Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കാണാതെ പോയാൽ ഹൈക്കോടതിയിൽ കൊണ്ടുപോയി റിട്ട് ഹർജി നൽകാം; നിങ്ങളുടെ നികുതി വാങ്ങിയ വാങ്ങിയ ശേഷം റോഡ് ഉണ്ടാക്കുന്നില്ലെങ്കിൽ റോഡ് ഉണ്ടാക്കാൻ ഹർജി നൽകാം; യോഗ്യത ഇല്ലാതെ പൊതുപദവി ഏറ്റെടുത്താൽ ചോദ്യം ചെയ്യാം;മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള റിട്ട് ഹർജ്ജികളെ കുറിച്ച് ഇന്നത്തെ ലേയ്മാൻസ്ലോ

നിങ്ങളുടെ പ്രിയപ്പെട്ട ഒരാളെ കാണാതെ പോയാൽ ഹൈക്കോടതിയിൽ കൊണ്ടുപോയി റിട്ട് ഹർജി നൽകാം; നിങ്ങളുടെ നികുതി വാങ്ങിയ വാങ്ങിയ ശേഷം റോഡ് ഉണ്ടാക്കുന്നില്ലെങ്കിൽ റോഡ് ഉണ്ടാക്കാൻ ഹർജി നൽകാം; യോഗ്യത ഇല്ലാതെ പൊതുപദവി ഏറ്റെടുത്താൽ ചോദ്യം ചെയ്യാം;മൗലികാവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള റിട്ട് ഹർജ്ജികളെ കുറിച്ച് ഇന്നത്തെ ലേയ്മാൻസ്ലോ

മറുനാടൻ ഡെസ്‌ക്‌

ഇന്ത്യയുടെ ഏറ്റവും പരമോന്നതമായ ഭരണ സംഹിത നമ്മുടെ ഭരണഘടനയാണ്. ഭരണഘടനയിൽ പറഞ്ഞിരിക്കുന്നതിന് വിരുദ്ധമായി ഒന്നും ചെയ്യാൻ ഒരു സർക്കാരിനും സാധ്യമല്ല. ഈ കോളത്തിൽ പിന്നീട് പ്രധാനപ്പെട്ട ലെയ്മാനുകൾക്ക് ശേഷം ഇന്ത്യൻ ഭരണഘടനയെ കുറിച്ചുള്ള പറഞ്ഞു തരണമെന്നും ചർച്ച ചെയ്യണമെന്നും ഞാൻ ആഗ്രഹിക്കുന്നുണ്ട്. എന്തായാലും ഇന്ത്യൻ ഭരണഘടനയിലെ 12 മുതൽ 35 വരെയുള്ള അനുച്ഛേദങ്ങൾ വിവരിക്കുന്നത് ഒരു മനുഷ്യന്റെ ഒരു ഇന്ത്യാക്കാരന്റെ മൗലികാവകാശങ്ങളെ കുറിച്ചാണ്. ഈ മൗലികാവകാശങ്ങൾ ആറെണ്ണമാണ്. റൈറ്റ് ടു ഇക്വാലിറ്റി, റൈറ്റ് ടു ഫ്രീഡം, റൈറ്റ് ടു റിലീജിയൻ, റൈറ്റ് എഗൻസ്റ്റ് എക്‌സപ്ലോയിറ്റേഷൻ, കൾച്ചറൽ ആൻഡ് എജ്യുക്കേഷണൽ റൈറ്റ്. ഈ അഞ്ചെണ്ണവും ഈ അഞ്ചെണ്ണം ലംഘിക്കപ്പെട്ടാൽ ഭരണഘടന ഉറപ്പ് തരുന്ന പരിഹാരങ്ങളുമാണ് നമ്മുടെ ആറ് അവകാശങ്ങൾ.

അതായത് മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം, സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള സ്വാതന്ത്ര്യം,ലിബേർട്ടി, സംസാരിക്കാനുള്ള സ്വാതന്ത്ര്യം അങ്ങനെ ഒരുപാട് സ്വാതന്ത്ര്യങ്ങളുണ്ട്. ഇത് വിശദമായി തന്നെ ഭരണഘടനയിൽ പറയുന്നുണ്ട്. അഭിപ്രായ സ്വാതന്ത്ര്യമൊക്കെ അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ഇത്തരം മൗലികാവകാശത്തിന്റെ ഭാഗമാണ് ഇക്വാലിറ്റി. അതാണ് ശബരിമല സ്ത്രീപ്രവേശന പ്രശ്‌നത്തിൽ കോടതി പരിഗണിച്ചത്. ഈ മൗലികാവകാശങ്ങൾ ലംഘിക്കപ്പെടുന്ന അവസ്ഥ ഉണ്ടായാൽ ഒരു പൗരൻ താഴത്തെ തട്ടിൽ കോടതിയിൽ പോയി നീതി തേടുക അതിന് വേണ്ടി കാത്തിരിക്കുക എന്നത് പ്രയാസമാണ്. അതുകൊണ്ട് ഭരണഘടനയിലെ രണ്ട് ആർട്ടിക്കിളുകൾ വഴി നേരിട്ട് സപ്രീം കോടതിയിലോ ഹൈക്കോടതിയിലോ പോയി പരിഹാരം തേടാൻ എല്ലാ പൗരന്മാർക്കും അവകാശം കൊടുത്തിട്ടുണ്ട്.

അതിന് നൽകിയിരിക്കുന്ന പേരാണ് റിട്ട് ഹർജി എന്ന് പറയുന്നത്. ഒരാളുടെ മൗലികതാവകാശം ലംഘിക്കപ്പെട്ടാൽ ഹൈക്കോടതിയിലോ അതോ സുപ്രീം കോടതിയിലോ നേരിട്ട് പോയി റിട്ട് ഹർജി നൽകി നിങ്ങളുടെ മൗലികാവകാശം നിങ്ങൾക്ക് നേടിയെടുക്കാം. അതേക്കുറിച്ചാണ് ലേയ്‌മെൻസ് ലോയിൽ ഇന്ന് ചർച്ച ചെയ്യുന്നത്. ഭരണഘടനയുടെ 32ാം അനുച്ഛേദം അനുസരിച്ചാണ് സുപ്രീം കോടതിയിൽ നമ്മൾ പോകുവാനുള്ള വകുപ്പുകൾ പറയുന്നത്. ഭരണഘടനയുടെ 226ാം അനുച്ഛേദം അനുസരിച്ചാണ് ഹൈക്കോടതിയിൽ പോകുന്നത്. രണ്ടിടത്ത് പോയാലും നമുക്ക് ഒരേ തരത്തിലുള്ള പരിഹാരമാണ് ലഭിക്കുന്നത്. സുപ്രീം കോടതിയിൽ പോയാൽ ചെലവേറും എന്ന് മാത്രമല്ല നമ്മുടെ ആവശ്യം തള്ളിയാൽ നമുക്ക് അപ്പീൽ കൊടുക്കാൻ അവസരമില്ല. ഹൈക്കോടതിയിലാണെങ്കിൽ അവിടെ നിന്നും പോകാം. സുപ്രീം കോടതിയിൽ പോകുന്നത് വലിയ ഭരണഘടനാ പ്രാധാന്യങ്ങൾ ഉള്ള വിഷയങ്ങളാണ്.

തൃപ്തി ദേശായി സുപ്രീം കോടതിയിൽ നേരിട്ടാണ് റിട്ട് ഹർജി സമർപ്പിച്ചത്. റിട്ട് ഹർജികൾ അഞ്ച് വിധമുണ്ട്. അഞ്ച് തരത്തിൽ അഞ്ച് ആവശ്യങ്ങൾക്ക് നാം റിട്ട് ഹർജി സമർപ്പിക്കണം. ഈ അഞ്ചു തരം റിട്ട് ഹർജികളെ കുറിച്ചാണ് ഞാൻ ചെറുതായി ഇവിടെ വിവരിക്കുന്നത്. ആദ്യത്തെ റിട്ട് ഹർജിയാണ് ഹേബിയസ് കോർപ്പസ്. നമ്മൾ ഒരുപാട് കേട്ടിട്ടുണ്ട്. ഹേബിയസ് കോർപ്പസ് നൽകിയപ്പോഴാണ് ഒരാളെ കണ്ടെത്തിയെന്ന് പറയുന്നത്. ഇതിന്റെ ഇംഗ്ലീഷിലുള്ള അർത്ഥം എന്ന് പറയുന്നത് പ്രൊഡ്യൂസ് ദി ബോഡി എന്നുള്ളതാണ്. ആളെ ഹാജരാക്കുക എന്നുള്ളതാണ്. നമ്മളിൽ ഒരാൾ പെട്ടന്ന് അപ്രത്യക്ഷനാകുന്നു. അല്ലെങ്കിൽ രണ്ട് പേർ നമ്മളെ വീട്ടിൽ വന്ന് പിടിച്ചുകൊണ്ട് പോകുന്നു. അല്ലെങ്കിൽ ഒരു സുഹൃത്ത് വെളിയിലേക്ക് എന്ന് പറഞ്ഞു പോകുന്നു. പിന്നീട് കാണുന്നില്ല. അല്ലെങ്കിൽ പൊലീസ് പിടിച്ചു കൊണ്ടു പോകുന്നു. പിന്നീട് വിവരമില്ല. ഇങ്ങനെ വരുമ്പോൾ ആളുടെ ഭാര്യയ്‌ക്കോ അയാളുമായി ഏറ്റവും അടുത്ത ആൾക്കോ സുഹൃത്തിനോ ആർക്ക് വേണമെങ്കിലും കോടതിയിൽ പോയി ഹേബിയസ് കോർപ്പസ് ഹർജി നൽകാം.

ഇങ്ങനെ വന്നാൽ കോടതി അപ്പോൾ തന്നെ പൊലീസിന് ഉത്തരവ് കൊടുക്കും ആ വ്യക്തിയെ ഹാജരാക്കൂ എന്ന്. പിന്നെ പൊലീസിന്റെ ബാധ്യതയാണ് അയാളെ കണ്ടുപിടിച്ച് കൊണ്ടുവരിക എന്നത്. കാണാതെ പോയി എന്ന് പറഞ്ഞ് പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്താൽ അവർ അനങ്ങിയെന്ന് വരില്ല. അതേ സമയം ഹേബിയസ് കോർപ്പസ് ഹർജി കൊടുത്താൽ അപ്പോൾ തന്നെ നടപടിയുണ്ടാകും.കാരണം കോടതിയിൽ ഹാജരാക്കിയേ പറ്റൂ. പലപ്പോഴും പെൺകുട്ടികൾ ഒളിച്ചോടി പോകുമ്പോൾ മാതാപിതാക്കൾ കൊടുക്കുന്നത് ഹേബിയസ് കോർപ്പസാണ്. ഹേബിയസ് കോർപ്പസിലെ ഏറ്റവും പ്രശസ്തമായ കേസ് രാജൻ കേസാണ്. ഈച്ചര വാര്യർ മകനെ കണ്ടെത്താൻ കൊടുത്ത കേസ്. ഈച്ചരവാര്യരുടെ മകനെ പൊലീസ് കൂട്ടിക്കൊണ്ട് പോയി കൊന്നു കളഞ്ഞു. ഒരു വിവരവുമില്ല.

ഹേബിയസ് കോർപ്പസുമായി ഈച്ചരവാര്യർ കോടതിയിൽ ചെന്നപ്പോഴാണ് ഈ കേസിന്റെ ചുരുളഴിഞ്ഞത്. രണ്ടാമത്തേതാണ് മാൻഡമസ് എന്ന് പറയുന്നത്. ഒരു പൊതു ചുമതല വഹിക്കുന്നയാൾ. സർക്കാർ ഉദ്യോഗസ്ഥനായിക്കൊള്ളട്ടെ, ഒരു പൊതു ഉത്തരവാദിത്വം വഹിക്കുന്ന ആൾ. പലപ്പോഴും കലക്ടർമാരായിക്കൊട്ടെ എൻജിനീയർമാരായിക്കോട്ടെ, ആയാൾ അയാളുടെ ചുമതല നിറവേറ്റുന്നില്ല. അയാൾ ചുമതല നിറവേറ്റുന്നതുകൊണ്ട് ഒരു സാധാരണക്കാരന് അയാളുടെ മൗലികാവകാശം ലംഘിക്കപ്പെടുന്നു. ഒരോ മനുഷ്യനും അവനവന് നിശ്ചയിച്ചിരിക്കുന്ന ചുമതല നിറവേറ്റുന്നില്ലെങ്കിൽ അത് നിറവേറ്റണമെന്ന് പറഞ്ഞ് കോടതിയിൽ നിന്നും ഉത്തരവ് വാങ്ങിക്കുന്നതാണ് മാൻഡമസ് എന്ന് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP