Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു

ഷിക്കാഗോ സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ ഫാമിലി നൈറ്റ് വർണ്ണാഭമായി നടത്തപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

ഷിക്കാഗോ:  സെന്റ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓർത്തഡോക്‌സ് ഇടവകയുടെ ക്രിസ്തുമസ്സ് പുതുവത്‌സരാഘോഷങ്ങോടനുബന്ധിച്ച് വർഷംതോറും നടത്തിവരാറുള്ള ഫാമിലി നൈറ്റ് 2015 ജനുവരി 24 ശനിയാഴ്ച പള്ളിയിൽ വച്ച് പൂർവ്വാധികം ഭംഗിയായി നടത്തപ്പെട്ടു. ശനിയാഴ്ച 4 മണിക്ക് ആരംഭിച്ച ഫാമിലി നൈറ്റ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി  തെക്കേക്കര വർഗീസ് കോറെപ്പിസ്‌കോപ്പ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു.

ഏകദേശം 160-ഓളം സെന്റ് പീറ്റേഴ്‌സ് കലാകാരന്മാർ ചേർന്നൊരുക്കിയ 45-ഓളം പരിപാടികൾ അടങ്ങിയ ഒരു കലാസദ്യതന്നെ അരങ്ങേറുകയുണ്ടായി. പ്രായഭേദമന്യെ എല്ലാവരും പരിപാടികൾ അവതരിപ്പിച്ചു. ഡാൻസുകളും, പാട്ടുകളും, ന്യത്തങ്ങളും, സ്‌കിറ്റുകളുമൊക്കെയായി ഒരു ഹ്യദ്യമായ വിരുന്നുതന്നെയായിരുന്നു ഇത്തവണത്തെ ഫാമിലി നൈറ്റ്.

ഈ കലാസന്ധ്യയുടെ വിജയത്തിനായി വളരെയധികം പ്രയത്‌നിച്ച ഇതിന്റെ കോർഡിനേറ്റേഴ്‌സ് ജീവൻ തോമ്മസിനേയും, അന്നാ കുന്നത്തിനേയും വികാരി:  തേലപ്പിള്ളിൽ സ്‌കറിയ കോറെപ്പിസ്‌കോപ്പ തന്റെ പ്രസംഗത്തിൽ പ്രശംസിക്കുകയുണ്ടായി. കുറച്ച് വർഷം മുമ്പ് തുടങ്ങിവച്ച ഈ കൂടിവരവ് ഒരു പരിപൂർണ്ണ വിജയമായിക്കുന്നു എന്നും ഇതിന്റെ പിന്നിൽ കോർഡിനേറ്റേഴ്‌സിനോടൊപ്പം പ്രവർത്തിച്ച ട്രസ്റ്റി. സാബു മാത്യുവിനേയും , കമ്മറ്റിക്കാരേയും ഇതിൽ പങ്കടുത്ത എല്ലാവരേയും  അച്ചൻ പ്രത്യേകം അഭിനന്ദിക്കുകയും വരും വർഷങ്ങളിലും പൂർവ്വാധികം ഭഗിയായി നടത്തുന്നതിന് എല്ലാവരും ഉത്‌സാഹിക്കണമെന്നും അച്ചൻ ഓർമ്മിപ്പിക്കുകയും ചെയ്തു. ഏലിയാസ് പുത്തൂക്കാട്ടിൽ അറിയിച്ചതാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP