Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല....തുരുതുരാ ഫ്‌ളാഷ് മിന്നി; ഐ.ജി എത്തിയതൊന്നും അറിയാതെ സോപാനത്തിന് സമീപം നിന്ന കേരള കൗമുദി ഫോട്ടോഗ്രാഫറുടെ കണ്ണിൽ ഐപിഎസുകാരന്റെ കണ്ണീർ എത്തിയത് അപ്രതീക്ഷിതമായി; സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിന്ന ഐജിയെ ഫ്രെയിമിലാക്കിയ ജഗതിക്കാരൻ അജയ് മധു താരമാകുമ്പോൾ

കെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കണ്ടു; പിന്നെ ഒന്നും നോക്കിയില്ല....തുരുതുരാ ഫ്‌ളാഷ് മിന്നി; ഐ.ജി എത്തിയതൊന്നും അറിയാതെ സോപാനത്തിന് സമീപം നിന്ന കേരള കൗമുദി ഫോട്ടോഗ്രാഫറുടെ കണ്ണിൽ ഐപിഎസുകാരന്റെ കണ്ണീർ എത്തിയത് അപ്രതീക്ഷിതമായി; സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിന്ന ഐജിയെ ഫ്രെയിമിലാക്കിയ ജഗതിക്കാരൻ അജയ് മധു താരമാകുമ്പോൾ

ആർ പീയൂഷ്

സന്നിധാനം: സമസ്താപരാദങ്ങളും പൊറുക്കണമേ എന്ന് പൊട്ടിക്കരഞ്ഞ് സന്നിധാനത്ത് കൈകൂപ്പി നിൽക്കുന്ന ഐ.ജി ശ്രീജിത്തിനെ ആദ്യം തിരിച്ചറിഞ്ഞ് ദൃശ്യം പകർത്തിയത് കേരളാ കൗമുദി തിരുവനന്തപുരം ഫോട്ടോ ഗ്രാഫർ അജയ് മധു. തീർത്തും അപ്രതീക്ഷിതമാണ് ഈ ചിത്രം തിരുവനന്തപുരത്തുകാരനായ അജയ് മധുവിന്റെ ക്യാമറയിൽ പതിഞ്ഞത്. ഇതോടെ ശബരിമല വിഷയത്തിൽ പോലും വിശ്വാസികൾ ചർച്ചയാക്കിയ ചിത്രത്തിന്റെ ഉടമയായി അജയ് മധു മാറി.

പുലർച്ചെ നാലരയ്ക്ക് സാന്നിധാനത്തെത്തിയ അജയ് പന്തളം രാജ പ്രതിനിധി ശശികുമാര വർമ്മ ദർശനത്തിനെത്തുന്ന ചിത്രം പകർത്താനായി എത്തിയതായിരുന്നു. അഞ്ച് മണിയോടെ നട തുറന്നപ്പോഴാണ് ശശികുമാര വർമ്മയുടെ തൊട്ട് പിന്നിലായി നിൽക്കുന്ന ടീ ഷർട്ട് ധരിച്ച ആളെ കാണുന്നത്. ഒറ്റ നോട്ടത്തിൽ മനസ്സിലായില്ല. ഒന്നുകൂടി സൂക്ഷിച്ച് നോക്കിയപ്പോഴാണ് അജയ് ഭഗവാന്റെ മുന്നിൽ തൊഴുത് കുമ്പിട്ട് നിൽക്കുന്നത് ഐ.ജി ശ്രീജിത്താണെന്ന് കാണുന്നത്. നോക്കുമ്പോൾ കണ്ണുകൾ കലങ്ങി നിറഞ്ഞ് കവിഞ്ഞൊഴുകുകയാണ്.

പിന്നെ ഒന്നും നോക്കിയില്ല. തുരുതുരാ ഫ്‌ളാഷ് മിന്നി. തൊഴുത് വണങ്ങിയ ശേഷം നേരെ പോയത് തന്ത്രിയുടെ മുറിയിലേക്കായിരുന്നു. തന്ത്രിയുമായി ഇരുപത് മിനിട്ടോളം സംസാരിച്ച ശേഷം പൊലീസുകാരോടൊപ്പം പമ്പയിലേക്ക് മടക്കം. മലയാളി ഏറെ ചർച്ചയാക്കി ചിത്രത്തെ കുറിച്ച് 'ഒട്ടും പ്രതീക്ഷിക്കാത്ത സംഭവം' എന്നായിരുന്നു അജയ് മധുവിന്റെ പ്രതികരണം. 'ഐ.ജി എത്തിയതൊന്നും അറിയാതെയായിരുന്നു സോപാനത്തിന് സമീപം നിന്നത്. അപ്രതീക്ഷിതമായി ഐ.ജി എത്തിയപ്പോൾ ഒന്നു ഞെട്ടി. എങ്കിലും അദ്ദേഹത്തിന്റെ വികാരപ്രകടനങ്ങൾ പകർത്താനായി '. അജയ് പറയുന്നു.

അജയ് മധു തിരുവനന്തപുരം ജഗതി സ്വദേശിയാണ്. അഞ്ച് വർഷമായി മാധ്യമ രംഗത്ത് ഫോട്ടോ ഗ്രാഫറായി ജോലി ചെയ്യുകയാണ്. ഇൻഡോ അമേരിക്കൻ പ്രസ് ക്ലബ്ബ് അവാർഡ് ജേതാവാണ് മംഗളത്തിൽ മൂന്ന് വർഷം ജോലി ചെയ്ത ശേഷമാണ് ഇപ്പോൾ കേരളാ കൗമുദിയിലെത്തിയത്. സ്‌പെഷ്യൽ അസൈന്മെന്റിന്റെ ഭാഗമായാണ് ശബരിമല ഡ്യൂട്ടിക്കെത്തിയത്. അജയ് പകർത്തിയ ഐ.ജി ശ്രീജിത്തിന്റെ ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിലും വൈറലാണ്. ഇതോടെ അജയ് മധുവും പത്രക്കാർക്കിടയിലെ പുതിയ താരോധയമാവുകയാണ്.

ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത് പ്രതിഷേധം വ്യാപകമാകവെ മല ചവിട്ടാനെത്തിയ യുവതികൾക്ക് സുരക്ഷ ഒരുക്കിയത് ഐ.ജി: എസ്.ശ്രീജിത്തായിരുന്നു. മാസപൂജയ്ക്കായി ശബരിമല നട തുറന്നതു മുതൽ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്ത്രീകൾ സന്നിധാനം വരെ എത്തിയത്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിക്കുന്നതിൽ എതിർപ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘർഷത്തിലേക്കും ക്രമസമാധാന പ്രശ്‌നത്തിലേക്കും വഴിമാറാതെ നോക്കിയതിൽ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നുവെന്ന വിശദീകരിച്ചാണ് കേരള കൗമുദി അജയ് മധുവിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ മറ്റ് മാധ്യമങ്ങളും ഈ ചിത്രം ഏറ്റെടുത്തു.

അങ്ങനെ ശ്രീജിത്ത് സാധാരണ ഭക്തനെ പോലെ ശബരിമലയിൽ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദർശിക്കുന്ന ചിത്രം വൈറലായി. കെകൾ കൂപ്പി ഭക്തർക്കിടയിൽ നിന്ന് മനമുരുകി പ്രാർത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കാണാം. ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമെൻ ആക്ടിവിസ്റ്റ് രഹ്നാ ഫാത്തിമയും ഹൈദരാബാദിൽ നിന്നുള്ള മോജോ ടി.വി റിപ്പോർട്ടർ കവിതാ ജെക്കലും ശനിയാഴ്ച ശബരിമലയിൽ ദർശനത്തിനായി എത്തിയിരുന്നു. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവതികളെ ശബരിമല നടയുടെ പതിനെട്ടാംപടിക്ക് ഇരുനൂറ് മീറ്റർ അകലെ നടപ്പന്തലിൽ എത്തിച്ചത്. എന്നാൽ ഭക്തരുടെ പ്രതിഷേധത്തെ തുടർന്ന് അവർ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട് ഐ.ജി സംസാരിച്ചത് വിശ്വാസികളുടെ ഭാഷയിലായിരുന്നു.

മറ്റ് വിശ്വാസികളെ പോലെ ഞാനും ഭക്തനാണ്. ഞങ്ങൾ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ് നിങ്ങളുടെ മുന്നിൽ നിൽക്കുന്നത്. ഭക്തരെ ചവിട്ടി അരച്ച് ഞങ്ങൾ മുന്നോട്ടു നീങ്ങാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ,? സുപ്രീം കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട് . നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ.ജി പ്രതിഷേധക്കാരോട് വ്യക്തമാക്കുകയായിരുന്നു. നിയമം നടപ്പാക്കേണ്ട ബാദ്ധ്യതയുള്ളതിനാലാണ് താൻ അവർക്ക് സുരക്ഷ ഒരുക്കിയതെന്നും ഐ.ജി പറഞ്ഞു. ഐ.ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ് ഭക്തർ കേട്ടുനിന്നത്. പിന്നീട് പ്രതിഷേധം ശക്തമായതോടെ യുവതികൾ ദർശനം നടത്താതെ മടങ്ങുകയായിരുന്നു. ഈ സംഭവത്തിന് ശേഷം ആദ്യമായാണ് ഐജി ദർശനത്തിന് എത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP