Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം; ശിക്ഷ ഒന്നാമത്തെ കൊലപാതക കേസിൽ; രണ്ടാമത്തെ കേസിലെ വിധി ബുധനാഴ്ച; വിധി വന്നത് 2014ൽ നടന്ന സംഭവത്തിൽ; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാപാൽ

വിവാദ ആൾദൈവം രാംപാലിന് ജീവപര്യന്തം; ശിക്ഷ ഒന്നാമത്തെ കൊലപാതക കേസിൽ; രണ്ടാമത്തെ കേസിലെ വിധി ബുധനാഴ്ച; വിധി വന്നത് 2014ൽ നടന്ന സംഭവത്തിൽ; വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് രാപാൽ

ഹരിയാന: വിവാദ ആൾദൈവം രാംപാലിനെ കൊലപാതക കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഹരിയാനയിലെ ഹിസാർ കോടതിയാണ് ശിക്ഷ വിധിച്ചത്. 2014 ൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ ശിക്ഷ വിധി വന്നിരിക്കുന്നത്. ഇതുൾപ്പടെ രണ്ടു കേസുകളിൽ രാപാൽ പ്രതിയാണ്.

.രണ്ടാമത്തെ കേസിൽ കോടതി ബുധനാഴ്ച വിധി പറയും. രാംപാലിന്റെ ആശ്രമത്തിൽ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം ലഭിച്ചിരുന്നു. കൊലപാതകത്തിനും ഗൂഢാലോചനയ്ക്കും ആണ് കേസെടുത്തിരിക്കുന്നത്.

രണ്ടാമത്തെ സംഭവം ഇപ്രകാരമാണ്. കോടതിയിൽ ഹാജരാവാൻ വിസമ്മതിച്ച രാംപാലിനെ അറസ്റ്റു ചെയ്യാൻ പഞ്ചാബ് ഹരിയാന ഹൈക്കോടതി ഉത്തരവിട്ടിരുന്നെങ്കിലും അദ്ദേഹത്തിന്റെ ആശ്രമത്തിനു ചുറ്റും കൂടിയ അനുയായികൾ തടഞ്ഞു.

തുടർന്ന് ആശ്രമത്തിൽ നിന്നും ഇരുപതിനായിരത്തോളം പേരെ ഒഴിപ്പിച്ചാണ് രാംപാലിനെ അറസ്റ്റു ചെയ്തത്. അന്നത്തെ സംഘർഷത്തിൽ അഞ്ച് സ്ത്രീകളും ഒരു കുട്ടിയും കൊല്ലപ്പെട്ടിരുന്നു. ഇതാണ് രണ്ടാമത്തെ കേസ്. വിധിക്കെതിരെ അപ്പീലുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് രാംപാലിന്റെ അഭിഭാഷകൻ എ.പി സിങ് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP