Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഛത്തീസ്‌ഗഢിൽ സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാർഡ് മെമ്പറുടെ ഭർത്താവിനെ കൊലപ്പെടുത്തിയത് നക്‌സലുകൾ; സംഭവം ഇന്ന് ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കവെ

ഛത്തീസ്‌ഗഢിൽ സിപിഐ നേതാവിനെ അടിച്ചുകൊന്നു; വാർഡ് മെമ്പറുടെ ഭർത്താവിനെ കൊലപ്പെടുത്തിയത് നക്‌സലുകൾ; സംഭവം ഇന്ന് ഉച്ചയ്ക്ക് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ പങ്കെടുക്കവെ

മറുനാടൻ ഡെസ്‌ക്‌

റായ്പുർ: സുഖ്മ ജില്ലയിലെ വാർഡ് മെമ്പറുടെ ഭർത്താവായ സിപിഐ പ്രവർത്തകനെ ഛത്തീസ്‌ഗഢിൽ നക്‌സലുകൾ കൊലപ്പെടുത്തി. ഛത്തീസ്‌ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ നക്‌സലുകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. നവംബർ 12-ന് നടക്കുന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ സുഖ്മയിലെ കോന്റ മണ്ഡലത്തിൽ സിപിഐ സ്ഥാനാർത്ഥി മത്സരിക്കുന്നുണ്ട്. നക്‌സൽ ബാധിത മണ്ഡലങ്ങളിൽ ഉൾപ്പെട്ടതാണ് കെന്റയും.

ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കൽമു ധുർവ എന്ന സിപിഐ പ്രവർത്തകനാണ് കൊലപ്പെട്ടത്. ഇയാളുടെ ഭാര്യ ബോദ്‌കോ ഗ്രാമ പഞ്ചായത്ത് അംഗമാണ്. കൽമു ധുർവയെ വടികളുപയോഗിച്ച് ക്രൂരമായി അടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഗ്രാമീണർ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP