Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ഒടുവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭഗവാന്റെ പക്ഷം ചേർന്നു; ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും; ഗൂഢലക്ഷ്യത്തോടെ ഒരു സ്ത്രീയും ശബരിമലയിലേക്ക് വരേണ്ടതില്ല; വിശ്വാസികൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും മന്ത്രി; വനിതകൾ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; മാധ്യമ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ

ഒടുവിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഭഗവാന്റെ പക്ഷം ചേർന്നു; ശബരിമലയിലേക്ക് ആക്ടിവിസ്റ്റുകൾ വന്നാൽ തടയും; ഗൂഢലക്ഷ്യത്തോടെ ഒരു സ്ത്രീയും ശബരിമലയിലേക്ക് വരേണ്ടതില്ല; വിശ്വാസികൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും മന്ത്രി; വനിതകൾ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല; മാധ്യമ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുമെന്നും കടകംപള്ളി സുരേന്ദ്രൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഒടുവിൽ ഭഗവാന്റെ പക്ഷം ചേർന്നു. ആക്ടിവിസ്റ്റുകൾ ശബരിമലയിൽ എത്തിയാൽ തടയുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കി. ആക്ടിവിസ്റ്റുകൾ ആരും ശബരിമലയിലേക്ക് വരേണ്ടതില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ആക്ടിവിസ്റ്റുകൾ ഗൂഢലക്ഷ്യത്തോടെ ശബരിമലയിൽ വരേണ്ടതില്ലെന്നും വിശ്വാസികൾക്കുള്ളിടമാണ് ശബരിമലയെന്നും അദ്ദേഹം പറഞ്ഞു. ചിത്തിര ആട്ട വിശേഷത്തിനായി നാളെ ശബരിമല നട തുറക്കാനിരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.

ഗൂഢലക്ഷ്യങ്ങളുമായി വരുന്നവർക്കു ദർശനത്തിന് അനുവാദം നൽകില്ല. ആക്ടിവിസ്റ്റുകൾ എന്ന് ഉദ്ദേശിച്ചതു ഗൂഢലക്ഷ്യവുമായി വരുന്നവരെയാണ്. യുവതികൾ ആരും ഇതുവരെ ദർശനത്തിന് അപേക്ഷ നൽകിയിട്ടില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. ശബരിമല അയ്യപ്പ ദർശനത്തിനായി വനിതകൾ ആരും ഇതുവരെ സുരക്ഷ ആവശ്യപ്പെട്ടിട്ടില്ല. വിശ്വാസികളായ സ്ത്രീകൾക്ക് പൂർണ്ണ സുരക്ഷ ഒരുക്കുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. അത് സർക്കാരിന്റെ ഉത്തരവാദിത്തമാണ്. മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുമെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിൽ ആക്ടിവിസ്റ്റുകൾ പ്രവേശിക്കുന്നതിനെക്കുറിച്ച് താൻ മുൻപു പറഞ്ഞത് സർക്കാർ നിലപാടാണ്. തിരുവിതാംകൂർ രാജകുടുംബാംഗത്തിന്റെ ഒരു വഴിപാടായ ചിത്തിര ആട്ടത്തിന് അത്രയധികം ഭക്തർ എത്തിയിരുന്നില്ല. മാധ്യമങ്ങൾ ഇപ്പോൾ വലിയ പ്രാധാന്യം നൽകുന്നു. മുൻപും ശബരിമലയിൽ പൊലീസ് ധാരാളമായി സേവനം നടത്തിയിരുന്നു. പൊലീസിനു നടുവിൽനിന്ന് പ്രാർത്ഥിക്കാൻ ബുദ്ധിമുട്ടാണെന്ന് പന്തളം കൊട്ടാരം പ്രതിനിധി പറഞ്ഞതു മറ്റു ചില വിഷയങ്ങളിലുള്ളതു പോലെ തെറ്റിദ്ധാരണ മൂലമാകാമെന്നും കടകംപള്ളി പറഞ്ഞു. ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോൽസവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി മാധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ശബരിമല റിപ്പോർട്ടിംഗിനെത്തുന്ന മാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന് മുൻഗണന നൽകുമെന്നും മാധ്യമങ്ങൾക്ക് വിലക്കില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകരെ ഇന്ന് പമ്പയിലേക്കു കടത്തിവിടില്ല. നാളെ രാവിലെ മുതൽ പ്രവേശനം അനുവദിക്കാമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. ഐജി അശോക് യാദവാണ് ഇതു സംബന്ധിച്ചു നിർദ്ദേശം നൽകിയത്. മാധ്യമങ്ങളെ ഇന്ന് പമ്പയിലേക്കു കടത്തിവിടാനായിരുന്നു നേരത്തേയുള്ള തീരുമാനം. രാവിലെ ഡിജിപി ഇക്കാര്യത്തിൽ ഉറപ്പും നൽകിയിരുന്നു. എന്നാൽ ഇവരുടെ സുരക്ഷ പരിഗണിച്ചാണ് തൽക്കാലത്തെ വിലക്കെന്നും ഡിജിപി വ്യക്തമാക്കിയിരുന്നു. സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനാണ് ആദ്യം മാധ്യമങ്ങളെ കടത്തിവിടാതിരുന്നതെന്നാണു വിശദീകരണം.

തുലാമാസ പൂജയയ്ക്കായി ശബരിമല നട തുറന്നപ്പോൾ രഹ്നാ ഫാത്തിമയെയും ലിബിയേയും പോലുള്ള ആക്ടിവിസ്റ്റുകളും നിരീശ്വരവാദികളും ശബരിമലയിൽ പ്രവേശിക്കാൻ നീക്കം നടത്തിയിരുന്നു. ലിബിയെ പത്തനംതിട്ടയിൽ വെച്ച് തന്നെ അയ്യപ്പ ഭക്തർ തടഞ്ഞെങ്കിലും രഹ്നാ ഫാത്തിമ നടപ്പന്തലിനു വരെ അടുത്തെത്തി. എന്നൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം ശക്തമായതോടെ രഹ്നാ ഫാത്തിമ തിരിച്ചു മലയിറങ്ങി. ആക്ടിവിസ്റ്റുകളുടെ ശക്തിതെളിയിക്കാനുള്ള ഇടമല്ല ശബരിമല എന്ന് അന്നേ കടകംപള്ളി വ്യക്തമാക്കിയിരുന്നു. ഇ്തരം ശ്രമങ്ങളെ സർക്കാർ പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

വിശ്വാസികളായ സ്ത്രീകൾ ശബരിമലയിൽ കയറാൻ എത്തിയാൽ സർക്കാർ അവർക്കൊപ്പം ഉണ്ടാവുമെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്ന് തന്നെയാണ് മന്ത്രി കടകംപള്ളി ഉറപ്പിച്ചു വ്യക്തമാക്കിയിരിക്കുന്നത്. ആക്ടിവിസ്റ്റുകൾക്ക് ഗൂഢലക്ഷ്യത്തോടെ പ്രവർത്തിക്കാനുള്ള ഇടമല്ല ശബരിമലയെന്നും അദ്ദേഹം വ്യക്തമാക്കുക ആയിരുന്നു. അതേസമയം എന്തു വില കൊടുത്തും യുവതികളെ ശബരിമലയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. അതിനിടെയാണ് ആക്ടിവിസ്റ്റുകൾ വന്നാൽ തടയുമെന്ന് ദേവസ്വം മന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP