യാസത്തിന്റെ പേര് പറഞ്ഞ് നടത്തുന്ന ഇത്തരം പരിപാടികൾ സുന്നികൾക്ക് യോജിച്ചതല്ല. ഇക്കാര്യങ്ങളൊക്കെ തിരുത്തിപറയണ്ട ആളാണ് കാന്തപുരം. അദ്ദേഹവംു ഇതിന് കൂട്ടുനിൽക്കുന്നു എന്നും മുഹമ്മദ് അഹ്‌സനി പറയുന്നു.

അതേ സമയം മർകസ് യൂനൈറ്റഡ് യൂത്ത് സമ്മിറ്റ് എന്ന പരിപാടി മർകസ് നേരിട്ട് സംഘടിപ്പിച്ചതല്ലെന്നും അതിനാൽ തന്നെ മർകസിന്റെ നിലപാടുകളിൽ നിന്നും നയങ്ങളിൽ നിന്നും വ്യത്യസ്തമായാണ് പരിപാടി നടന്നതെന്നും കാന്തപുരത്തിന്റ മകൻ ഹക്കീം അസ്ഹരി പറഞ്ഞിരുന്നു. തെറ്റ് സംഭിച്ചിട്ടുണ്ടെങ്കിൽ തിരുത്തും. യൂനൈറ്റഡ് യൂത്ത് സർക്യൂട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയാണിത്. പുതിയ തലയമുറയിലുള്ളവർക്കും മർകസിലെ വിദ്യാർത്ഥികൾക്കും പരിശീലനം ലഭിക്കാൻ ഇത് കാരണമായി എന്നതാണ് പ്രധാനപ്പെട്ടത്. അതിനാൽ തന്നെ പരിപാടിയുടെ നടത്തിപ്പിലും ഘടനയിലും മർകസിന്റെ നിലപാടുകളിൽ നിന്ന് വ്യതിയാനം സംഭവിച്ചിട്ടുണ്ട്. തെറ്റുകൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. അത് തിരുത്തും. ഇത്തരം തെറ്റുകൾ തിരുത്തി തന്നെയാണ് ഈ പ്രസ്ഥാനം മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പരിപാടിയുടെ അവസാന ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.

മർകസ് നോളേജ് സിറ്റിയിൽ നടന്ന പരിപാടിക്കിടെ തന്നെ പലരും കാന്തപുരം സ്ത്രീകളുമായി വേദിപങ്കിട്ടതിലുള്ള എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. ഇത്രയും നാൾ സ്ത്രീകളെ സ്റ്റേജിൽ കയറ്റരുത്, അവർ പ്രസംഗിക്കാൻ പാടില്ല എന്ന് പറഞ്ഞയാൾ ഇപ്പോൾ സ്ത്രീകളോടൊപ്പം വേദി പങ്കിടുന്നതിനെതിരെ സദസ്സിൽ നിന്ന് വിമർശനങ്ങളുയർന്നിരുന്നു. എന്നാൽ സംഘാടകർ പരിപാടിയുടെ വിജയത്തിനായി അവരോട് സംയമനം പാലിക്കാൻ പറയുകയായിരുന്നു. മത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്നതിന് പകരം പാശ്ചാത്യരെ ഉൾകൊള്ളിച്ച് കൊണ്ട് മർസകസിൽ ഇത്തരം പരിപാടികൾ സംഘടിക്കുന്നതിനോടും എപി സുന്നിവിഭാഗത്തിനിടയിൽ പലർക്കും എതിർപ്പുകളുണ്ട്. സ്ത്രീകൾക്കൊപ്പം വേദി പങ്കിടില്ലെന്നും എന്തിന് വനിതാ മാധ്യമ പ്രവർത്തകർക്ക് അഭിമുഖംപോലും കൊടുക്കില്ല എന്ന് ശഠിക്കുന്ന കാന്തപുരം സ്വന്തം മകന്റെ കാര്യം വന്നപ്പോൾ എല്ലാം മറന്നോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP