Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിയമങ്ങൾ എത്ര തരം; നിയമങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധമെന്താണ് ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

നിയമങ്ങൾ എത്ര തരം; നിയമങ്ങളും ഭരണഘടനയും തമ്മിലുള്ള ബന്ധമെന്താണ് ? ലെയ്മാൻസ് ലോയിൽ അഡ്വക്കേറ്റ് ഷാജൻ സ്‌കറിയ എഴുതുന്നു

ഷാജൻ സ്‌കറിയ

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ നിയമം ഇന്ത്യൻ ഭരണഘടനയാണ്. ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹിക സാമ്പത്തിക വീക്ഷണമാണ്. ഈ ഭരണഘടനയിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന പ്രമാണങ്ങളുടെ അടിസ്ഥാനത്തിലാണ് എല്ലാ നിയമങ്ങളും സ്ഥിതി ചെയ്യുന്നത്. ഇതിനെ മൂന്ന് ഭാഗങ്ങളായി തിരിച്ച് എക്‌സിക്യൂട്ടീവ്, ലെജിസ്ലേച്ചർ, ജുഡീഷ്യറി എന്നിങ്ങനെയാണ് കണക്കാക്കുന്നത്. ഈ മൂന്ന് വിഭാഗത്തിന്റേയും ഉത്തവാദിത്വങ്ങൾ ഭരണഘടനയെ ്ടിസ്ഥാനമാക്കിയാണ്. 1949 നവംബർ മാസം 20ാം തീയതി ഭകണഘടന നിർമ്മാണ സഭയിൽ അംഗീകരിച്ചതും 1950 ജനുവരി 26ന് നിലവിൽ വന്നതുമാണ് നമ്മുടെ ഭരണഘടന.

ഇന്ത്യയിലെ ഒന്നാം നമ്പർ നിയമം ഇന്ത്യൻ ഭരണഘടനയാണ്. ഭരണഘടനയിൽ ഒരു കാര്യം പറഞ്ഞിട്ടുണ്ടെങ്കിൽ അത് അംഗീകരിച്ചേ മതിയാകു. അതിന് മാറ്റം വരുത്താൻ പോലും മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. ഇന്ത്യിയൽ ഏതൊക്കെ നിയമങ്ങൾ ഉണ്ട് എന്ന് പോലും നമുക്ക് പലർക്കും ധാരണയില്ല എന്നതാണ് സത്യം. ഇന്ത്യൻ പീനൽ കോഡ് അഥവ ഐപിസി മാത്രമാണ് ഇന്ത്യയിലെ ഏക നിയമം എന്ന് വിശ്വസിക്കുന്ന അനേകംപേരുണ്ട്.

എന്നാൽ നമ്മുടെ പാർലമെന്റും നിയമസഭകളും പ്രധാനമായും പ്രവർത്തിക്കുന്നത് നിയമം നിർമ്മിക്കാൻ വേണ്ടി മാത്രമാണ് എന്ന് നോക്കിയാൽ അറിയാം എണ്ണിയാൽ തീരാത്ത അത്ര നിയമമുണ്ട് ഈ നാട്ടിൽ എന്ന് മനസ്സിലാക്കാൻ.അവരുടെ പ്രധാന ചുമതല എന്ന് പറയുന്നത് തന്നെ നയമം നിർമ്മിക്കുക എന്നതാണ്. അതുകൊണ്ട് ഭരണഘടനയിൽ തുടങ്ങി ഇന്ത്യയിൽ നിലവിലുള്ള നിയമങ്ങൾ ഏതൊക്കെയാണ് അതിന്റെ പ്രാധാന്യം എന്തൊക്കെയാണ് എന്നതിനെക്കുറിച്ച് പറയുക എന്നതാണ് ഇന്നത്തെ ലയെ്മാൻസ് ലോ ഏറ്റെടുത്തിരിക്കുന്ന ഉത്തരവാദിത്വം

നിയമങ്ങളെക്കുറിച്ച് പറയുമ്പോൾ ഭരണഘടന തന്നെയാണ് ഏറ്റവും വലിയ നിയമം എന്ന് നമുക്ക് അറിയാം. മാത്രമല്ല സിവിൽ നിയമം എന്നും ക്രിമിനൽ നിയമം എന്നും രണ്ടായി തിരിക്കുന്നു എന്നും നമുക്ക് അറിയാം. നിയമത്തെ രണ്ട് രീതികളിൽ കൂടെ വേർതിരിക്കാറുണ്ട് അതിനെ സബ്‌സ്റ്റാന്റീവ് ലോ എന്നും പ്രൊസീജിയറൽ ലോ എന്നും പറയും. സബ്‌സ്റ്റാന്റീവ് ലോ എന്ന് പറയുന്നതാണ് രാജ്യത്ത് മിക്കവാരും നിലവിലുള്ള നിയമം ഐപിസി, പാർട്ടനർഷിപ്പ്, കമ്പനീസ് തുടങ്ങിയ നിയമങ്ങൾ ഈ ഗണത്തിൽ പെടും. ആ നിയമങ്ങളിലാണ് എന്ത് ചെയ്യരുതെന്നും എന്ത് ചെയ്യണമെന്നും എന്ത് പിഴയാണ് നിയമം ലംഘിച്ചാൽ കിട്ടുക എന്നതൊക്കെ

പ്രൊസീജിയറൽ ലോയിൽ പറയുപന്നത് സബ്‌സ്റ്റാന്റീവ് ലോയിൽ പറയുന്ന ശിക്ഷ കുറ്റം എന്നിവ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്നാണ്. ഇത്തരത്തിൽ ഒരുപാട് പ്രൊസീജിയറൽ ലോ നമ്മുടെ രാജ്യത്ത് നിലവിൽ നിൽക്കുന്നുണ്ട്. പ്രധാനമായും മൂന്ന് പ്രൊസീജിയറൽ ലോ ആണ് നമ്മുടെ നിയമത്തിലുള്ളത്. ഒന്ന് സിആർപിസി അഥവ ക്രിമിനൽ പ്രൊസീജിയറൽ ലോ, ഐപിസിയിൽ നമ്മൾ പറയുന്ന ഓരോ പ്രവർത്തിയും ബാക്കി ഓരോ നിയമത്തിൽ പറയുന്ന തെറ്റും എങ്ങനെയാണ് തെറ്റാവുന്നത് അത് എങ്ങനെയാണ് കോടതിയിൽ സമർപ്പിക്കേണ്ടത്, എങ്ങനെയാണ് തെളിവ് ശേഖരിക്കേണ്ടത്, എങ്ങനെയാണ് അറസ്റ്റ് ചെയ്യേണ്ടത് തുടങ്ങിയവയാണ്.

രണ്ടാമത്തെ പ്രധാനമായ പ്രൊസീജിയറൽ ലോ എന്ന് പറയുന്നത് സിപിസി ലോയാണ്. സിവിൽ കേസ് തയ്യാറാക്കുന്നത് എങ്ങനെയാണ് അത് കോടതിയിൽ സമർപ്പിക്കുന്ന രീതി എങ്ങനെയാണ് അതിന്റെ ഡാമേജ് തീരുമാനിക്കുന്നത് എങ്ങനെയാണ് എന്നിങ്ങനെയാണ്. ശ്രദ്ധിക്കേണ്ടത് സിവിൽ കേസിൽ കോൺട്രാക്റ്റ് ആക്റ്റ് മുതലായ നിയമങ്ങളെ കുറിച്ചും വ്യക്തമായി പറയുന്നുണ്ട്. ഈ വിഷയമാണ് ഇന്ന് ലെയ്മാൻസ് ലോയിൽ അവതരിപ്പിക്കുന്നത്. പൂർണ രൂപം വീഡിയോയിൽ കാണാം

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP