Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കേരള ബീഫ് റോസ്റ്റ്‌

കേരള ബീഫ് റോസ്റ്റ്‌

സപ്‌ന അനു ബി ജോർജ്‌

ബീഫ് തയ്യാറക്കുന്നത്:-

ബീഫ് ½ കിലോ കഷണമായിത്തന്നെ വെച്ച്, ചവ്വും എല്ലാം മുറിച്ചു മാറ്റി, കഴുകി വെള്ളം പിഴിഞ്ഞു കളയുക.

അരപ്പ്:-

  • കുരുമുളക്1 ടേ.സ്പൂൺ
  • ഇഞ്ചി– 1 ടേ. സ്പൂൺ
  • വെളുത്തുള്ളി 1 ടേ.സ്പൂൺ
  • വിന്നാഗിരി – 2 ടേ. സ്പൂൺ
  • ഉപ്പ് പാകത്തിന്
  • ഇറാച്ചി മസാല 1ടീ.സ്പൂൺ
  • ഉറുളക്കിഴങ്ങ – 3, തൊലികളഞ്ഞ് , മുറിക്കാതെ
  • സവാള 3 തോലികളഞ്ഞ്, മുറിക്കാതെ

പാചകംചെയ്യുന്ന രീതി:-

1 മുതൽ 6 വരെയുള്ള ചേരുവകകൾ ഒരുമിച്ചു അരച്ച് ചേർത്ത് അരച്ച് ബീഫിൽ പുരട്ടി 4 മണിക്കൂർ വെക്കുക. ശേഷം ഏറ്റവും കുറഞ്ഞതീയിൽ പ്രഷകുക്കറിൽ തുറന്നു വെക്കുക, ബീഫിൽ നിന്നുള്ള വെള്ളം ഇറങ്ങാൻ തുടങ്ങുംബോൾ, സവാളയും , ഉരുളക്കിഴങ്ങും ഇട്ട്, അടച്ചു വെച്ച് വീണ്ടും ചെറിയ തീയിൽ വേവിക്കുക. 1 ,2 വിസിൽ കഴിഞ്ഞാൽ തുറന്ന്, പൊട്ടറ്റൊയും ഉള്ളിയും , മാറ്റിവെച്ച്, ബീഫ് ഒന്നു തിരിച്ചിട്ട് വീണ്ടും വേവിക്കുക. 1.2 വിസിലിനു ശേഷം തീ കെടുത്തി ഇടുക. നന്നായി തണുത്തുകഴിഞ്ഞ് തുറക്കുക. തുറന്നതിനു ശേഷം, ചതുര നേർത്ത കഷണങ്ങളായി മുറിച്ചെടുക്കുക. കഷണങ്ങൾ മാത്രം അല്പം എണ്ണയിൽ മൂപ്പിക്കുക. ശേഷം ബാക്കി ഗ്രേവിയും ചേർത്ത് ഒന്നു കൂടെ മൂപ്പിക്കുക. ഇവിടെ സവാളയും പൊട്ടട്ടോയും ചേർത്ത് ഒന്നുകൂടി മൂപ്പിച്ചെടുക്കുക. പരന്ന പാത്രത്തിൽ വിളംബി പൊട്ടറ്റൊ വറുത്തതും ചേർത്ത് വിളംബുക

കുറിപ്പ്:- മാടുകളുടെ ഇറച്ചിയെയാണ് മാട്ടിറച്ചി അഥവാ ബീഫ് എന്ന് പറയുന്നത്. പശു, കാള, എരുമ, പോത്ത് എന്നിവയാണ് മാടുകൾ. പരന്ന പരുവത്തിൽ പശു ഇറച്ചി കനംകുറച്ച്, മുറിച്ചെടുക്കുന്നതാണ് സ്റ്റേക്ക്. അത് സാധാരണയായി പാൻ ഗ്രിൽ ചെയ്യുകയോ ഗ് ഒവെൻ ഗ്രിൽ ചെയ്യുകയോ ആണ് പതിവ്. മുറിക്കാതെ, ഒരു കഷണമായിത്തന്നെയാണ് വിളംബുന്നത്. സാധാരണയായി, ഇംഗ്ലീഷുകാരുടെ ഭക്ഷണം എന്നു വിശേഷിപ്പിക്കാറുള്ള ഇതിന്റെ കൂടെ പുഴുങ്ങിയ പച്ചക്കറികളും, ഉരുളക്കിഴങ്ങും റൊട്ടിയും ആണ് വിളംബാറുള്ളത്.കുരുമുളകും വെളുത്തുള്ളിയും ഇഞ്ചി ഉലുവ വിന്നാഗിരി നമ്മുടെ രുചിയും ചേരുവകളും , ഇതു മലയാളി ബീഫ് റോസ്റ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP