Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഐഎസ്എല്ലിൽ കേരളത്തിന് വീണ്ടും സമനില കുരുക്ക്; മോശം ഫോമിൽ കളിക്കുന്ന പൂണെയെയും തോൽപ്പിക്കാനായില്ല; കേരളത്തിന്റെ ഗോൾ അനുവദിക്കാതെ റഫറി; സമനില ഗോൾ നേടി ക്രമാരോവിച്ച്; പോയിന്റ് പട്ടികയിൽ കേരളം അഞ്ചാമത്; തോറ്റില്ലെന്ന് ആശ്വസിച്ച് ആരാധകർ

ഐഎസ്എല്ലിൽ കേരളത്തിന് വീണ്ടും സമനില കുരുക്ക്; മോശം ഫോമിൽ കളിക്കുന്ന പൂണെയെയും തോൽപ്പിക്കാനായില്ല; കേരളത്തിന്റെ ഗോൾ അനുവദിക്കാതെ റഫറി; സമനില ഗോൾ നേടി ക്രമാരോവിച്ച്; പോയിന്റ് പട്ടികയിൽ കേരളം അഞ്ചാമത്; തോറ്റില്ലെന്ന് ആശ്വസിച്ച് ആരാധകർ

സ്പോർട്സ് ഡെസ്‌ക്

പൂണെ: ഐഎസ്എല്ലിൽ സമനില പൂട്ട് പൊട്ടിക്കാനാകാതെ കേരള ബ്ലാസ്റ്റേഴ്‌സ്. പൂണെ ബാലെവാടി സ്റ്റേഡിയത്തിൽ ഇന്ന നടന്ന ബ്ലാസ്റ്റേഴ്‌സ് പൂണെ സിറ്റി മത്സരവും സമനിലയായതോടെ ഡേവിഡ് ജയിംസ് പരിശീലിപ്പിക്കുന്ന ടീമിന് തുടർച്ചയായ നാലാം സമനില.ആദ്യപകുതിയിൽ ബ്ലാസ്റ്റേഴ്‌സ് നേടിയ ഗോൾ റഫറി അനുവദിക്കാതിരുന്നത് കൂടി ചേർത്താലും നഷ്ടപ്പെടുത്തിയ അവസരങ്ങളായിരിക്കും ബ്ലാസ്റ്റേഴ്‌സിനെ വേട്ടയാടുക. ഈ സീസണിൽ മോശം ഫോണിൽ കളിക്കുന്ന പൂണെയോട് പോലും ജയിക്കാനാകാത്തതും കോച്ചിന് തലവേദനയാകുമെന്നുറപ്പ്.

കളിയുടെ ആദ്യപകുതിയിൽ കേരള ബ്ലാസ്റ്റേഴ്സ് 0-1ന് പിന്നിലായിരുന്നു. 13ാം മിനിറ്റിൽ മാർക്കോ സ്റ്റാൻകോവിച്ച് നേടിയ തകർപ്പൻ ഗോളാണ് പൂണെയ മുന്നിലെത്തിച്ചത്. കളിയിലുടനീളം ബ്ലാസ്റ്റേഴ്സ് ആധിപത്യം പുലർത്തിയെങ്കിലും ഗോൾ മാത്രം നേടാനായിരുന്നില്ല. 41ാം മിനിറ്റിൽ കോർണറിനൊടുവിൽ ബ്ലാസ്റ്റേഴ്സ് താരം ക്രമാറെവിച്ച് പന്ത് പൂണെയുടെ ഗോൾവല കടത്തിയെങ്കിലും റഫറി ഗോൾ അനുവദിക്കാതിരുന്നത് നാടകീയ സംഭവങ്ങൾക്കു വഴിവച്ചു.

പൂണെ ഗോൾകീപ്പർ കമൽജിത്താണ് പലപ്പോഴും കേരളം വിധച്ച അപകടത്തെ കുത്തിയകറ്റിയത്. 61ാം മിനിറ്റിലാണ് കേരളം സമനില ഗോൾ നേടിയത്. കോർണർ കിക്കെടുത്ത സ്ലാവിസ സ്‌റ്റൊവാനൊവിച്ച് നൽകിയ ക്രോസ് പൂണെ ഡിഫൻഡർ ഗുർതജ് സിങിന്റെ കാലുകളിൽ എന്നാൽ അപകടം ഒഴിവാക്കി പന്ത് ക്ലിയർ ചെയ്യാൻ സിങ്ങിന് കഴിഞ്ഞില്ല. ദുർബലമായ ക്ലിയറൻസ് നേരെ നിക്കോളാ ക്രെമാരോവിച്ചിന്റെ കാലിൽ. ഗോൾ കീപ്പർ കമൽജിത്തിനെ വെട്ടിച്ച് പന്ത് വല കുലിക്കിയപ്പോൾ സ്‌കോർ 1-1 . കേരളം ഒപ്പമെത്തി.

പിന്നീട് ഗോൾ നേടാൻ ഇഞ്ചുറി ടൈം വരെ കേരളം പൊരുതിയെങ്കിലും ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഇന്നത്തെ മത്സരത്തോട് അഞ്ച് കളികളിൽ നിന്ന് ഏഴ് പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സ്. അഞ്ച് മത്സരങ്ങളിൽ നിന്ന് 2 പോയിന്റുമായി ഒൻപതാമതാണ് പൂണെ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP