Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ മടിയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്തു; കുഞ്ഞിന്റെ മൃതദേഹം പിച്ചിചീന്തിയ നിലയിൽ അയൽവാസിയുടെ വീടിന്റെ ടെറസിൽ കണ്ടെത്തി; ആഗ്രയിലെ സംഭവം ആരുടെയും കണ്ണു നനയിക്കും; നേരത്തെ പരാതി നൽകിയവരോട് 'ഹനുമാൻ സ്തുതി ദിനവും ചൊല്ലിയാൽ കുരങ്ങൻ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന്' യോഗിയുടെ മറുപടി

പന്ത്രണ്ട് ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയുടെ മടിയിൽ നിന്ന് കുരങ്ങൻ തട്ടിയെടുത്തു; കുഞ്ഞിന്റെ മൃതദേഹം പിച്ചിചീന്തിയ നിലയിൽ അയൽവാസിയുടെ വീടിന്റെ ടെറസിൽ കണ്ടെത്തി; ആഗ്രയിലെ സംഭവം ആരുടെയും കണ്ണു നനയിക്കും; നേരത്തെ പരാതി നൽകിയവരോട് 'ഹനുമാൻ സ്തുതി ദിനവും ചൊല്ലിയാൽ കുരങ്ങൻ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന്' യോഗിയുടെ മറുപടി

മറുനാടൻ ഡെസ്‌ക്‌

ആഗ്ര: അമ്മയുടെ കയ്യിലിരുന്ന നവജാത ശിശുവിനെ കുരങ്ങൻ തട്ടിയെടുത്ത് ഓടി. പിന്നീട് കുഞ്ഞിന്റെ മൃതദേഹം പിച്ചിചീന്തി ചതഞ്ഞരഞ്ഞ നിലയിൽ അയൽവാസിയുടെ വീടിന്റെ ടെറസിൽ നിന്ന് ് കണ്ടെത്തുകയായിരുന്നു. കുഞ്ഞിന്റെ ദാരുണാന്ത്യം ആരുടെയും കണ്ണു നനയിക്കുന്ന സംഭവമാണ്. ആഗ്രയിലെ മൊഹല്ല കച്ചെരയിൽ ആണ് സംഭവം.

പന്ത്രണ്ട് ദിവസം മാത്രം പ്രായമുള്ള സണ്ണി എന്ന ആൺകുഞ്ഞിനെയാണ് തിങ്കളാഴ്ച വൈകിട്ട് കുരങ്ങൻ തട്ടിയെടുത്തുകൊണ്ട് ഓടിയത്. മാതാവ് കുട്ടിയെ മുലയൂട്ടുമ്പോഴായിരുന്നു കുരങ്ങൻ കുട്ടിയേയും തട്ടിപ്പറിച്ച് ഓടിയത്.കുഞ്ഞിന്റെ വീട്ടുകാർ കുരങ്ങന്റെ പിന്നാലെ ഓടിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീടാണ് രക്തത്തിൽ കുളിച്ച നിലയിൽ കുഞ്ഞിന്റെ മൃതദേഹം അയൽവാസിയുടെ വീടിന്റെ ടെറസിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് നേരത്തെ മരണമടഞ്ഞതായി ഡോക്ടർ സ്ഥിരീകരിച്ചു.

എന്നാൽ കുട്ടി മരിച്ചിട്ടില്ലെന്ന് പറഞ്ഞ ബന്ധുക്കൾ കുട്ടിയെ മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. ഉത്തർപ്രദേശിൽ പലയിടങ്ങളിലും നേരത്തെ കുരങ്ങന്മാരുടെ ആക്രമണങ്ങളെ കുറിച്ച് പരാതി ഉയർന്നിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പലരും നേരിട്ട് പരാതി നൽകിയിരുന്നു. എന്നാൽ ഹനുമാൻ ചലിസ (ഹനുമാൻ സ്തുതി) ദിനവും ചൊല്ലിയാൽ കുരങ്ങൻ ഒരിക്കലും കടിക്കുകയോ ആക്രമിക്കുകയോ ചെയ്യില്ലെന്ന് അദ്ദേഹം പറഞ്ഞു. കുരങ്ങന്റെ ശല്യം ഏറെയുള്ള മാധുരയിലെ ജനങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ ഉപദേശം.

'എന്റെ വാക്ക് നിങ്ങൾ കേൾക്കണം, ഹനുമാൻ സ്വാമിയെ ആരാധിക്കുകയും അദ്ദേഹത്തിന് സ്തുതി ഗീതം ചൊല്ലുന്നതും കുരങ്ങൻ കണ്ടാൽ അവ നിങ്ങളെ ഉപദ്രവിക്കില്ല. അതുകൊണ്ട് ദിനവും ഹനുമാൻ ഗീതം ചൊല്ലി നടക്കണം,' ആദിത്യനാഥ് പറഞ്ഞു.പ്രദേശത്ത് കുരങ്ങന്മാരുടെ ആക്രമണം പതിവാണെന്ന് നാട്ടുകാർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് കുരങ്ങന്മാർ കൂടുതലും ആക്രമിക്കുന്നത്.

വീടിന്റെ ടെറസ്സിൽ കയറാൻ പോലും ആളുകൾക്ക് ഭയമാണ്. വീടിന്റെ വാതിൽ തുറന്നിടാൻ പോലും പറ്റാത്ത സ്ഥിതിയാണ്. മോഷണം പതിവാണ്. പലരും വീടുകൾ ഇരുമ്പ് ചട്ടത്തിനുള്ളിൽ ആക്കുകയാണെന്നും നാട്ടുകാർ പറയുന്നു.അതേസമയം, കുരങ്ങന്മാരുടെ സ്വഭാവിക ആവാസവ്യവസ്ഥ മനുഷ്യൻ നശിപ്പിച്ചതാണ് കുരങ്ങന്മാരെ പ്രകോപിപ്പിച്ചിരിക്കുന്നതെന്നാണ് പരിസ്ഥിതി പ്രവർത്തകനായ ശരവൺ കുമാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP