Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഡൽഹിയിലെ വായുമലിനീകരണം തടയാൻ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്; പദ്ധതി നടപ്പിലാക്കുക ദീപാവലിക്ക് ശേഷം; തീരുമാനം ദീപാവലിക്ക് പിന്നാലെ മലിനീകരണം അപകടകരമായി ഉയരുമെന്നതിനാൽ

ഡൽഹിയിലെ വായുമലിനീകരണം തടയാൻ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങി മലിനീകരണ നിയന്ത്രണ ബോർഡ്; പദ്ധതി നടപ്പിലാക്കുക ദീപാവലിക്ക് ശേഷം; തീരുമാനം ദീപാവലിക്ക് പിന്നാലെ മലിനീകരണം അപകടകരമായി ഉയരുമെന്നതിനാൽ

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: തലസ്ഥാന നഗരത്തിലെ വായു മലിനീകരണം ക്രമാധീതമാണ്.രൂക്ഷമായ വായു മലിനീകരണം മറികടക്കാൻ ദീപാവലിക്ക് ശേഷം ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാനൊരുങ്ങുകയാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. മഴ പെയ്യിക്കുന്നതിലൂടെ അന്തരീക്ഷത്തിലെ മാലിന്യത്തിന്റെ അളവ് കുറയ്ക്കാനാകുമെന്നാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

ദീപാവലി ആഘോഷങ്ങൾ കഴിയുന്നതോടെ ഡൽഹിയിലെ വായുമലിനീകരണം അപകടകരമായ രീതിയിൽ ഉയരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കാൺപുർ ഐഐടിയുമായും ഇന്ത്യൻ കാലാവസ്ഥാ പഠന വിഭാഗവുമായും കൃത്രിമ മഴ പെയ്യിക്കാനുള്ള ചർച്ചകൾ ആരംഭിച്ചതായി മലിനീകരണ നിയന്ത്രണ ബോർഡ് അധികൃതർ അറിയിച്ചു.

സിൽവർ അയോഡൈഡ്, ഡ്രൈ ഐസ്, ഉപ്പ് തുടങ്ങിയവ നിലവിലുള്ള മേഘങ്ങൾക്ക് മുകളിൽ വിതറി ഭാരം കൂട്ടിയാണ് കൃത്രിമ മഴ പെയ്യിക്കുക. ക്ലൗഡ് സീഡിങ് എന്നാണിത് അറിയപ്പെടുന്നത്. മഴയോ മഞ്ഞുവീഴ്ചയോ ഇതുമൂലം സംഭവിക്കുമെന്ന് കാൺപൂർ ഐഐടി അധികൃതർ അറിയിച്ചു. അനുകൂല കാലാവസ്ഥയ്ക്കായി കാത്തിരിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വായുമലിനീകരണമുള്ള നഗരം ഡൽഹിയാണ്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഏറ്റവും മോശപ്പെട്ടതും അപകടകരമായ രീതിയിലുമാണ് ഡൽഹിയിലെ അന്തരീക്ഷ മലിനീകരണമെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP