Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡൊണൾഡ് ട്രംപിന് ഇനി വിടുവായത്തം കുറയ്ക്കാം; കടിഞ്ഞാണിടാൻ ഷാർപ്പ് കണ്ണുകളുമായി ഡെമോക്രാറ്റുകൾ പിന്നാലെ; ജനപ്രതിനിധിസഭയിൽ എട്ടുവർഷത്തിന് ശേഷം ഇതാദ്യമായി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം; ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് ഭയപ്പെട്ട ബ്ലുവേവ് ഉണ്ടാകാതിരുന്നതോടെ സെനറ്റ് നിലനിർത്തി റിപ്പബ്ലിക്കൻ പാർട്ടി; യുഎസ് ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ

ഡൊണൾഡ് ട്രംപിന് ഇനി വിടുവായത്തം കുറയ്ക്കാം; കടിഞ്ഞാണിടാൻ ഷാർപ്പ് കണ്ണുകളുമായി ഡെമോക്രാറ്റുകൾ പിന്നാലെ; ജനപ്രതിനിധിസഭയിൽ എട്ടുവർഷത്തിന് ശേഷം ഇതാദ്യമായി ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം; ഇടക്കാല തിരഞ്ഞെടുപ്പിൽ ട്രംപ് ഭയപ്പെട്ട ബ്ലുവേവ് ഉണ്ടാകാതിരുന്നതോടെ സെനറ്റ് നിലനിർത്തി റിപ്പബ്ലിക്കൻ പാർട്ടി; യുഎസ് ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: അമേരിക്കൻ ജനതയുടെ ധ്രുവീകരണത്തിന്റെ വ്യക്തമായ സൂചനകൾ നൽകി കൊണ്ട് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നുതുടങ്ങി. ജനപ്രതിനിധിസഭ ഡെമോക്രാറ്റുകൾ കൈയടക്കിയതാണ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിനേറ്റ വലിയ തിരിച്ചടി. എന്നാൽ, സെനറ്റിൽ ഭൂരിപക്ഷം നിലനിർത്തി റിപ്പബ്ലിക്കൻ പാർട്ടി കോട്ടം തീർത്തു. ഇതോടെ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന മുറവിളികൾക്ക് ശക്തി കുറയും. ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സിലെ ഭൂരിപക്ഷം തുണയാക്കി ട്രംപിന്റെ തേർവാഴ്ചയ്ക്ക് തടയിടാൻ ഡെമോക്രാറ്റുകൾക്ക് കഴിഞ്ഞേക്കുമെങ്കിലും. എന്നാൽ, ഡെമോക്രാറ്റുകൾക്ക് അനുകൂലമായ ബ്ലുവേവ് ഉണ്ടായിട്ടില്ലെന്ന കാര്യം ശ്ര്‌ദ്ധേയമാണ്.

എട്ടുവർഷത്തിനിടെ ഇതാദ്യമായാണ് ഡെമോക്രാറ്റുകൾ ജനപ്രതിനിധിസഭയുടെ നിയന്ത്രണം പിടിച്ചെടുക്കുന്നത്. 2016 ലെ യുഎസ് തിരഞ്ഞെടുപ്പിൽ ജയിച്ചുകയറുമ്പോൾ രണ്ടുസഭകളിലും ഭൂരിപക്ഷമുണ്ടായിരുന്ന ട്രംപിന് ഇനി വിടുവായത്തം കുറയ്ക്കാം. എല്ലാം നോക്കാൻ ഡെമോക്രാറ്റുകൾ ഉണ്ടാകും. റിപ്പബ്ലിക്കന്മാരുടെ കൈയിൽ നിന്ന് ഏകദേശം 26 സീറ്റുകളോളം ഡെമോക്രാറ്റുകൾ പിടിച്ചെടുത്തിരിക്കുകയാണ്. അന്തിമഫലങ്ങൾ പുറത്തുവരുമ്പോൾ ചിത്രം മാറിയേക്കും. എക്‌സിറ്റ് പോളുകളുടെ സൂചന അനുസരിച്ച് തന്നെയാണ് ഫലങ്ങൾ വന്നിരിക്കുന്നത്.

2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റഷ്യൻ ഇടപെടൽ, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക ഇടപാടുകൾ തുടങ്ങിയ കാര്യങ്ങളിൽ ഡെമോക്രാറ്റുകൾ ഇനി പിടിമുറുക്കും. യുഎസിന്റെ ചരിത്രത്തിലാദ്യമായി മുസ്ലിം വനിതകൾ പാർലമെന്റിൽ അംഗങ്ങളായി. ഇൽഹാൻ ഉമറും, റഷീദ താലിബുമാണ് ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ജനപ്രതിനിധിസഭയിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 221 സീറ്റിലാണ് ഡമോക്രാറ്റുകൾ വിജയിച്ചിരിക്കുന്നത്. 199 സീറ്റാണ് ട്രംപിന്റെ റിപ്പബ്ലിക്കാൻ പാർട്ടി നേടിയിരിക്കുന്നത്. സെനറ്റിൽ ഡമോക്രാറ്റുകൾ നിലവിൽ 45 സീറ്റിലാണു വിജയിച്ചിരിക്കുന്നത്.

വീണ്ടും ചരിത്രം തിരുത്തിക്കുറിച്ച് യുഎസ്. ജാറെദ് പോളിസ് രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. സ്വവർഗാനുരാഗിയെന്നു പരസ്യമായി പ്രഖ്യാപിച്ച ജാറെദ് പോളിസ് കൊളറാഡോയിൽ നിന്നാണു ജനവിധി തേടിയത്.
ജനപ്രതിനിധിസഭയിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 114 മില്യൻ പൗരന്മാർ വോട്ട് രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2014ൽ ഇതു 83 മില്യനായിരുന്നു.

റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ടെക്‌സസിൽ ടെഡ് ക്രൂസ് സെനറ്റ് സീറ്റ് നിലനിർത്തി. എതിരാളി ഡമോക്രാറ്റിക് പാർട്ടിയുടെ ബെറ്റൊ ഒ റൗർക്കിയെയാണു പരാജയപ്പെടുത്തിയത്.ജനപ്രതിനിധിസഭയിൽ കേവലഭൂരിപക്ഷത്തിനു വേണ്ട 218 സീറ്റ് ഡമോക്രാറ്റുകൾ നേടുമെന്ന് ഉറപ്പായി. നിലവിൽ 196 സീറ്റ് ഡമോക്രാറ്റുകൾ നേടിയപ്പോൾ 182 റിപ്പബ്ലിക്കൻ സ്ഥാനാർത്ഥികളാണു വിജയിച്ചിരിക്കുന്നത്.

റിപ്പബ്ലിക്കൻ പാർട്ടി സെനറ്റിലെ ഭൂരിപക്ഷം നിലനിർത്തി. ആകെ 100 സീറ്റുകളുള്ള സെനറ്റിലെ 35 സീറ്റിലേക്കാണു തിരഞ്ഞെടുപ്പ് നടന്നത്. നേരത്തെ 51 അംഗങ്ങളുടെ ഭൂരിപക്ഷം ഉണ്ടായിരുന്ന റിപ്പബ്ലിക്കൻ പാർട്ടിക്ക് ഈഅംഗബലം തുടരാനായി. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 43 സീറ്റിലാണ് ഡമോക്രാറ്റുകൾ വിജയിച്ചിരിക്കുന്നത്.

ജനപ്രതിനിധി സഭയിലേക്കു 435 അംഗങ്ങളെയും സെനറ്റിലേക്ക് 35 പേരെയും 36 ഗവർണർമാരെയും സംസ്ഥാന സഭകളിലേക്കുള്ള പ്രതിനിധികളെയും തിരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ലോകം ഉറ്റുനോക്കുന്നു. ഇരുസഭകളിലും ഇപ്പോൾ ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പാർട്ടിക്ക് അതു നിലനിർത്തണമെങ്കിൽ മികച്ച ജയം അനിവാര്യമാണ്. 435 അംഗ കോൺഗ്രസിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് 235, ഡമോക്രാറ്റിക് പാർട്ടിക്ക് 193 അംഗങ്ങളാണുണ്ടായിരുന്നത്. രണ്ടു വർഷം കൂടുമ്പോഴാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ്. 100 അംഗ സെനറ്റിൽ നേരിയ ഭൂരിപക്ഷം മാത്രമാണ് ട്രംപിന്റെ പാർട്ടിക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP