Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ഫോമ സെൻട്രൽ റീജിയൻ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ഫോമ സെൻട്രൽ റീജിയൻ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും നാളെ; ഒരുക്കങ്ങൾ പൂർത്തിയായി

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ: അമേരിക്കൻ മലയാളികളുടെ സാംസ്‌കാരിക സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്ക (ഫോമ) ഷിക്കാഗോ റീജിയൻ പ്രവർത്തനോദ്ഘാടനവും ഫാമിലി നൈറ്റും നവംബർ പത്താംതീയതി ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തിലാണ് (7800 Lynos st, Morton Groove, IL 60053) പരിപാടികൾ അരങ്ങേറുന്നത്. ഷിക്കാഗോയിലുള്ള സാമൂഹ്യ സാംസ്‌കാരിക സാമുദായിക രംഗത്തുള്ള പ്രമുഖരോടൊപ്പം ഫോമയുടെ ദേശീയ നേതാക്കളും പരിപാടികളിൽ പങ്കെടുക്കും.

ഫോമ നാഷണൽ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ മുഖ്യാതിഥിയായികുന്ന ചടങ്ങിൽ നാഷണൽ കമ്മിറ്റി മെമ്പർ ജോൺ പാട്ടപതി, ആഷ്ലി ജോർജ് എന്നിവർ പങ്കെടുക്കുന്ന റീജിയണൽ ഫാമിലി നൈറ്റിലേക്ക് കുടുംബ സമേതം വന്ന് ആസ്വദിക്കാൻ അതിമനോഹരമായ നൃത്യനൃത്യങ്ങൾ, ഷിക്കാഗോയിലെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ, ബാങ്ക്വറ്റ് എന്നിവയുണ്ടായിരിക്കും.

പരിപാടികളുടെ വിജയത്തിനായി ചെയർമാൻ സ്റ്റാൻലി കളരിക്കമുറി, വൈസ് ചെയർമാൻ സിനു പാലയ്ക്കത്തടം, സാം ജോർജ്, ജോണിക്കുട്ടി പിള്ളവീട്ടിൽ, രഞ്ചൻ ഏബ്രഹാം, ജോർജ് മാത്യു, റോയി മുളക്കുന്നേൽ, ജിതേഷ് ചുങ്കത്ത് എന്നിവരുടെ മേൽനോട്ടത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.

ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളി കുടുംബങ്ങളേയും ഫോമ ഷിക്കാഗോ റീജിയൻ വൈസ് പ്രസിഡന്റ് ബിജി ഫിലിപ്പ് ഇടാട്ട്, റീജിയൻ ചെയർമാൻ പീറ്റർ കുളങ്ങര, കോ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, സെക്രട്ടറി ബിജി സി. മാണി, റീജിയൻ വനിതാ പ്രതിനിധി നിഷ എറിക്, ട്രഷറർ അച്ചൻകുഞ്ഞ് മാത്യു, ജോയിന്റ് സെക്രട്ടറി ജീൻ പുത്തൻപുരയ്ക്കൽ എന്നിവർ ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP