Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിങ്ങൾ പരാതി കൊടുത്താൻ ഉടൻ പൊലീസ് രജിസ്റ്റർ ചെയ്യണോ ?എഫ്ഐആർ ഇട്ട് കേസെടുക്കാൻ പരാതിയിൽ എന്തെല്ലാം ശ്രദ്ധിക്കണം;കുറ്റ കൃത്യത്തിന് ഇരയായ വ്യക്തി തന്നെ പരാതിപ്പെടണോ?വാക്കു തർക്കം അടിപിടി കേസായി മാറുമ്പോൾ കുരുക്കാനും കുരുങ്ങാതിരിക്കാനും ശ്രദ്ധിക്കേണ്ടവ

നിങ്ങൾ പരാതി കൊടുത്താൻ ഉടൻ പൊലീസ് രജിസ്റ്റർ ചെയ്യണോ ?എഫ്ഐആർ ഇട്ട് കേസെടുക്കാൻ പരാതിയിൽ എന്തെല്ലാം ശ്രദ്ധിക്കണം;കുറ്റ കൃത്യത്തിന് ഇരയായ വ്യക്തി തന്നെ പരാതിപ്പെടണോ?വാക്കു തർക്കം അടിപിടി കേസായി മാറുമ്പോൾ കുരുക്കാനും കുരുങ്ങാതിരിക്കാനും ശ്രദ്ധിക്കേണ്ടവ

അഡ്വ. ഷാജൻ സ്‌കറിയ

എന്റെ ചില സുഹൃത്തുക്കൾ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് നടക്കുന്ന സമയത്ത് ഒരു അടിപിടി കേസിൽ പെടുകയാണ്. വാസ്തവത്തിൽ അവർ നിരപരാധികളാണ്. അവരെ ചിലർ മർദ്ദിക്കുകയായിരുന്നു. അടിപിടിയിൽ സുഹൃത്തുക്കൾ ഒരാളുടെ തല പൊട്ടി. പെട്ടെന്ന് നാട്ടുകാർ ഇടപെട്ട് ഒത്തുതീർപ്പ് സംസാരിച്ചു. അവർ വീട്ടിലേക്ക് പോയി. അവർ ഒരു സുരക്ഷയ്ക്കായി പരാതി എഴുതി പൊലീസിന് നൽകി.

എന്നാൽ നാലു ദിവസം കഴിഞ്ഞ് പൊലീസ് അവരെ വിളിച്ചു. നിങ്ങൾക്കെതിരെ ഒരു പരാതി വന്നിട്ടുണ്ട് അതിനെക്കുറിച്ച് അന്വേഷിക്കണം നിങ്ങൾ നിർബന്ധമായും വരണം. സംഭവിച്ചത് തല്ലുകൊടുത്തവർ തന്നെ അടുത്ത ആശുപത്രിയിൽ അഡ്‌മിറ്റായി മൂന്നു ദിവസം ചികിത്സ നേടിയതായി രാഷ്ട്രീയക്കാരുടെ ഒത്താശയോടെ രേഖയും ഉണ്ടാക്കി. അവിടെ നിന്ന് അടിപിടി കേസുണ്ടായാൽ ഡോക്ടർ ഈ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കണം .

അത് സ്വകാര്യാശുപത്രിയായാലും സർക്കാർ ആശുപത്രിയായിരുന്നാലും. അങ്ങനെ അറിയിച്ച് എഫ്‌ഐആർ ഇട്ട് കേസെടുത്തിട്ടാണ് അവർ ചെല്ലുന്നത്. അതേസമയം തല്ലുകിട്ടിയവർ കൊടുത്ത പരാതിയിൽ ഉള്ള കാര്യം മാത്രമെ പറഞ്ഞിരുന്നുള്ള അതുകൊക്ക്‌നൈസബിൾ ഒഫൻസായി മറ്റാൻ സാധിച്ചില്ല. ഇതോടെ തല്ലു കിട്ടിയവർ പ്രതികളാകുകയും കൊടുത്തവർ ഊരി പോവുകയും ചെയ്തു. ഇത് നമ്മുടെ സംസ്ഥാനത്തും രാജ്യത്തും നിരന്തരം നടക്കുന്നതാണ്. ഇത്തരത്തിൽ നിരവധി നിരപരാധികളാണ് ജയിലിൽ പോകുന്നത്.

അതുകൊണ്ട് ലെയ്മാൻസ് ലോയിൽ ഇന്ന് ചർച്ച ചെയ്യുന്നത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പറ്റിയ തരത്തിൽ എങ്ങനെ പരാതി കൊടുക്കണം അല്ലെങ്കിൽ നിങ്ങൾ കൊടുക്കുന്ന പരാതിയിൽ മറ്റുള്ളവരെ എങ്ങനെ കൊടുക്കണം. അല്ലെങ്കിൽ മറ്റുള്ളവർ നിങ്ങൾക്കെതിരെ പരാതി നൽകിയാൽ എങ്ങനെ രക്ഷപ്പെടണം എന്നിവയെ കുറിച്ചാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP