Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഫാദർ കാട്ടുതറയുടെ സംസ്‌ക്കാരത്തിന് എത്തിയ സിസ്റ്റർ അനുപമയെ അവഹേളിച്ചും അപമാനിച്ചു ഓടിച്ച് ഒരുവിഭാഗം ഇടവകക്കാർ; സഭയെ അപമാനിച്ചു എന്നു പറഞ്ഞ് കന്യാസ്ത്രീക്കു നേരെ അസഭ്യവർഷവുമായി ചിലർ ഓടിയടുത്തു; അക്രമത്തിന് ഇരയാകാതെ സിസ്റ്റർ അനുപമ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ചേർത്തല പള്ളിപ്പുറം ഇടവകയിൽ നടന്നത് കത്തോലിക്കാ സഭയെ ആകെ അപമാനിക്കുന്ന രംഗങ്ങൾ

ഫാദർ കാട്ടുതറയുടെ സംസ്‌ക്കാരത്തിന് എത്തിയ സിസ്റ്റർ അനുപമയെ അവഹേളിച്ചും അപമാനിച്ചു ഓടിച്ച് ഒരുവിഭാഗം ഇടവകക്കാർ; സഭയെ അപമാനിച്ചു എന്നു പറഞ്ഞ് കന്യാസ്ത്രീക്കു നേരെ അസഭ്യവർഷവുമായി ചിലർ ഓടിയടുത്തു; അക്രമത്തിന് ഇരയാകാതെ സിസ്റ്റർ അനുപമ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ചേർത്തല പള്ളിപ്പുറം ഇടവകയിൽ നടന്നത് കത്തോലിക്കാ സഭയെ ആകെ അപമാനിക്കുന്ന രംഗങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

ചേർത്തല: ബലാത്സംഗ കേസിൽ അകത്തായ ശേഷം പുറത്തിറങ്ങിയ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പഞ്ചാബിൽ ലഭിച്ചത് ഉജ്ജ്വല സ്വീകരണമായിരുന്നു. ഇതിന് പിന്നാലെ ബിഷപ്പ് പ്രതികാര നടപടികളുമായി മുന്നോട്ടു പോകുകയാണോ എന്ന സംശയവും ബലപ്പെടുന്നു. ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമരം നയിച്ച സിസ്റ്റർ അനുപമയെ ഒരു വിഭാഗം ഇടവകക്കാർ തടഞ്ഞു.

പള്ളി കോംപൗണ്ടിൽ വച്ച് മാധ്യമങ്ങളോട് സംസാരിക്കാൻ അനുവദിക്കില്ലെന്ന് പറഞ്ഞു കൊണ്ടാണ് ഒരു വിഭാഗം ആളുകൾ ആക്രോശിച്ചു കൊണ്ടും അസഭ്യം വിളിച്ചു കൊണ്ടും ആഞ്ഞടിച്ചത്. ഈ സംഭവത്തിൽ ആക്രണണത്തിന് ഇരയാകാതെ സിസ്റ്റർ അനുപമ രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നൽകിയ ഫാദർ കുര്യാക്കോസിന്റെ സംസ്‌ക്കാരച്ചടങ്ങൾക്ക് ശേഷം ചേർത്തല പള്ളിപ്പുറം സെന്റ് മേരീസ് പള്ളിയിൽ വച്ചായിരുന്നു സംഭവം.

ഒരു വിഭാഗം ആളുകൾ സിസ്റ്റർ മാധ്യമങ്ങൾക്ക് സമീപത്തേക്ക് നീങ്ങിയപ്പോൾ പാഞ്ഞടുക്കുകയായിരുന്നു. ഇതോടെ സിസ്റ്റർ ആകെ പകച്ചുപോയി. തന്റെ ഇടവകയിലെ ആളുകളാണെന്നും എന്തിനാണ് അവർ തനിക്കെതിരെ തിരിഞ്ഞതെന്ന് അറിയില്ലെന്നും അനുപമ കരഞ്ഞു കൊണ്ട് പറഞ്ഞു. തന്നെ സന്യാസ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തിയതും ഫാദർ കുര്യാക്കോസ് ആയിരുന്നെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു.

പള്ളിമുറ്റത്തു നിന്ന് കൂടുതൽ പ്രതികരികരണമൊന്നും വേണ്ടെന്നും മടങ്ങിപ്പൊക്കോണമെന്നും പറഞ്ഞുകൊണ്ട് ഫ്രാങ്കോ അനുകൂലികളായ ഒരുപറ്റം ആളുകൾ രംഗത്തെത്തുകയായിരുന്നു. ഇതേ ഇടവക്കാരായ മറ്റ് അച്ഛന്മാർ മരിച്ചപ്പോൾ വരാത്ത സിസ്റ്റർ ഇപ്പോൾ വന്നിരിക്കുന്നത് ഞങ്ങളെയും ഇടവകയേയും അപമാനിക്കാനാണോ എന്ന് ആക്രോശിച്ചുകൊണ്ട് സിസ്റ്റർ അനുപമയെ പള്ളിമുറ്റത്തു വച്ച് കയ്യേറ്റം ചെയ്യുകയായിരുന്നു.

ഒടുവിൽ ഇടവക വികാരി ഇടപെട്ട് 'ഇത് സിസ്റ്ററുടെ കൂടി ഇടവകയാണെന്നും അവർക്ക് പറയാനുള്ളത് പറയാൻ അവകാശമുണ്ടെന്നും' പറഞ്ഞതോടെയാണ് സിസ്റ്റർ അനുപമ മാധ്യമങ്ങളോട് സംസാരിച്ചു തുടങ്ങിയത്. സംഘർഷങ്ങൾക്കിടെ പൊട്ടിക്കരഞ്ഞുകൊണ്ടാണ് സിസ്റ്റർ അനുപമ മാധ്യമങ്ങളെ കണ്ടത്. അച്ഛനും ഞങ്ങളും നിലകൊണ്ടത് സത്യത്തിനു വേണ്ടിയാണെന്നും മരണത്തിലെ ദുരൂഹത സംബന്ധിച്ച് പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ അറിയാൻ കഴിയൂ എന്നും സിസ്റ്റർ അനുപമ പ്രതികരിച്ചു.

ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പള്ളിയിലെ ശുശ്രൂഷകൾ ആരംഭിച്ചത്. വിവിധ സ്ഥലങ്ങളിൽ നിന്നുള്ള വൈദികരും, കന്യാസ്ത്രീകളും ഉൾപ്പെടെ നൂറ് കണക്കിനാളുകൾ ആദരാഞ്ജലികൾ അർപ്പിക്കാനെത്തിയിരുന്നു. 4 മണിയോടെ പ്രത്യേകം സജ്ജമാക്കിയ കല്ലറയിൽ മൃതദേഹം അടക്കം ചെയ്തു. ഇതിന് ശേഷമായിരുന്നു നാടകീയ രംഗങ്ങൾ.

ബലാത്സംഗ പരാതിയിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാദർ കുര്യാക്കോസ് മൊഴി നൽകിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റിനു പിന്നാലെ രണ്ട് തവണ ജലന്ധറിലെ അദ്ദേഹത്തിന്റെ വീട്ടിന് നേരെ ആക്രമണം ഉണ്ടായി. ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണം കൊലപാതകമാണെന്നാണ് ബന്ധുക്കളുടെ ആരോപണം. ഈ ദുരൂഹത നിലനിൽക്കുകയാണ്. നേരത്തെ കാട്ടുതറയെ പോലെ തങ്ങളെയും ഇല്ലാതാക്കാൻ ശ്രമം ഉണ്ടാകുമോ എന്ന് തങ്ങൾ ഭയക്കുന്നതായി സിസ്റ്റർ അനുപമ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

ഭക്ഷണത്തിൽ സ്ലോ പോയിസൺ ചേർത്ത് അവർ ഞങ്ങളെ അല്പാല്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായാണ് അവർ പറഞ്ഞത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നൽകിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങൾക്കുള്ള സൂചനയാണോ എന്ന് സംശയമുണ്ട്. അച്ചൻ എങ്ങനെ മരിച്ചതാണെങ്കിലും അതിന് പിന്നിൽ അവർ തന്നെയാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്ക് ജാമ്യം കിട്ടിയശേഷം അയാളുടെ ആളുകൾ പലതവണ അച്ചനെ നേരിട്ട് ചെന്നുകണ്ട് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഇരയായ കന്യാസ്ത്രിയുടെ സുഹൃത്തായ സിസ്റ്റർ അനുപമ പറഞ്ഞു.

കുര്യാക്കോസ് അച്ചനെ 2003 മുതൽ എനിക്കറിയാം. സഭ തുടങ്ങിയ കാലഘട്ടത്തിൽ കന്യാസ്ത്രീകളെ മഠത്തിൽ ചേർക്കുന്നതിനും മറ്റും അച്ചനായിരുന്നു മുൻപന്തിയിൽ. ജലന്ധർ രൂപത അതിരൂപതയാക്കുന്നതിന് റോമിൽ നിന്ന് അനുമതി വാങ്ങിയെടുക്കുന്നതിന് എഴുത്തുകുത്തുകളെല്ലാം നിർവഹിച്ചത് അച്ചനായിരുന്നു. അന്ന് ബിഷപ്പ് ഫ്രാങ്കോ വികാരി മാത്രമായിരുന്നു. സ്നേഹമുള്ള നല്ല മനുഷ്യനായിരുന്നു കുര്യാക്കോസ് അച്ചൻ. തെറ്റ് കണ്ടാലും നല്ലത് കണ്ടാലും നേരിട്ട് പറയും. ഒരിക്കലും ആരെയും ദ്രോഹിക്കണമെന്ന ചിന്ത അച്ചനുണ്ടായിരുന്നില്ല. ഞങ്ങൾക്ക് അനുകൂലമായി മാധ്യമങ്ങളോട് ധൈര്യമായി സംസാരിച്ച വ്യക്തിയായിരുന്നു. ഇതേത്തുടർന്ന് അച്ചന് പലതരത്തിലുള്ള ഭീഷണിയും പ്രതികാര നടപടിയും നേരിടേണ്ടി വന്നിട്ടുണ്ടെന്നും അനുപമ പറയുകയുണ്ടായി.

ജലന്ധറിനടുത്ത് ബസുവയിലുള്ള അച്ചന്റെ വിദ്യാർത്ഥിയായിരുന്ന വൈദികന്റെ കീഴിലേക്ക് സ്ഥലംമാറ്റിയത് പ്രതികാര നടപടിയുടെ ഭാഗമായാണ്. വെറും റസിഡൻഷ്യൽ പ്രീസ്റ്റെന്ന് പദവി മാത്രമാണ് അവിടെ അച്ചനുണ്ടായിരുന്നത്. ഒരു പാരീഷിന്റെ പോലും ഉത്തരവാദിത്വം നൽകിയിരുന്നില്ല. കുര്യാക്കോസ് അച്ചന്റെ മരണത്തിലേക്ക് നയിച്ചത് എന്ത് കാരണമായാലും അതിന് പിന്നിൽ അവരാണ്. അച്ചന്റേത് ഒരു സ്വാഭാവിക മരണമാണെങ്കിൽപോലും അതിന് പിന്നിൽ ഫ്രാങ്കോയുടെ ആളുകളാണെന്നും അനുപമ ആരോപിക്കുകയുണ്ടായി.

തനിക്കെതിരെ നിൽക്കുന്നവരെ ഏതെങ്കിലും വിധത്തിൽ ഒതുക്കാൻ ഫ്രാങ്കോ ശ്രമിക്കും. മൊഴി കൊടുത്തതിനും മാധ്യമങ്ങളോട് സംസാരിച്ചതിന് ശേഷവും അച്ചന് നിരന്തരം ഭീഷണിയുണ്ടായിരുന്നുവെന്നും സിസ്റ്റർ അനുപമ പറയുകയുണ്ടായി. 2016ലാണ് സിസ്റ്റർ അനുപമ കുറവിലങ്ങാട് മഠത്തിലെത്തുന്നത്. അപ്പോൾ കുറ്റകൃത്യം നടന്ന് രണ്ട് വർഷം കഴിഞ്ഞിരുന്നു. മഠത്തിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട, സ്നേഹ ബഹുമാന പൂർവം താൻ അമ്മയെന്ന് വിളിക്കുന്ന, ഇരയായ കന്യാസ്ത്രീയുടെ കൂടെ അന്ന് മുതൽ കരുത്തായി അനുപമയുണ്ടായിരുന്നു. സഭയും ബിഷപ്പിന്റെ കൂട്ടാളികളും ഇരയെ ആദ്യം നയപരമായും പിന്നീട് ഭീഷണിയുടെ രൂപത്തിലും നേരിടാൻ നോക്കിയപ്പോൾ തളർന്നു പോകാതെ അവരെ സംരക്ഷിച്ച് നിർത്തിയതിൽ തീർച്ചയായും സിസ്റ്റർ അനുപമയുടെയും മറ്റ് കന്യാസ്ത്രീകളുടെയും പങ്ക് വലുതായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP