Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ദിവ്യ പ്രസാദിന്

സംസ്‌കൃതി സിവി ശ്രീരാമൻ സാഹിത്യ പുരസ്‌കാരം ദിവ്യ പ്രസാദിന്

ശ്ശ:ശരീരനായ സാഹിത്യകാരൻ സി വി ശ്രീരാമന്റെ സ്മരണാർത്ഥം ഖത്തർ സംസ്‌കൃതി സംഘടിപ്പിച്ചു വരുന്ന സംസ്‌കൃതി- സി വി ശ്രീരാമൻ സാഹിത്യ പുരസ്‌കാരത്തിനു വേണ്ടിയുള്ള ഈ വർഷത്തെ മത്സരത്തിൽ ശ്രീമതി ദിവ്യ പ്രസാദിന്റെ (മസ്‌കറ്റ്, ഒമാൻ) 'പോർച്ചിലമ്പ്' എന്ന ചെറുകഥ അവാർഡിന് അർഹമായി.

മലപ്പുറം ജില്ലയിൽ ചങ്ങരംകുളം സ്വദേശിനിയായ ദിവ്യ പ്രസാദ് കഴിഞ്ഞ ഒൻപതു വർഷമായി കുടുംബസമേതം മസ്‌കറ്റിൽ താമസിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദമുള്ള ദിവ്യ നവമാധ്യമ രംഗത്തും ആനുകാലികങ്ങളിലും പത്രങ്ങളിലും രചനകൾ പ്രസിദ്ധീകരിക്കാറുണ്ട്.

എഴുത്തുകാരുടെ ഓൺലൈൻ കൂട്ടായ്മയായ ഹരിശ്രീയുടെ 2017 ലെ ചെറുകഥാ പുരസ്‌കാരം 'ഭയസ്ഥലികളിലെ കിതപ്പൊച്ചകൾ' എന്ന കഥയ്ക് ലഭിക്കികയുണ്ടായി. ഭർത്താവ് പ്രാസാദ്, മകൻ ഇഷാൻ, മകൾ അങ്കിത ; ഇമെയിൽ വിലാസം [email protected].

ജിസിസി രാജ്യങ്ങളിൽ താമസക്കാരായ 18 വയസിനു മുകളിൽ പ്രായമുള്ള പ്രവാസി മലയാളികളുടെ മുൻപ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത മൗലിക രചനകളാണ് അവാർഡിന് പരിഗണിച്ചത്. 55 രചനകളാണ് ഇത്തവണ മത്സരത്തിന് ഉണ്ടായിരുന്നത്. പ്രശസ്ത എഴുത്തുകാരൻ ശ്രീ അശോകൻ ചെരുവിൽ ദേശാഭിമാനി വാരിക എഡിറ്റർ പ്രൊഫസർ സി പി അബൂബക്കർ, എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ശ്രീ ശ്രീകുമാർ മേനോത്ത് എന്നിവർ അടങ്ങിയ ജൂറിയാണ് അവാർഡ് നിർണ്ണയിച്ചത്.

50,000 രൂപയും പ്രശസ്തി ഫലകവുമാണ് പുരസ്‌കാരം. നവംബർ 2 വെള്ളിയാഴ്ച ഐസിസി അശോക ഹാളിൽ നടക്കുന്ന സംസ്‌കൃതി കേരളോത്സവം പരിപാടിയിൽവെച്ച് ജൂറി അധ്യക്ഷൻ അശോകൻ ചെരുവിൽ അവാർഡ് സമർപ്പണം നിർവഹിക്കും.

സംസ്‌കൃതി അൽഖോർ യൂണിറ്റ് അംഗവും എഴുത്തുകാരനുമായ ശ്രീ തോമസ് കെയ്ൽ എഴുതിയ 'പാമ്പ് വേലയ്തൻ' എന്ന പുസ്തകത്ത്‌ന്റെ ഖത്തറിലെ പ്രകാശനവും, കഴിഞ്ഞ അധ്യയന വര്ഷം SSLC , പ്ലസ് ടു ക്ലാസുകളിൽ മികച്ച വിജയം നേടിയ സംസ്‌കൃതി അംഗങ്ങളുടെ മക്കൾക്ക് പുരസ്‌കാരവും ചടങ്ങിൽ സമ്മാനിക്കും.

തുടർന്ന് നടക്കുന്ന കലാസന്ധ്യയിൽ സംസ്‌കൃതി കലാകാരികളും കലാകാരന്മാരും അവതരിപ്പിക്കുന്ന തിരുവാതിര, ഭാരതനാട്യം, സംഘഗാനം, സംഗീത ശിൽപം എന്നീ കലാപരിപാടികളും അഭിനയ സംസ്‌കൃതി അണിയിച്ചൊരുക്കുന്ന 'വിലക്കപ്പെട്ട സ്വപ്നങ്ങൾ' എന്ന രംഗാവിഷ്‌കാരവും അരങ്ങേറും.

സ്‌കിൽസ് ഡെവലപ്‌മെന്റ് സെന്ററിൽ നടന്ന പത്ര സമ്മേളനത്തിൽ സംസ്‌കൃതി പ്രസിഡണ്ട് എ സുനിൽ , ജനറൽ സെക്രട്ടറി വിജയകുമാർ, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ കെ കെ ശങ്കരൻ , സംസ്‌കൃതി കലാ വിഭാഗം കൺവീനർ ഇ എം സുധീർ തുടങ്ങിയവർ പരിപാടിയെകുറിച്ച് വിശദീകരിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP