Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

ആഘോഷം അതിരു കടന്നു; ഇന്ത്യൻ യുവതാരത്തിന് ഐസിസിയുടെ താക്കീതും ഡീമെറിറ്റ് പോയിന്റും; മാർലോൻ സാമുവേൽസിനെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ചത് യുവ പേസർ ഖലീൽ അഹമ്മദ്

ആഘോഷം അതിരു കടന്നു; ഇന്ത്യൻ യുവതാരത്തിന് ഐസിസിയുടെ താക്കീതും ഡീമെറിറ്റ് പോയിന്റും; മാർലോൻ സാമുവേൽസിനെ പുറത്താക്കിയതിന് പിന്നാലെ പ്രകോപനപരമായ ആംഗ്യം കാണിച്ചത് യുവ പേസർ ഖലീൽ അഹമ്മദ്

മുംബൈ; വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ഏകദിനത്തിൽ തകർപ്പൻ വിജയമാണ് ഇന്ത്യ നേടിയത്. 224 റൺസിനാണ് സന്ദർശകരെ ഇന്ത്യ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഇന്ത്യൻ ബോളർമാരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. അതിൽ മികച്ച് നിന്നത് യുവതാരം ഖലീൽ അഹമ്മദിന്റെ പ്രകടനമാണ്. എന്നാൽ ഇപ്പോൾ പുറത്തുവരുന്നത് താരത്തിന് ശുഭകരമല്ലാത്ത വാർത്തായാണ്.

പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് യുവ പേസർക്കെതിരേ നടപടിയുമായി ഐസിസി.മർലൻ സാമുവൽസിനെ പുറത്താക്കിയ ശേഷമാണ് താരം ആംഗ്യം കാണിച്ചത്.
ഔദ്യോഗികമായ താക്കീതും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനു ശിക്ഷയായി വിധിച്ചത്. മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം.

രോഹിത് ശർമ പിടിച്ച് മർലോൺ സാമുവൽസ് സ്ലിപ്പിൽ പുറത്തായപ്പോഴാണ് ഖലീലിന്റെ ഈ പ്രകടനം. 224 റൺസ് വിജയം നേടിയ പരമ്പരയിൽ 2-1 എന്ന നിലയിൽ ഇന്ത്യ മുന്നിൽ നിൽക്കുകയാണ്.

ഇന്ത്യൻ സീനിയർ ടീമിൽ തന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്നലെ ഖലീൽ പുറത്തെടുത്തത്. അഞ്ച് ഓവറിൽ 2.60 ഇക്കോണമി റേറ്റിൽ 13 റൺസ് മാത്രമാണ് വിട്ടു നൽകിയത്. വിൻഡീസ് നിരയിലെ മൂന്ന് നിർണ്ണായക വിക്കറ്റുകൾ വീഴ്‌ത്തുകയും ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP