Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചുംബനങ്ങളില്ലാതെ നായകറോളിൽ പാൽക്കാരൻ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാർത്ഥ്യങ്ങൾ; ആറു വർഷങ്ങൾക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല; വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'

ചുംബനങ്ങളില്ലാതെ നായകറോളിൽ പാൽക്കാരൻ പയ്യനായി ടൊവിനോ; അതിഭാവുകത്വങ്ങളില്ലാത്ത കഥ പറയുന്നത് ജീവിതയാഥാർത്ഥ്യങ്ങൾ; ആറു വർഷങ്ങൾക്ക് ശേഷമുള്ള മധുപാലിന്റെ സംവിധാനം നിരാശപ്പെടുത്തിയില്ല; വൈക്കത്തിന്റെ ഗ്രാമീണ ഭംഗിയോടൊപ്പം ഇഷ്ടപ്പെടും'ഈ കുപ്രസിദ്ധ പയ്യനെ'

മറുനാടൻ ഡെസ്‌ക്‌

ജീവൻ ജോബ് തോമസിന്റെ തിരക്കഥയിൽ മധുപാൽ സംവിധാനം ചെയ്ത് മലയാളികളുടെ പ്രീയങ്കരനായ ടൊവിനോ നായകനായി എ്ിയ ചിത്രമാണ് ഒരു കുപ്രസിദ്ധ പയ്യൻ. ആറു വർഷത്തെ ഇടവേളക്ക് ശേഷം മധുപാൽ സംവിധായകന്റെ റോളിലെത്തിയപ്പോൾ ചിത്രം നിരാശപ്പെടുത്തിയില്ല. അതിഭാവുകത്വങ്ങളില്ലാതെ നാട്ടിൻപുറത്ത് അരങ്ങേറുന്ന സാധാരണകഥയാണ് ചിത്രം പറയുന്നത്. ടൊവിനോയുടെ ആക്ടിങ് കരിയറിലെ വ്യത്യസ്തമായ ഒരു വേഷവുമായിട്ടാണ് അജയൻ പാൽക്കാരൻ പയ്യനായി ചിത്രത്തിലെത്തുന്നത്.

ഒരു ഗ്രാമീണ മേഖലയിൽ അരങ്ങേറിയ കൊലപാതവും ഇതിനെ ചുറ്റിപ്പറ്റി നീളുന്ന അന്വേഷണവും കോടതിയും വിസ്താരനവുമൊക്കെയാണ് ചിത്രം. അനാഥനായ അജയൻ എന്ന കഥാപാത്രമായിട്ടാണ് ടൊവിനോ ചിത്രത്തിലെത്തുന്നത്. സ്ഥിരം റൊമാന്റിക് നായകനിൽ നിന്ന് മാറി സാധാരണക്കാരന്റെ റോളിനെ അത്യധികം മനോഹരമായി അവതരിപ്പിക്കാൻ ടൊവിനോക്ക് ചിത്രത്തിലുടെ സാധിച്ചിട്ടുണ്ട്. നാട്ടിലെ കൂലി വേല ചെയ്യുന്ന ചെറുപ്പക്കാരനെ ജീവിതത്തിലെ പല പ്രശ്നങ്ങൾ കൊണ്ടും ഒറ്റയാക്കപ്പെടുന്നു. ടൗണിലെ ഒരു ഹോട്ടലിൽ സഹായിയയാ നിൽക്കുന്ന കഥാപാത്രത്തെ കാണിച്ചുകൊണ്ട് കഥ ആരംഭിക്കുന്നു. ജലജ എന്ന റോളിൽ അനുസിതാര എത്തുന്നത്. വൈക്കത്തെ ഗ്രാമീണ സൗന്ദര്യത്തെ അതേപടി ഒപ്പിയെടുക്കുന്ന ഛായാഗ്രഹണമാണ് ചിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത.

ശരണ്യ പൊൻ വണ്ണൻ അവതരിപ്പിക്കുന്ന ചെമ്പകമ്മാൾ എന്ന കഥാപാത്രത്തിന്റെ കൊലപാതകത്തോടെയാണ് ചിത്രത്തിന്റെ കഥ ആരംഭിക്കുന്നത്. ഇത് അന്വേിക്കാൻ ലോക്കൽ പൊലീസ് എത്തുന്നതും. പ്രതിയെ കണ്ടുപിടിക്കാൻ കഴിയാതെ വരുമ്പോൾ അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് പോകുന്ന പൊലീസ് വകുപ്പിലെ സ്ഥിരം കാഴ്ചകളുമൊക്കെ ചിത്രം പങ്കുവെയ്ക്കുന്നു. കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ തട്ടുക എന്നപോലെ അവസാനം ഈ കൊലപാതകം നായകകഥാപാത്രത്തിന്റെ തലയിൽ കെട്ടി വെക്കുന്നതും ഒന്നാം പകുതിയിൽ കാണാൻ സാധിക്കും. അൽപം ഇഴച്ചിൽ മാത്രമാണ് ആദ്യപകുതിയിൽ വിരക്തമായി തോന്നുക ഒരു ക്രൈം ത്രില്ലർ മൂവിയിൽ ഉൾപ്പെടുത്തേണ്ട എല്ലാ ചേരുവകളും സംവിധായകൻ ചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സിനിമയെ മികച്ച് നിർത്തുന്നു.

കേരളത്തിൽ മുൻപ് അരങ്ങേറിയ പല കൊലപാതക പരമ്പരകളുമായി ബന്ധപ്പെട്ട് കിടക്കുന്ന വ്യത്്യസതമായ പ്രേമയം തന്നെയാണ് ചിത്രമെന്ന് സംവിധായകൻ തന്നെ മുൻപ് വ്യക്തമാക്തിയിട്ടുണ്ട്. മലയാള സിനിമയിൽ മുൻപ് കണ്ട ക്രൈം ത്രില്ലറുകളിൽ നിന്ന് ഏറെ വ്യത്യസ്തമാണ് ഈ ചിത്രം. ചിത്രത്തിൽ എടുത്ത് പറയേണ്ടത് ടൊവിനോയെ പോലെ തന്നെ മികച്ച അഭിനയപ്രധാന്യമുള്ള കഥാപാത്രമായി നിമിഷാ സജയൻ ചിത്രത്തിലേക്ക് എത്തുന്നതാണ്. രണ്ടാം പകുതിയോടെ ചിത്രത്തിന്റെ കഥയെ കൊണ്ടുപോകുന്നത് കോടതി മുറിയും വിസ്തരാവവുമാണ് .അജയന് വേണ്ടി വാദിക്കാൻ ഹന്ന എലിസബത്ത് എന്ന റോളിൽ നിമിഷ സജയൻ എത്തുന്നു.

ക്രൈം ബ്രാഞ്ച് കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ നായകൻ നിസഹായനായപ്പോൾ ഇവിടെ പ്രതീക്ഷയുടെ വെളിച്ചം നൽകുന്നത് ബഹന്ന എന്ന അഭിഭാഷകയാണ്. പ്രേക്ഷകരെ ബോറിഡിപ്പിക്കാത്ത വിധത്തിലാണ് ചിത്രത്തിന്റെ മേക്കിങ്.നിമിഷ സജയൻ, അനു സിത്താര, ശരണ്യ പൊൻവണ്ണൻ, നെടുമുടി വേണു, അലൻസിയർ, സിദ്ദിഖ്, സുധീർ കരമന, സുജിത്ത് ശങ്കർ തുടങ്ങിയവർ അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ജീവൻ ജോബ് തോമസിന്റേതാണ്. ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു. ഛായാഗ്രഹണം നൗഷാദ് ഷെരീഫ്. നി സിനിമാസിന്റെ ബാനറിലാണ് ചിത്രം തിയറ്ററിലെത്തുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP