Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അച്ഛനും മകനും കളിക്കുന്നത് നിലനിൽപ്പിന്റെ രാഷ്ട്രീയം; വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും കടമയുമാണെന്ന് അച്ഛൻ പറയുന്നതും മകൻ അമിത് ഷായുടെ ചിറകിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോര്; കേന്ദ്രത്തിലെ എൻഫോഴ്‌സ്‌മെന്റ് നേരെ വരാതിരിക്കാൻ അച്ഛൻ മകനെ ഉപയോഗിക്കുന്നു; കേരളത്തിലെ കേസുകളിൽ സംരക്ഷണം കിട്ടാൻ അച്ഛൻ സംസ്ഥാന സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു; രണ്ടുപേരും പൊതു സമൂഹത്തെ വഞ്ചിക്കുകയാണെന്നും എസ്എൻഡിപി മുൻ പ്രസിഡന്റ് സികെ വിദ്യാസാഗർ

'അച്ഛനും മകനും കളിക്കുന്നത് നിലനിൽപ്പിന്റെ രാഷ്ട്രീയം; വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും കടമയുമാണെന്ന് അച്ഛൻ പറയുന്നതും മകൻ അമിത് ഷായുടെ ചിറകിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോര്; കേന്ദ്രത്തിലെ എൻഫോഴ്‌സ്‌മെന്റ് നേരെ വരാതിരിക്കാൻ അച്ഛൻ മകനെ ഉപയോഗിക്കുന്നു; കേരളത്തിലെ കേസുകളിൽ സംരക്ഷണം കിട്ടാൻ അച്ഛൻ സംസ്ഥാന സർക്കാർ നിലപാടിനൊപ്പം നിൽക്കുന്നു; രണ്ടുപേരും പൊതു സമൂഹത്തെ വഞ്ചിക്കുകയാണെന്നും എസ്എൻഡിപി മുൻ പ്രസിഡന്റ് സികെ വിദ്യാസാഗർ

മറുനാടൻ ഡെസ്‌ക്

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ എസ്എൻഡിപി നിലപാടിന രൂക്ഷമായി വിമർശിച്ച് മുൻ പ്രസിഡന്റ് രംഗത്ത്. ശബരിമലയിൽ യുവതികളെ പ്രവേശിക്കാൻ അനുവദിക്കുന്ന സുപ്രീം കോടതി വിധിക്കൊപ്പമാണ് എസ്എൻഡിപി യോഗം എന്ന അഭിപ്രായം ഉറച്ചുപറയാനുള്ള ധൈര്യം വെള്ളാപ്പള്ളിക്കില്ലെന്ന് എസ്എൻഡിപി യോഗം മുൻ പ്രസിഡന്റ് സി.കെ വിദ്യാസാഗർ തുറന്നടിച്ചു.

എസ്എൻഡിപി യോഗത്തിന്റെ കസേരയിൽ ഇരിക്കുന്ന ഒരാളിന് ഒരു അമിത് ഷായേയും ഭയപ്പെടേണ്ട കാര്യമില്ല. ആരുടെ മുമ്പിലും ആ അഭിപ്രായം ഉറക്കെപ്പറയാനുള്ള തന്റേടം വെള്ളാപ്പള്ളി കാണിക്കണമായിരുന്നു. എന്നാൽ സുപ്രീം കോടതി വിധി പാലിക്കപ്പെടണം എന്ന പ്രസ്താവനയെ സ്വാഗതം ചെയ്യുന്നു.

സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് സർക്കാരിന്റെ ബാധ്യതയും കടമയുമാണെന്ന് അച്ഛൻ പറയുന്നതും മകൻ അമിത് ഷായുടെ ചിറകിനടിയിൽ ഒളിക്കാൻ ശ്രമിക്കുന്നതും ഒരു ചക്കളത്തിപ്പോരാണ്. നിലനിൽപ്പിന്റെ രാഷ്ട്രീയമാണത്. കേന്ദ്രത്തിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടക്കമുള്ള സംവിധാനങ്ങൾ എതിരെ വരാതിരിക്കാൻ വെള്ളാപ്പള്ളി മകനെ ഉപയോഗിക്കുന്നു. കേരളത്തിലെ പല കേസുകളിലും സംരക്ഷണം കിട്ടാൻ അച്ഛൻ സംസ്ഥാന സർക്കാർ നിലപാടിനൊപ്പം നിൽക്കുകയും ചെയ്യുന്നു. ഇവർ രണ്ടുപേരും കൂടി പൊതുസമൂഹത്തേയും ശ്രീനാരായണ സമൂഹത്തേയും വഞ്ചിക്കുകയാണെന്ന് സികെ വിദ്യാസാഗർ ആരോപിച്ചു.

എല്ലാ വിവേചനങ്ങൾക്കും എതിരായി എക്കാലവും നിന്നവരാണ് ശ്രീനാരായണ സമൂഹം. അവർ സുപ്രീം കോടതി വിധിയെ സർവാത്മനാ സ്വാഗതം ചെയ്യുകയാണ്. ഭരണഘടനാ വിരുദ്ധമായി പോകുന്ന ഒരു സമീപനവും ഇന്ത്യൻ സമൂഹത്തിന് സ്വീകാര്യമല്ല എന്നാണ് സുപ്രീം കോടതി വിധി കാണിക്കുന്നത്. ഇനിയും ഏറെ വിവേചനങ്ങൾ ഇന്ത്യൻ സമൂഹത്തിലുണ്ട്.

അവയെല്ലാം തുടച്ചുമാറ്റേണ്ടതുണ്ട് എന്ന സന്ദേശം നൽകുന്ന ചരിത്രവിധിയാണിത്. അതിനെ അർദ്ധമനസ്സോടെയല്ല വെള്ളാപ്പള്ളി സ്വീകരിക്കേണ്ടത്. തുഷാർ വെള്ളാപ്പള്ളിയുടെ കുട്ടിത്തം മാറാത്ത മനസിൽ ചരിത്രബോധത്തിന്റെ അഭാവമുണ്ട്. കേന്ദ്രത്തിൽ നിന്ന് എന്തെങ്കിലും സ്ഥാനമാനങ്ങൾ കിട്ടാനാണ് തുഷാറിന്റെ ശ്രമം. ഈ ഇരട്ട നിലപാടിന് കാലത്തിനോട് വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും മാപ്പു പറയേണ്ടിവരുമെന്നും സികെ വിദ്യാസാഗർ പറഞ്ഞു.

ശബരിമല സ്ത്രീപ്രവേശനത്തിനെതിരെയുള്ള സമരത്തിൽ ബിജെപിക്കൊപ്പം എസ്എൻഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശൻ നേരത്തെ പറഞ്ഞിരുന്നു. ഈ നിലപാടിനെ പരസ്യമായി പരിഹസിച്ചാണ് വിദ്യാസാഗർ നിലപാട് വ്യക്തമാക്കിയത്. നിലവിൽ ഇവിടെ നടക്കുന്നത് അച്ഛനും മകനും കൂടി പ്രവർത്തകരെ അടക്കം പൊട്ടന്മാരാക്കുന്ന പൊറാട്ട് നാടകമാണ് എന്നും അദ്ദേഹം പറയാതെ പറയുന്നുണ്ട്.

തങ്ങൾ ബിജെപിക്കൊപ്പമില്ലെന്നും വിശ്വാസികൾക്കൊപ്പമാണെന്നും വെള്ളാപ്പള്ളി നേരത്തെ വ്യക്തമാക്കി. ശബരിമല വിഷയത്തിലെ സർക്കാർ നയത്തിനെതിരെ എസ്എൻഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്നാണ് ഇന്നലെ വെള്ളാപ്പള്ളി നടേശനെ വേദിയിലിരുത്തി അമിത് ഷാ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറി ഇന്ന് നൽകിയത്.

അമിത് ഷാ ഉദ്ദേശിച്ചത് ബിഡിജെഎസിനെ ആയിരിക്കുമെന്നും എസ്എൻഡിപി ഭക്തർക്കൊപ്പമുണ്ട് പക്ഷേ സമരത്തിനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എൻഡിപി പുനപരിശോധന ഹർജി നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.ശിവഗിരിയിൽ യതിപൂജ മണ്ഡല മഹായജ്ഞ ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് ശബരിമല വിഷയത്തിൽ എസ്എൻഡിപിയും ബിജെപിയും ഒന്നിച്ച് നിന്ന് പോരാടണമെന്ന് അമിത് ഷാ പറഞ്ഞത്. എസ്എൻഡിപിയും ശ്രീനാരായണ ധർമസംഘം ട്രസ്റ്റും ഒന്നിച്ചുപ്രവർത്തിക്കാൻ തുടങ്ങിയത് ഹിന്ദു സമൂഹത്തിന് നല്ലതെന്നും അമിത് ഷാ പറഞ്ഞിരുന്നു.

അതേസമയം ബിഡിജെഎസ് അദ്ധ്യക്ഷനും വെള്ളാപ്പള്ളിയുടെ മകനുമായ തുഷാർ വെള്ളാപ്പള്ളി തങ്ങൾ സമരത്തിനൊപ്പമെന്ന് വ്യക്തമാക്കി. ജനറൽ സെക്രട്ടറി പറയുന്നത് മാത്രമല്ല എസ്എൻഡിപിയുടെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. കൂട്ടായ മീറ്റിംഗിൽ എടുത്ത തീരുമാനം വിശ്വാസികൾക്കൊപ്പം നിൽക്കണമെന്നതാണ്. കൂടാതെ സമരത്തിന്റെ നേതൃ നിരയിലേക്ക് എസ്എൻഡി വരുമെന്നും തുഷാർ പറയുന്നു. ഇതിൽ നിന്ന് വ്യക്തമാകുന്നത്. ശബരിമല വിഷയത്തിൽ എസ്എൻഡിപി നേതൃത്വവും നേതാക്കളും രണ്ടുതട്ടിലെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.വിശ്വാസികൾക്കൊപ്പം തന്നെയാണ് എസ്എൻഡിപി. പ്രവർത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാർ വെള്ളാപ്പള്ളി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP