Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ട്; ഇനിയുമേറെ പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തുമെന്നും ഉറപ്പ്; ആളൊരുക്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം; ആളൊരുക്കത്തെ ചലച്ചിത്രോത്സവത്തിൽ പരിഗണിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മേനോൻ

ഇത്രയും പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രം ചലച്ചിത്രമേളയിൽ നിന്ന് ഒഴിവാക്കിയതിൽ വിഷമമുണ്ട്; ഇനിയുമേറെ പുരസ്‌കാരങ്ങൾ ചിത്രത്തെ തേടിയെത്തുമെന്നും ഉറപ്പ്; ആളൊരുക്കത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം; ആളൊരുക്കത്തെ ചലച്ചിത്രോത്സവത്തിൽ പരിഗണിക്കാത്ത വിഷമം തുറന്ന് പറഞ്ഞ് നടൻ ശ്രീകാന്ത് മേനോൻ

ധനലക്ഷ്മി

സംസ്ഥാന -കേന്ദ്ര അംഗീകാരങ്ങൾ നേടിയിട്ടും ആളൊരുക്കത്തിന് ഐഎഫ്എഫ്കെ യിൽ ഇടം കിട്ടാത്തതിൽ ഭയങ്കര വിഷമമുണ്ടെന്ന് നടൻ ശ്രീകാന്ത് കെവി മേനോൻ. ഇനിയും ഈ ചിത്രം കുറേപുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ ഐഎഫ്എഫ്കെയിൽ ഇടം കിട്ടിയില്ല. ഇന്റർനാഷനലി നല്ലൊരു പ്ലാറ്റ്ഫോമാണ്. ആഗോളതലത്തിൽ ചിത്രംകൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുന്ന പ്ലാറ്റ്ഫോമായിരുന്നു ഐഎഫ്എഫ്കെ. വിസി അഭിലാഷ് സംവിധാനംചെയ്ത ആളൊരുക്കത്തിലെ ഓട്ടൻ തുള്ളൽ കലാകാരൻ പപ്പുപിഷാരടി നാടുവിട്ടുപോയ മകനെതേടി പോകുന്നുണ്ട്. വർഷങ്ങൾക്കുശേഷം മകളായി മാറുന്ന മകനെയാണ് പപ്പുപിഷാരടിക്ക് തിരിച്ചുകിട്ടുന്നത്. ഇന്ദ്രൻസിന്റെ മകനായി വേഷപ്പകർച്ച നൽകിയത് ശ്രീകാന്ത് കെവി മേനോനാണ്. അർഹത ഉണ്ടായിട്ടും ഐഎഫ്എഫ്കെയിൽ ആളൊരുക്കത്തിന് ഇടം കിട്ടാതെപോയ വിഷമവും അഭിനയമോഹത്തെക്കുറിച്ചും ശ്രീകാന്ത് മറുനാടനോട് പങ്കുവയ്ക്കുന്നു.

സിനിമയിലേക്കു എത്തിയ സാഹചര്യം ?

സിനിമയോട് പണ്ടേ എനിക്ക് ഒരു ഭ്രമമായിരുന്നു. സിനിമ കാണുന്നത് വലിയഹോബി ആയിരുന്നു. ഇഷ്ടംപോലെ മലയാളം പടങ്ങളും ഹിന്ദി, ഇംഗ്ലീഷ് പടങ്ങളും കാണുമായിരുന്നു. എന്നാൽ അതൊരു പ്രൊഫഷനായി എടുത്ത് ആക്ടർ ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് തോന്നുന്നു സ്‌കൂളിൽ ഇലവൻതിൽ പഠിക്കുമ്പോൾ ഒരു സ്‌കിറ്റിൽ അഭിനയിച്ചിരുന്നു. അപ്പോഴാണ് ഈ ക്രാഫ്റ്റിനോടും ആർട്ടിനോടും കൂടുതൽ താത്പര്യമൊക്കെ തോന്നുന്നത്. നമ്മൾ ഒരു ആർട്ട് പെർഫോംചെയ്തു കഴിഞ്ഞാലല്ലേ അതിന്റെ ആഴത്തിലേക്കു പോകുകയുള്ളൂ. അതിനുമുമ്പേ നമുക്ക് പുറമേയുള്ള ധാരണകളായിരിക്കും. അതിനുശേഷം സിനിമ കാണുന്നതിന്റെ പോയിന്റെ് വ്യൂ ഒക്കെ മാറി. എങ്ങനെയാണ് അഭിനയിക്കുന്നത് അങ്ങനെയുള്ള ആകാംഷയും താത്പര്യവും ആയി. അങ്ങനെ മനസിൽ അഭിനയിക്കാനുള്ള ഒരു മോഹമൊക്കെ വന്നു. എന്നാൽ അത്ര ആത്മവിശ്വാസം ഉണ്ടായില്ല. നമ്മളെപ്പോലെയുള്ള സാധാരണക്കാരന് അഭിനയിക്കാനുള്ള അവസരം കിട്ടുമെന്ന
ധാരണയില്ല. പഠിത്തം കഴിഞ്ഞ് ഒരു ജോലിക്ക് കയറി. അങ്ങനെ യാദൃശ്ചികമായി എന്റെ ഒരു ഫാമിലി ഫ്രണ്ട് മുഖേന ഒരു തമിഴ് സീരിയലിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. അങ്ങനെ ചെന്നൈയിലെത്തി. എട്ടുമാസത്തോളം അതിനായി ചെലവഴിച്ചു. രാജ് ടിവിയിൽ അത് ടെലികാസ്റ്റ് ചെയ്തു. കനവുകൾ എന്നായിരുന്നു ആ സീരിയലിന്റെ പേര്.

സഹസംവിധായകനായി പ്രവർത്തിച്ചിരുന്നല്ലോ, ഒന്നുപറയാമോ ?

അതിനുശേഷം വിനയൻസാറിന്റെ സത്യം എന്ന ചിത്രത്തിൽ ഒരു കമിയോ റോൾ ചെയ്തു. പിന്നീട് ഒരു മ്യൂസിക് വീഡിയോയിൽ അഭിനയിച്ചതല്ലാതെ ഓഫറുകളൊന്നും വന്നില്ല. കാത്തിരിപ്പ് തുടങ്ങി. പിന്നെ എനിക്ക് തോന്നി. ഡൽഹിയിലിരുന്നാൽ കാര്യമില്ലെന്ന് മനസിലായി. മുംബൈയിൽ ചെന്ന് സ്ട്രഗിൾ ചെയ്താലേ കാര്യമുള്ളൂ. മുബൈയിൽ ചെന്നു. ഫ്രണ്ടിന്റെ പ്രൊഡക്ഷൻ കമ്പനിയിൽ ഞാൻ ജോലിനോക്കി. സഹസംവിധായകാനയി ജോലിചെയ്യാൻ തുടങ്ങി. കുറച്ചുകഴിഞ്ഞ് അഭിനയത്തിന്റെ സ്വപ്നം ഒക്കെ പോയിത്തുടങ്ങി. ഒരു പ്രൊഡക്ഷൻ കമ്പനിയിൽ എല്ലാ മാസവും എന്തെങ്കിലും ഒരു പുതിയ പ്രൊജക്റ്റ് വന്നുകൊണ്ടിരിക്കും. സഹസംവിധായകന് അതിന്റേതായ ചുമതലുകളുണ്ട്. പുതിയ പ്രൊജക്റ്റുകൾക്ക് വേണ്ടി തയാറാകുക. ഞാൻ പതുക്കെ പതുക്കെ ഒരു ആക്റ്റർ ആയിരിക്കാൻവേണ്ടി നമ്മുടെ ഹെൽത്ത് നോക്കണം ഒഡിഷനൊക്കെ പോണം. അതൊക്കെ ഞാൻ മറന്നു. മൂന്നാലുമാസം കഴിഞ്ഞപ്പോൾ തോന്നി ഈ അസി ഡയറക്ടറുടെ പണിതന്നെ തുടരാം. അഭിനേതാവാകാനുള്ള ഭാഗ്യമൊന്നും ഇല്ലെന്ന് തോന്നി. അങ്ങനെ ലൈഫിൽനിന്ന് അഭിനയസ്വപ്നം മായ്ച്ചുകളഞ്ഞു. എട്ടുവർഷത്തോളം ക്യാമറയ്ക്കുപിന്നിൽ ജോലിചെയ്തു. പല കമ്പനികളിൽ ഞാൻ ജോലിനോക്കി അസി ഡയറക്റ്ററായും പ്രാഡ്യൂസറായും ജോലിചെയ്തു.

വീണ്ടും അഭിനയിക്കാനുള്ള മോഹംവന്നത് എപ്പോഴാണ് ?

ലാസ്റ്റ് കമ്പനിയിൽ ജോലിചെയ്യുന്ന സമയത്താണ് വീണ്ടും അഭിനയിക്കാനുള്ള മോഹംവന്നത്. പക്ഷേ അപ്പോൾ ഞാൻ വിവാഹിതനായിരുന്നു. വിവാഹം കഴിഞ്ഞതിനുശേഷമാണ് വീണ്ടും ഒരു അഭിനയ മോഹം ഉണ്ടാകുന്നത്. ഞാൻ വൈഫിനോട് ചോദിച്ചു. ഗൗരവമായിട്ടാണെങ്കിൽ പോയിക്കോളൂ എന്ന് പറഞ്ഞ് വൈഫ് ഫുൾസപ്പോട്ട് നൽകി. അങ്ങനെ ഞാൻ ജോലി രാജിവച്ചു. ഇവിടെ ആക്റ്റർ പ്രിപ്പേഴ്സ് എന്ന ആക്റ്റിങ് ഇൻസ്റ്റിറ്റ്യൂട്ടുണ്ട്. ഞാനൊരു ചെറിയ ഡിപ്ലോമ കോഴ്സാണ് ചെയ്തത്. അപ്പോഴാണ് മനസിലായത് ഇതൊന്നുമല്ല, അഭിനയം കുറേ പഠിക്കാനുണ്ടെന്ന്. കുറേ ഫോട്ടോസ് എടുത്ത് അയച്ചു. ഒരു ഓഫറുംവന്നില്ല. പക്ഷേ മനസിലൊരു മോഹംവന്നു കാഡ്ബറീസിനുവേണ്ടി ഒരു വേറെ രീതിയിലുള്ള കോൺസപ്റ്റ് എഴുതിയാലോ എന്ന്. ഞാൻ സ്‌ക്രിപ്റ്റ് എഴുതി ഞാൻ തന്നെ ഷൂട്ട്ചെയ്തു. കൂട്ടുകാരോട് പറഞ്ഞ് എഡിറ്റ്ചെയ്യിപ്പിച്ചു. സൗണ്ട് ഡിസൈനിങ് എല്ലാം ചെയ്ത് റെഡിയാക്കി. ഞാനതുകൊണ്ടുപോയി കാഡ്ബറീസുകാരെ കാണിച്ചു. അവർക്ക് ഇഷ്ടപ്പെട്ടു. പക്ഷേ അതവർക്ക് ഏറ്റെടുക്കാനാവില്ലെന്ന് പറഞ്ഞു. അത് യൂട്യൂബിൽ ഇടാനും കഴിയില്ല. കാരണം കാഡ്ബറീസിന്റെ ലോംഗോ വച്ചായിരുന്നു ചെയ്തത്. ഞാൻ എന്റെ കുറേസുഹൃത്തുക്കൾക്കു വാട്സാപ്പ് വഴി അയച്ചുകൊടുത്തു. അത് കണ്ട് വിനോദ് ചേട്ടൻ എന്നെ ചെന്നൈയിൽനിന്ന് വിളിച്ചു. അങ്ങനെ കൊച്ചിയിൽ ആഡ് ചെയ്യാൻ വരുന്നു. റീബാ ജോണിന്റെ കൂടെ ഒരു ആഡ് ചെയ്യുന്നു. ഞാൻ കുറച്ചുനാൾ കൊച്ചിയിലുണ്ടായിരുന്നു. അപ്പോഴാണ് മനസിലാകുന്നതുകൊച്ചിയിലൊരു നല്ല ആക്റ്റിഗ് ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്ന്. സജീവ് സാർ ആണ് ആക്റ്റിങ് ലാബ് എന്ന സ്ഥാപനത്തിന്റെ ഉടമസ്ഥനും ആക്റ്റിങ് ട്രെയ്നറും. മൂന്നുദിവസത്തെ ആക്റ്റിങ് വർക്ഷോപ്പ് കഴിഞ്ഞപ്പോൾ സജീവ് സാറിന്റെ ഫാനായി ഞാൻ. പിന്നീട് രണ്ടുമാസത്തെ കോഴ്സ്ചെയ്തു. അവിടെനിന്നാണ് അഭിനയിക്കാനുള്ള ആത്മവിശ്വാസം കിട്ടിയത്. എന്റെ ലൈഫിലെ ഏറ്റവും നേട്ടമായി മാറിയത് ഈ രണ്ടുമാസത്തെ കോഴ്സാണ്. പിന്നീട് കുറേ ആഡുകളും ഷോർട്ടുഫിലിംകളും ചെയ്തു. എന്നാൽ നല്ലൊരു വേഷംകിട്ടാൻ കാത്തിരുന്നു.

ആളൊരുക്കത്തിലേക്കു എത്തിയത് ?

ആളൊരുക്കത്തിലെ വേഷം ഒരു സ്വപ്നംതന്നെയാണ്. ഒരു ന്യൂകമറിന് ഇങ്ങനെയുള്ള ഒരു അവസരം കിട്ടുക എളുപ്പമല്ലെന്ന് തോന്നുന്നു. ഇതൊരു മിറാക്കിൾതന്നെയാനണ്. ആക്റ്റിങ് ലാബ് മുഖേനയിണ് ഈ അവസരം ലഭിച്ചത്. ഞാൻ അവിടെനിന്ന് പരിശീലിച്ചിറങ്ങിയതാണല്ലോ. അവിടെ കുറേ സംവിധായകർ പുതിയ അഭിനേതാക്കളെ തേടിവരും. അഭിലാഷേട്ടൻ അവിടെ വന്നിരുന്നു. കുറേപേരുടെ ഫോട്ടോയും കണ്ടു. രണ്ടാംഘട്ടമാണ് എന്റെ ഫോട്ടോ സെലക്ട് ചെയ്തത്. ശ്രീകാന്ത് എവിടെ താമസിക്കുന്നു, അടുത്ത ദിവസം ഒഡിഷൻ വച്ചാൽ വരാൻപറ്റുമോ എന്ന് ചോദിച്ചു. അപ്പോൾ അവിടെ കാസ്റ്റിങ് നോക്കിക്കൊണ്ടിരുന്ന അജിത് പറഞ്ഞു: ശ്രീകാന്ത് മുംബൈയിലാണ്. ആഡ് വരുംമ്പോൾ കൊച്ചിയിൽവരും. അതിനിടയിൽ അഭിലാഷേട്ടൻ എന്റെ ഷോർട്ട് ഫിലിംകണ്ട് ഇഷ്ടപ്പെട്ടിരുന്നു. അഭിലാഷേട്ടന് എന്റെ നമ്പർ കൊടുത്തിട്ടുണ്ടെന്ന് അജിത് എന്നെ വിളിച്ചുപറഞ്ഞു. പുതിയ ഡയറക്ടർ ആണെനളനും പറഞ്ഞു. എന്നാൽ അഭിലാഷേട്ടൻ രണ്ടാഴ്ച ആയിട്ടും വിളിച്ചില്ല. ഞാൻ വിചാരിച്ചു ആ അവസരവുംപോയി എന്ന്. ഞാൻ അജിത്തിനെ വീണ്ടും വിളിച്ചുചോദിച്ചു. അജിത് അഭിലേഷട്ടനെ വിളിച്ചപ്പോൾ ആരെയും വേറെ സെലക്ട്ചെയ്തിട്ടില്ലെന്നും എന്നെ നേരിട്ട് കാണാനാണ് വിളിക്കാതിരുന്നതെന്നും അഭിലാഷേട്ടൻ മറുപടിതന്നു.

ട്രാൻസ്ജെൻഡർവേഷം വെല്ലുവിളി ആയിരുന്നോ ?

ട്രാൻസ്ജെൻഡർവേഷം ആണെന്ന് അറിഞ്ഞപ്പോൾ കുറച്ച് കൺഫ്യൂഷനുണ്ടായിരുന്നു. ഡെല്ലിയിലും മുംബൈയിലുംകാണുന്ന ഹിജഡകളെപോലെ ആയിരിക്കുമെന്ന് കരുതി. അഭിലാഷേട്ടനെ കാണാൻ ട്രിവേൻഡ്രത്ത് വന്ന ആ സമയം എന്റെ വൈഫിന് ഒമ്പതുമാസം പ്രെഗനന്റ് ആണ്. ഏതു സമയത്തും ഡെലിവറിയുണ്ടാകാം. കഥ കേട്ടപ്പോൾ വളരെ നല്ല കഥ. ഡെല്ലിയിലാണ് ഞാൻ പഠിച്ചുവളർന്നത്. ഇപ്പോൾ താമസും മുംബൈയിലും. അവിടെ ഹിജഡകളെ ഞാൻ കണ്ടിട്ടുണ്ട്. അവരുടെ ജീവിതവും അറിയാം. അങ്ങനെയുള്ള ക്യാരക്ടർ ആണോ എന്ന് ഞാൻ അഭിലാഷേട്ടനോട് ചോദിച്ചു. സിനിമകളിൽ കാണുന്ന അങ്ങനെയുള്ള ക്ലീഷേ ക്യാരക്ടർ അല്ലെന്നും അത്തരം രീതിയിലുള്ള തയ്യാറെടുപ്പുകൾ വേണ്ടെന്നും അഭിലാഷേട്ടൻ പറഞ്ഞു. പ്രിയങ്ക എന്ന കുടുംബിനിയുടെ വേഷമാണ്. മനസുകൊണ്ട് ഒരു സ്ത്രീ ആണ്. ഭർത്താവിനെയും കുഞ്ഞിനെയും നോക്കുന്ന ഒരു കുടുംബിനിയാണ്. അതുകൊണ്ട് ഒരു സ്ത്രീ ആയി വന്നാൽ മതിയെന്ന് അഭിലാഷേട്ടൻ പറഞ്ഞു. ട്രാൻസ്ജെൻഡറിന്റെ വേഷമാണെന്ന് അറിഞ്ഞപ്പോൾ എനിക്ക് കൺഫ്യൂഷനായിരുന്നു. നല്ലൊരു ലേഡി ആയി മാറണം. അതായിരുന്നു എന്റെ ടാസ്‌ക്. ഈ വേഷം താൻ തന്നെ ചെയ്യുമെന്ന് പറഞ്ഞ് എന്നെ തിരിച്ചുഅയച്ചു. ഞാൻ മുംബൈയിലെത്തിയ അടുത്ത ദിവസം വൈഫ് പ്രസവിക്കുന്നു. എനിക്ക് എന്റെ ലൈഫിലെ ഏറ്റവും വലിയ ഗിഫ്റ്റായി മകനെ കിട്ടുന്നു. ജീവിതത്തിലെ ഏറ്റവും വലിയമോഹമായ സിനിമാവേഷവും കിട്ടുന്നു. രണ്ടും ഒരേസമയത്ത് നടന്നു.

അംഗീകാരങ്ങൾ കിട്ടിയിട്ടും ആളൊരുക്കത്തിന് ഐഎഫ്എഫ്കെ യിൽ ഇടം കിട്ടിയില്ലല്ലോ ?

ആളൊരുക്കത്തിൽ അഭിനയിക്കാൻ കിട്ടിയതുതെന്ന ഭാഗ്യമായി കരുതുന്നു. ഒരു മിറാക്കിളാണ്. പുതിയ ഒരാൾക്ക് ഇങ്ങനെയൊരു അവസരം കിട്ടുക എന്നുള്ളത് വലിയ ഒരു തുടക്കമാണ്.
വ്യത്യസ്തമായ വിഷയം, നല്ല ക്യാരക്ടർ, റിലീസായി കഴിഞ്ഞപ്പോൾതന്നെ ദേശീയപുരസ്‌കാരം, സംസ്ഥാനപുരസ്‌കാരം, ക്രിട്ടിക്സ് അവാർഡ്, പെരുന്തച്ചൻ അവാർഡ്, അടൂർഭാസി അവാർഡ് , കുറേ മേളകളിൽ പ്രദർശിപ്പിക്കാനുള്ള അവസരങ്ങളുംകിട്ടി. ഇനിയും ഈ ചിത്രം കുറേപുരസ്‌കാരങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ ഐഎഫ്എഫ്കെയിൽ ഇടം കിട്ടിയില്ല. ഐഎഫ്എഫ്കെ യിൽ ഇടം കിട്ടാത്തതിൽ ഭയങ്കര വിഷമമുണ്ട്. ഇന്റർനാഷനലി നല്ലൊരു പ്ലാറ്റ്ഫോമാണ്. ആഗോളതലത്തിൽ ചിത്രംകൂടുതൽ പ്രേക്ഷകരിലേക്ക് എത്താൻ സാധിക്കുമായിരുന്നു. ദുഃഖമുണ്ട്. എന്തോ അറിയില്ല. നല്ല പ്രതീക്ഷയുണ്ടായിരുന്നു. എന്റെ ജീവിതത്തിൽ കുറേ സ്ട്രഗ്ൾസ് നടക്കുന്നുണ്ട്. ഒഡീഷനു പങ്കെടുക്കുമ്പോൾ തരുന്ന ക്യാരക്ടർ നന്നായി പെർഫോംചെയ്യാറുണ്ട്. പക്ഷേ നമുക്ക് ആ വേഷം കിട്ടിക്കോളണമെന്നില്ല. അപ്പോൾ പ്രതീക്ഷയോടെ മറ്റൊന്നിനായി കാത്തിരിക്കും. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ നടന്ന മേളകളിൽ പ്രദർശിച്ചിച്ചു. ഇന്ത്യയ്ക്ക് വെളിയിലെ മേളകളിലും പ്രദർശിപ്പിച്ചു.
എന്നാൽ നമ്മുടെ കേരള സർക്കാരിന്റെ ഐഎഫ്എഫ്കെയിൽ ആളൊരുക്കത്തിന് ഇടം കിട്ടാാത്തതിൽ വളരെ വിഷമംതന്നെയുണ്ട്.

ഇന്ദ്രൻസ് എന്ന നടനെക്കുറിച്ച് ?

ഇന്ദ്രൻസ് എന്ന നടൻ സിനിമയിൽ കോമഡിറോൾസ് നന്നായി ചെയ്യുന്ന ഒരാളായിട്ടാണ് കണ്ടുപോന്നിട്ടുള്ളത്്. അദ്ദേഹത്തിനു ഒരു ഇമേജ് ഉണ്ടായിരുന്നു. ഞാൻ ഉൾപ്പെടെ ആളുകൾ ചിന്തിച്ചിട്ടുണ്ടാകും ഒരേ തരത്തിലുള്ള റോളുകൾ ചെയ്യുന്നു. കുറേനാളുകൾക്ക് മുൻപ്് ഞാൻ ഇന്ദ്രൻസ് ചേട്ടന്റെ മൻട്രോത്തുരത്ത് എന്ന ചിത്രം കണ്ടു. മൻട്രോത്തുരത്ത് ഞാൻ കണ്ടപ്പോഴാണ് എന്നെ വിസ്മയിപ്പിച്ചത്. ഇത്രനാളും കരുതിയ ഇന്ദ്രൻസ് എന്ന നടന്റെ ഇമേജ് തകർക്കുകയായിരുന്നു. അതുപോലെ പലചിത്രങ്ങളും ഇന്ദ്രൻസേട്ടൻ അഭിനയിച്ചിട്ടുണ്ടെന്ന് പിന്നീടാണ് എനിക്ക് മനസിലായത്.
ആളൊരുക്കത്തിൽ വളരെ വ്യത്യസ്തമായ പപ്പുപിഷാരടി റോൾ മികവോടെ ഇന്ദ്രൻസേട്ടൻ ചെയ്തു. അമിത പരിവേഷമോ, നാടകീയതോ ഇല്ലാതെ വളരെ രസമായി പപ്പുപിഷാരടിയെ ഇന്ദ്രൻസേട്ടൻ ഫലിപ്പിച്ചു. ആ വേഷത്തിന് സ്റ്റേറ്റ്പുരസ്‌കാരംമാത്രമല്ല ദേശീയപുരസ്‌കാരം ഇന്ദ്രൻസേട്ടൻ അർഹിക്കുന്നു. ഞാൻ അഭിനയിക്കുമ്പോൾ വളരെ ടെൻഷനായിരുന്നു. എന്നാൽ ഈ പടത്തിൽ അഭിനയിക്കുന്ന സമയത്ത് എന്നെ നന്നായി െേസപ്പാർട്ട് ചെയ്തു. ഈ സിനിമയിൽ വച്ചാണ് ഇന്ദ്രൻസേട്ടനെ പരിചയപ്പെടുന്നത്. നല്ല മനുഷ്യനാണ് നല്ല നടനാണ്. നല്ലൊരു വ്യക്്തിത്വം. ഈ നടന്റെ കൂടെ അഭിനയിക്കാനായത് ഭാഗ്യമായിതന്നെ കരുതുന്നു.

ശ്രീകാന്തിന്റെ ഇഷ്ട സംവിധായകർ, നടന്മാർ ?

എല്ലാവർക്കും അവരുടേതായ വിഷൻ ഉള്ളവരാണെന്ന് തോന്നുന്നു. രാജീവ് രവിസാറിന്റെ അന്നയും റസൂലും ദിലീഷ് പോത്തൻസാറിന്റെ മഹേഷിന്റെ പ്രതികാരം ഇവരുടെ സിനിമകൾ വല്ലാതെ ഫീൽ ചെയ്തിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെടുന്ന ഫീൽ ഈ സിനിമകൾ തന്നിട്ടുണ്ട്. മഹേഷിന്റെ പ്രതികാരം എത്ര മനോഹരമായാണ് കഥ പറഞ്ഞിരിക്കുന്നത്. നമ്മുടെ ഇഷ്ടം എന്താണോ അത് ഈ സംവിധായകരുടെ ചിത്രങ്ങളിൽ കണ്ടു. അതിനർഥം മറ്റു സംവിധായകരുടെ സിനിമകൾ ഇഷ്ടമല്ല എന്നല്ല. മറ്റു സംവിധായകരുടെ സിനിമകളും ഇഷ്ടമാണ്. അതുപോലെ ആഷിക് അബുസാറിന്റെ ഇടുക്കിഗോൾഡ് വളരെ ഇഷ്ടസിനിമകളിലൊന്നാണ്. ഇപ്പോഴും എന്റെ മൊബൈലിൽ മഹേഷിന്റെ പ്രതികാരമുണ്ട്. ഇടയ്ക്ക് ഞാൻ വീണ്ടും വീണ്ടും കാണും. ഒരു മടിപ്പും തോന്നില്ല. തൊണ്ടിമുതലും ദൃക്സാക്ഷിയിലും ഇടുക്കി ഗോൾഡും ഈ സിനിമളെല്ലാം എന്റെ പ്രിയപ്പെട്ട സിനിമകളാണ്. അതുപോലെ മണിച്ചിത്രത്താഴ് ഇന്നും എന്നെ വിസ്മയിപ്പിക്കുന്നു. പിന്നെ മമ്മൂമ്മക്കയും ലാലേട്ടനും ഇവർ ഇതിഹാസങ്ങളാണ്. ഇവർക്ക് മുകളിൽ വേറെ ആരുമില്ല. അതുപോലെ തിലകൻസാറും നെടുമുടിസാറും ശങ്കരാടിസാറും ഇവരെല്ലാവരും മികച്ച അഭിനേതാക്കൾതന്നെയാണ്. പിന്നെ ഫഹദ്, സുരാജ് വെഞ്ഞാറമൂഡ്സാറും എല്ലാവരും പുതിയകാലത്തെ മികച്ച അഭിനേതാക്കളാണ്. ഇവരുടെ അഭിനയം ഞാൻ ആസ്വദിച്ച് കാണുന്നു.

നടന്മാർ സംവിധാനരംഗത്തേക്ക് വഴിമാറുന്നുണ്ട്. ശ്രീകാന്ത് സംവിധാനരംഗത്തേക്കു വഴിമാറുമോ ?

സംവിധാനം തമാശയ്ക്കുപോലും പറയാൻ പറ്റുന്ന ജോലിയുമല്ല. ഒരു സിനിമ സൃഷ്ടിക്കുന്നത് സംവിധായകനാണ്. അതിന് നല്ല ക്ഷമവേണം, കാഴ്ചപ്പാട് വേണം, വിവരം വേണം. സംവിധാനം ചെയ്യാനുള്ള ഒരു ആത്മവിശ്വാസം വരുമോ എന്ന് എനിക്ക് അറിയില്ല. അഭിനേതാവാകണം അതാണ് ഇപ്പോഴത്തെ മോഹം. നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു. പിന്നെ അസിസ്റ്റന്റ് ഡയറക്ടർ ആയി ജോലിചെയ്തിട്ടുണ്ടെങ്കിലും എന്റെ മനസിൽ സംവിധായകനാകാനുള്ള ഒരു മോഹവമില്ല. അത് ഭയങ്കര ടഫ് ആയ ജോലിയാണെന്ന് മനസിലാക്കിയാണ് ഞാൻ വന്നിരിക്കുന്നത്. കുറേ സിനിമയിൽ അഭിനയിച്ച് ആ മാധ്യമത്തെക്കുറിച്ച് നന്നായി പഠിച്ചതിനുശേഷമേ ആത്മവിശ്വാസംവന്നാൽ മാത്രമേ സംവിധാനത്തെക്കുറിച്ച് ചിന്തിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP