Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ 450 കോടി കൂടി അനുവദിച്ച് കേന്ദ്രസർക്കാർ; തലപ്പാടി-നീലേശ്വരം ദേശീയ പാതയ്ക്ക് 3000 കോടി അനുവദിക്കുമെന്നും നിതിൻ ഗഡ്കരി

പ്രളയക്കെടുതിയിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ 450 കോടി കൂടി അനുവദിച്ച് കേന്ദ്രസർക്കാർ; തലപ്പാടി-നീലേശ്വരം ദേശീയ പാതയ്ക്ക് 3000 കോടി അനുവദിക്കുമെന്നും നിതിൻ ഗഡ്കരി

രഞ്ജിത്ത് ബാബു

തലശേരി: ദേശീയ റോഡ് വികസനഫണ്ടിൽ നിന്ന് കേന്ദ്രം 450 കോടി രൂപ കൂടി അനുവദിച്ചതായി കേന്ദ്ര ഉപരിഗതാഗത വകപ്പ്മന്ത്രി നിധിൻ ഗഡ്കരി .നേരത്തെ 250 കോടി രൂപ പ്രളയകെടുതിയിൽ തകർന്ന റോഡുകൾക്ക് അനുവദിച്ചിരുന്നു. ഇതിനു പുറമെയാ ണ് 450 കോടി രൂപ അനുവദിച്ചതായി മന്ത്രി പ്രഖ്യാപിച്ചത്. തലശേരി - മാഹി ബൈപാസിന്റെ ഉദ്ഘാടനം ചോനാടം കുണ്ടാഞ്ചേരി കുഞ്ഞിരാമൻ മാസ്റ്റർ സ്റ്റേഡിയത്തിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ചടങ്ങിൽ നീലേശ്വരം പള്ളിക്കര മേൽപാലം, പാലക്കാട്ടെ നാട്ടുകാൽ തനവ് പാത പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും നിർവ്വഹിച്ചു. വികസനത്തിനുള്ള സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിൽ തടസങ്ങൾ നീക്കിയത് മുഖ്യമന്ത്രിയെന്ന് കേന്ദ്ര മന്ത്രിനിധിൻ ഗഡ്കരി പറഞ്ഞു.സംസ്ഥാനത്തെ പുതിയ റോഡുകൾ വരുന്നതിന് തടസ്സമായി നിന്നത് സ്ഥലങ്ങൾ ഏറ്റെടുക്കുന്നതിലുള്ള കാലതാമസമായിരുവെന്ന് മന്ത്രി പറഞ്ഞു.

എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ സർക്കാറിന്റെ കാലത്താണ് ഇതിന് വേഗമേറിയതെന്ന് മന്ത്രി പറഞ്ഞു. പ്രളയകെടുതിയിൽ തകർന്ന റോഡുകൾ പുനർനിർമ്മിക്കാൻ നേരത്തെ അനുവദിച്ചതിനു് പുറമെയാണ 450 കോടി രൂപയും കൂടി അനുവദിച്ചത്. തലപാടി നീലേശ്വരം ദേശീയ പാതക്ക് 3,000 കോടി രൂപ അനുവദിക്കുമെന്ന് ഗഡ്ഗരി പറഞ്ഞു. പദ്ധതികളുടെ പ്രവർത്തി ഉദ്ഘാടനം കേന്ദ്ര മന്ത്രി നിധിൻ ഖഡ്ഗരിയും മുഖ്യമന്ത്രി പിണ്‌റായിയും ചേർന്ന് നിർവ്വഹിച്ചു.ചടങ്ങിൽ മന്ത്രിമാരായ ജി.സുധാകരൻ.ടി.പി .രാമകൃഷ്ണൻ.എ.കെ.ശശിന്ദ്രൻ ,കടന്നപ്പള്ളി രാമചന്ദ്രൻ .കെ .കെ .ശൈലജ .പി .കെ .ശ്രീമതി എംപി.വി.മുരളിധരൻ, ഗോകുലം കൃഷ്ണൻ എം പി.എംഎൽഎമാരായ എ.എൻ.ഷംസിർ ഡോ.വി .രാമചന്ദ്രൻ തുടങ്ങി പഞ്ചായത്ത് പ്രസിഡന്റ് മാരും ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP