Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

സുപ്രീം കോടതി വിധിയൊന്നും ഇവിടെ ബാധകമല്ല; ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയ മകനെ മാതാപിതാക്കൾ തല്ലിക്കൊന്നു; സംഭവം ബീഹാറിലെ ഖാഗരിയ ജില്ലയിൽ

സുപ്രീം കോടതി വിധിയൊന്നും ഇവിടെ ബാധകമല്ല; ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയ മകനെ മാതാപിതാക്കൾ തല്ലിക്കൊന്നു; സംഭവം ബീഹാറിലെ ഖാഗരിയ ജില്ലയിൽ

ബീഹാർ: ഇവിടെ സുപ്രീം കോടതി വിധിയൊന്നും ബാധകമല്ല. ഭാര്യയെ ഉപേക്ഷിച്ച് പരസ്ത്രീ ബന്ധം പുലർത്തിയെന്നാരോപിച്ച് മകനെ മാതാപിതാക്കൾ തല്ലിക്കൊന്നു. അർബിന്ദ് കുമാർ ചൗരസ്യയെന്ന ഇരുപത്തിയെട്ടുകാരനെയാണ് മാതാപിതാക്കൾ തല്ലിക്കൊന്നത്. ബീഹാറിലെ ഖാഗരിയ ജില്ലയിലെ മഹേഷ്‌കുന്ത് ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം.

ഭാര്യയെ ഉപേക്ഷിച്ചതിന്റെ പേരിൽ അർബിന്ദുമായി മാതാപിതാക്കൾ പതിവായി വഴക്കായിരുന്നു. സംഭവം നടന്ന ദിവസവും ഇതേ വിഷയത്തിൽ പതിവുപോലെ മാതാപിതാക്കളും അർബിന്ദും തമ്മിൽ തർക്കമുണ്ടായി. എന്നാൽ ഇത്തവണ വഴക്ക് രൂക്ഷമായതോടെ ഇരുവരും ചേർന്ന് അർബിന്ദിനെ മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി മർദ്ദനമേറ്റ അർബിന്ദ് തത്ക്ഷണം മരിച്ചു.

മാതാപിതാക്കൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ് അറിയിച്ചു. അർബിന്ദിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഖാഗരിയ സർദാർ ആശുപത്രിയിലേക്ക് അയച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP